»   » യന്തിരന്‍ മേക്കേഴ്‌സിന് കോടതി നോട്ടീസ്

യന്തിരന്‍ മേക്കേഴ്‌സിന് കോടതി നോട്ടീസ്

Posted By:
Subscribe to Filmibeat Malayalam
Enthiran
രജനീകാന്തിന്റെ മെഗാഹിറ്റ് ചിത്രമായ യന്തിരന്റെ സൃഷ്ടാക്കള്‍ക്ക് ചെന്നൈ മജിസ്‌ട്രേറ്റ് കോടതിയുടെ നോട്ടീസ്. സണ്‍ പിക്‌ചേഴ്‌സ് എംഡി കലാനിധി മാരനും സംവിധായകന്‍ ശങ്കറിനും അയച്ച നോട്ടീസില്‍ ജൂണ്‍ 24ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ് എഴുത്തുകാരനായ അമുദ തമിഴ്‌നടന്‍ നല്‍കിയ പരാതിയിലാണ് നടപടി. യന്തിരന്റെ കഥ തന്റെ നോവലില്‍ നിന്നും കോപ്പിയടിച്ചതെന്നാണ് അമുദയുടെ ആരോപണം. 1996ല്‍ ഉദയം മാഗസിനില്‍ പ്രസിദ്ധീകരിച്ച ജുഗിബ എന്ന കഥയില്‍ നിന്നും കോപ്പിയടിച്ചാണ് യന്തിരന്‍ നിര്‍മിച്ചിരിയ്ക്കുന്നതെന്ന് അമുദ നല്‍കിയ പരാതിയില്‍ പറയുന്നു.

ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കലാനിധി മാരനെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്നും പരാതിക്കാരന് ആക്ഷേപമുണ്ട്.

English summary
The XIII Metropolitan Magistrate in Chennai issued summons to Sun Pictures managing director Kalanidhi Maran and director Shankar to appear before the court in person on June 24 in connection with a case filed by Tamil writer Aroor Tamilnadan aka Amudha Tamilnadan, alleging that the original story of their Enthiran (Robot) was lifted right out of his short story 'Jugiba'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam