For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേക്കോവറിലൂടെ വിജയ് സേതുപതി ആയി പെണ്‍കുട്ടി, വൈറല്‍ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

  |

  തമിഴ് സിനിമാ പ്രേമികള്‍ക്കൊപ്പം മലയാളികളും ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് വിജയ് സേതുപതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും തന്‌റെ കഠിനാദ്ധ്വാനം കൊണ്ട് നായകനിരയിലേക്ക് ഉയര്‍ന്ന അദ്ദേഹത്തിന്‌റെ ജീവിതം പലര്‍ക്കും പ്രചോദനമാണ്. മക്കള്‍ സെല്‍വന്‍ എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന നടന്‌റെ മിക്ക സിനിമകള്‍ക്കായും ആകാംക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങള്‍ക്കൊപ്പം തന്നെ അഭിനയ പ്രാധാന്യമുളള നിരവധി സിനിമകളും വിജയ് സേതുപതി കരിയറില്‍ ചെയ്തു.

  vijaysethupathi-fan

  കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത പിസ പോലുളള സിനിമകളാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. തമിഴിന് പുറമെ മറ്റ് ഭാഷകളിലും സിനിമകള്‍ ചെയ്ത താരത്തിന് അവിടെയും ആരാധകര്‍ ഏറെയാണ്. അതേസമയം വിജയ് സേതുപതിയായി മേക്കോവര്‍ നടത്തിയ ഒരു പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

  മനസില്‍ വരുന്ന കഥയിലെ നായകന് മമ്മൂക്കയുടെ രൂപഭംഗിയാണ്, മെഗാസ്റ്റാറിനെ കുറിച്ച് ജി വേണുഗോപാല്‍

  മക്കള്‍സെല്‍വനായി അതിശയിപ്പിക്കുന്ന രൂപമാറ്റമാണ് പെണ്‍കുട്ടി നടത്തുന്നത്. മേക്കപ്പ് ചെയ്യുന്നത് തുടക്കം മുതല്‍ അവസാനം വരെ സ്പീഡില്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. മേക്കോവറിന് അവസാനം വിജയി സേതുപതിയുടെ മുഖംപോലെ തന്നെ പെണ്‍കുട്ടിയെ വീഡിയോയില്‍ കാണാം. വിജയ് സേതുപതിയുടെ ആ ചിരിയിലൂടെയാണ് പെണ്‍കുട്ടി വീഡിയോയിലൂടെ വിസ്മയിപ്പിക്കുന്നത്. നിരവധി പേരാണ് ഈ മേക്കോവര്‍ വീഡിയോയ്ക്ക് പിന്നാലെ പെണ്‍കുട്ടിയെ പ്രശംസിച്ച് എത്തുന്നത്.

  മുന്‍പ് നയന്‍താരയായി മേക്കോവര്‍ നടത്തിയ ഒരു പെണ്‍കുട്ടിയുടെ വീഡിയോയും വൈറലായിരുന്നു. താരങ്ങളെ അനുകരിച്ച് മേക്കോവര്‍ നടത്തി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സാമന്ത, അനുഷ്‌ക ഷെട്ടി തുടങ്ങിയ നടിമാരുടെ കഥാപാത്രങ്ങളെ അനുകരിച്ചുളള ഫോട്ടോഷൂട്ടുകളും മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി. അതേസമയം നവരസ സീരിസാണ് വിജയ് സേതുപതിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസ് ചെയ്ത ആന്തോളജി ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നവരസയില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ഏതിരി എന്നാണ് സിനിമയുടെ പേര്. രേവതി, പ്രകാശ് രാജ്, അശോക് സെല്‍വന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  ഗ്ലാമറസായി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്‌റെ നേതൃത്വത്തിലാണ് നവരസ ഒരുങ്ങിയത്. ഒമ്പത് സംവിധായകര്‍ എടുത്ത ഒമ്പത് ചിത്രങ്ങള്‍ നവരസയില്‍ വരുന്നു. മലയാളി താരങ്ങളും ആന്തോളജി ചിത്രത്തിന്‌റെ ഭാഗമായിട്ടുണ്ട്. നവരസയ്ക്ക് ശേഷം കൈനിറയെ ചിത്രങ്ങള്‍ വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്നു. മലയാളത്തിലും മക്കള്‍ സെല്‍വന്‍ വീണ്ടും എത്തുന്നുണ്ട്. 19(1)a ആണ് നടന്‌റെ പുതിയ മലയാള ചിത്രം. മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രത്തിലാണ് വിജയ് സേതുപതി ആദ്യമായി മോളിവുഡില്‍ അഭിനയിച്ചത്.

  കൈനിറയെ ചിത്രങ്ങള്‍ തമിഴില്‍ മക്കള്‍സെല്‍വന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നാനും റൗഡി താന്‍ സിനിമയ്ക്ക് ശേഷമുളള വിഘ്‌നേഷ് ശിവന്‌റെ കാത്തു വാക്കുലെ രെണ്ട് കാതല്‍ നടന്‌റെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. നയന്‍താരയും സാമന്തയുമാണ് ചിത്രത്തിലെ നായികമാര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുന്നു. തുഗ്ലക്ക് ദര്‍ബാര്‍, കടൈസി വ്യവസായി, മാമനിതന്‍, ലാഭം, വിടുതലൈ, വിക്രം ഉള്‍പ്പെടെയുളള സിനിമകളും വിജയ് സേതുപതിയുടെതായി ഒരുങ്ങുന്നു. രജനീകാന്തിനൊപ്പം പേട്ട ചെയ്തിന് പിന്നാലെയാണ് വിക്രത്തില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി എത്തുന്നത്.

  വീഡിയോ

  Vijay Sethupathi Apologises for Cutting Birthday Cake with Sword

  ബേബി ഷവര്‍ പാര്‍ട്ടിയില്‍ തിളങ്ങി നില ബേബി, പേളിയുടെ ക്യാപ്ഷന്‍ വൈറല്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  English summary
  a fan girl's transformation video as vijay sethupathi goes viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X