For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൻ എൻ്റെ ബെസ്റ്റ് ഫ്രണ്ടിനേയും പ്രണയിച്ചു'; കാമുകൻ്റെ വഞ്ചനയെക്കുറിച്ച് ഐശ്വര്യ!

  |

  തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ഐശ്വര്യ രാജേഷ്. തന്റെ അഭിനയമികവുകൊണ്ടാണ് ഐശ്വര്യ തമിഴ് സിനിമയിലൊരു ഇടം നേടിയെടുക്കുന്നത്. മലയാളത്തിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

  സിനിമയിലേക്കുള്ള തന്റെ കടന്നു വരവിനെക്കുറിച്ചും ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചുമൊക്കെ ഐശ്വര്യ ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. തമിഴിന് പുറമെ തെലുങ്കിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

  Also Read: അനക്കം അറിഞ്ഞ് തുടങ്ങി; കഠിനമായ ദിവസമാണെങ്കിലും ആ കിക്ക് മതി എല്ലാം മറക്കാനെന്ന് ബഷീറിന്റെ ഭാര്യ മഷൂറ

  മിക്ക താരങ്ങളേയും പോലെ തന്നെ ഐശ്വര്യയുടെ വ്യക്തിജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. പൊതുവെ വിവാദങ്ങളിലൊന്നും ചെന്നു ചാടാത്ത താരമാണ് ഐശ്വര്യ. ഒരിക്കല്‍ താരം പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

  എന്നാല്‍ താന്‍ നിലവില്‍ സിംഗിള്‍ ആണെന്ന് ഐശ്വര്യ തന്നെ അറിയിക്കുകയായിരുന്നു. അതേസമയം തന്റെ ജീവിതത്തിലുണ്ടായ പ്രണയകഥ ഒരിക്കല്‍ ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്.

  Also Read: 'അവൾക്ക് താങ്ങാകേണ്ട സമയത്ത് ദേഷ്യപ്പെടുകയാണ് ചെയ്തത്, ​ഗർഭിണിയായിരുന്നിട്ടും സഹിച്ചു'; ഭാര്യയെ കുറിച്ച് സിജു

  പക്ഷെ അതൊരു സുന്ദര പ്രണയകഥയായിരുന്നില്ല. നന്നേ ചെറുപ്പത്തില്‍ തന്നെ പ്രണയത്തിന്റെ കയ്പ്പുനീര്‍ കുടിക്കേണ്ടി വന്ന കഥയായിരുന്നു ഐശ്വര്യ രാജേഷ് പങ്കുവച്ചത്. തന്റെ പ്ലസ് ടു കാലത്തായിരുന്നു ഐശ്വര്യ രാജേഷിന്റെ പ്രണയം നടക്കുന്നത്.

  എന്നാല്‍ പിന്നീട് താരം ആ പയ്യനുമായി പിരിയുകയായിരുന്നു. തന്റെ കാമുകന്‍ തന്നെ പ്രണയിച്ചിരുന്നപ്പോള്‍ തന്നെ തന്റെ ബെസ്റ്റ് ഫ്രണ്ടിനേയും പ്രണയിച്ചിരുന്നുവെന്ന് അറിഞ്ഞതോടെയാണ് ഐശ്വര്യ ഈ പ്രണയത്തില്‍ നിന്നും പിന്മാറുന്നത്.

  Also Read: അയൽക്കാരായി തുടങ്ങിയ സൗഹൃദം, ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിച്ചു; പ്രണയം തുടങ്ങിയതിനെക്കുറിച്ച് നിക്കി ​ഗൽറാണി

  പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ മറ്റൊരു പ്രണയത്തിലായെന്നും ഐശ്വര്യ പറയുന്നുണ്ട്. ഇത് വളരെ സീരിയസായിരുന്നുവെന്നും എന്നാല്‍ ചില കാരണങ്ങളാല്‍ ഈ ബന്ധം അവസാനിപ്പിക്കേണ്ടി വന്നിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്.

  താന്‍ വളരെയധികം വൈകാരികമായി ഇടപെടുന്നയാളാണെന്നും അതിനാല്‍ ദീര്‍ഘകാലത്തേക്കുള്ള പ്രണയ ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നതെന്നുമാണ് ഐശ്വര്യ പറയുന്നത്.

  ഒരു പ്രണയത്തകര്‍ച്ചയുണ്ടാകുമ്പോള്‍ അതില്‍ നിന്നും കരകയറുക എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞതാണെന്നാണ് ഐശ്വര്യ പറയുന്നത്. ബാലതാരമായിട്ടാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. പിന്നീട് നീതാന അവന്‍ എന്ന ചിത്രത്തിലൂടെ മുതിര്‍ന്ന താരമായി അരങ്ങേറി.

  തുടര്‍ന്ന് ആട്ടക്കത്തി, റമ്മി, പന്നയ്യാരും പദ്മിനിയും കാക്ക മുട്ടൈ, ധര്‍മദുരൈ, തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. ജോമോന്റെ സുവിശേഷങ്ങളിലൂടെയാണ് മലയാളത്തിലെത്തുന്നത്.

  മികച്ച നടിക്കുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഫിലിം ഫെയര്‍ പുരസ്‌കാരവുമെല്ലാം ഐശ്വര്യയെ തേടിയെത്തിയിട്ടുണ്ട്. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ തമിഴ് റീമേക്കില്‍ നായികയായി എത്തുന്നത് ഐശ്വര്യയാണ്.

  അജയന്റെ രണ്ടാം മോഷണത്തിലൂടെ മലയാളത്തിലേക്കും മടങ്ങിയെത്തുകയാണ് ഐശ്വര്യ. നിരവധി സിനിമകള്‍ ഐശ്വര്യയുടേതായി അണിയറയിലുണ്ട്.

  ഒടിടിയിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സുഴല്‍ എന്ന ആമസോണ്‍ പ്രൈമിന്റെ ഹിറ്റ് സീരിസിലെ പ്രധാന വേഷത്തിലെത്തിയത് ഐശ്വര്യയായിരുന്നു. കന്ന, വട ചെന്നൈ, തിട്ടം ഇരണ്ടു തുടങ്ങി നിരവധി ഹിറ്റുകളിലെ നായികയായിരുന്നു ഐശ്വര്യ.

  ഡ്രൈവര്‍ ജമുനയാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ സിനിമ. മോഹന്‍ദാസ്, പുലിമട, സൊപ്പ്‌ന സുന്ദരി, ഇടം പൊരുള്‍ യേവല്‍, ഹെര്‍, ധ്രുവ നച്ചത്തിരം തുടങ്ങിയ സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

  Read more about: aishwarya rajesh
  English summary
  Aishwarya Rajesh Says Her Boyfriend Cheated Her With Her Bestfriend-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X