»   » തല ആരാധകരേ നിങ്ങളിതു കണ്ടോ, നെഞ്ചും വിരിച്ച് ഹോളിവുഡ് സ്‌റ്റൈലില്‍ അജിത്, വിവേഗം ഫസ്റ്റ്‌ലുക്ക്

തല ആരാധകരേ നിങ്ങളിതു കണ്ടോ, നെഞ്ചും വിരിച്ച് ഹോളിവുഡ് സ്‌റ്റൈലില്‍ അജിത്, വിവേഗം ഫസ്റ്റ്‌ലുക്ക്

Posted By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളെപ്പോലെ സിക്‌സ് പാക്കിനോട് അത്ര പ്രിയമുള്ള നടനല്ല തല അജിത്. അജിത്തിന്റെ പുതിയ സിനിമയായ തല 57 അനൗണ്‍സ് ചെയ്തതു മുതല്‍ ആരാധകര്‍ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. തല 57 എന്ന പേര് മാറ്റി വിവേഗം എന്നു മാറ്റിയതായി കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

വീരം വേതാളം, തുടങ്ങിയ സിനിമകള്‍ക്കു ശേഷം സിരുത്തൈ ശിവയും അജിത്തും ഒരുമിക്കുന്നത് വിവേഗത്തിലൂടെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ തന്നെയാണ് പുറത്തുവിട്ടിട്ടുള്ളത്. പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറലായിട്ടുണ്ട്.

ഹോളിവുഡ് സ്‌റ്റൈലില്‍ അജിത്

ആരാധകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് അജിത് പ്രത്യക്ഷപ്പെടുന്നത്. ഹോളിവുഡ് സ്‌റ്റൈലില്‍ നെഞ്ചും വിരിച്ച് നില്‍ക്കുന്ന അജിത്തിന്റെ ലുക്കുമായിട്ടുള്ള ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബള്‍ഗേറിയയിലെ ആക്ഷന്‍ രംഗങ്ങള്‍

ചിത്രത്തിന്റെ ബള്‍ഗേറിയന്‍ സ്റ്റണ്ട് ഷൂട്ടിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഇതിനോടകം തന്നെ എല്ലാവരും അറിഞ്ഞിട്ടുള്ളതാണ്. ചിത്രത്തില്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് അജിത്ത് ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

വിവേക് ഒബ്‌റോയ് തമിഴില്‍ അരങ്ങേറുന്നു

ബോളിവുഡ് താരമായ വിവേക് ഒബ്‌റോയ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ വിവവേഗത്തില്‍ രാജ്യാന്തര ചാരനായാണ് അജിത് വേഷമിടുന്നത്. കാജല്‍ അഗര്‍വാളും അക്ഷരഹസനുമാണ് ചിത്രത്തിലെ നായികമാര്‍.

57 ാമത്തെ ചിത്രവുമായി അജിത്

ചിത്രവുമായി ബന്ധപ്പെട്ട് നിരവധി അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്. സിക്‌സ് പാക്കിനു പുറമേ പോവാത്ത അജിത്തിന്റെ കിടു മേക്കോവറആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ഹളിലെ സംസാരവിഷയം.

English summary
The first look and title of Ajith's 57th film, directed by Siva which was tentatively known as Thala57 has been revealed. The film which has Ajith, Kajal Aggarwal, Akshara Haasan and Vivek Oberoi has been titled as 'Vivegam'. Ajith sports a bare body flaunting his six packs for the first time with the usual salt & pepper hair style.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam