»   » യന്തിരന്റെ ലാഭക്കണക്കുകള്‍ പുറത്തുവന്നു

യന്തിരന്റെ ലാഭക്കണക്കുകള്‍ പുറത്തുവന്നു

Posted By:
Subscribe to Filmibeat Malayalam
Enthiran
2010ല്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസുകള്‍ അടക്കിഭരിച്ച രജനിയുടെ യന്തിരന്റെ ലാഭക്കണക്കുകള്‍ പുറത്തുവരുന്നു. ശങ്കര്‍ 47 കോടി രൂപ ലാഭം നേടിയെന്നാണ് സണ്‍ പിക്‌ചേഴിസന്റെ മൂന്നാം പാദ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

132 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും ലോകവ്യാപകമായി റിലീസ് ചെയ്തിരുന്നു. സാറ്റലൈറ്റ് അവകാശം ഉള്‍പ്പെടെ 179 കോടി രൂപയാണ് യന്തിരന്‍ നേടിയത്. യന്തിരന്റെ ചെലവിനെ സംബന്ധിച്ചും ലാഭത്തെ സംബന്ധിച്ചുമുള്ള അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരമാമായിരിക്കുന്നത്. രജനീകാന്തിന്റെ വ്യക്തിപ്രഭാവവും സണ്‍ പിക്‌ചേഴ്‌സിന്റെ മാര്‍ക്കറ്റിങ് തന്ത്രങ്ങളുമാണ് യന്തിരന് സൂപ്പര്‍വിജയം കരസ്ഥമാക്കാന്‍ സഹായിച്ചത്.

ഇതോടെ തമിഴിലെ എക്കാലത്തെയും ബോക്‌സ് ഓഫീസ് ഹിറ്റ് എന്ന പദവിയും യന്തിരന്‍ നേടിക്കഴിഞ്ഞു.

English summary
it's official! Superstar Rajinikanth's Enthiran directed by Shankar and produced by Sun Pictures has made a clean profit of Rs 47 Crores.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam