»   » കൊച്ചടിയാന്‍ രജനിയുടെ അടുത്ത ഹിറ്റ്?

കൊച്ചടിയാന്‍ രജനിയുടെ അടുത്ത ഹിറ്റ്?

Posted By:
Subscribe to Filmibeat Malayalam

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൊച്ചടിയാന്‍. ശിവാജിക്കും എന്തിരനും ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ഹിറ്റായിരിക്കും ചിത്രമെന്നാണ് കേള്‍ക്കുന്നത്. രജനീകാന്തിന്റെ മകള്‍ ഐശ്വര്യയാണ് രജനി ഇരട്ടവേഷത്തിലെത്തുന്ന കൊച്ചടിയാന് സ്റ്റാര്‍ട്ട് ആക്ഷന്‍ പറയുന്നത്.

അപൂര്‍വ്വ രാഗങ്ങളിലൂടെയാണ് രജനീകാന്ത് തമിഴിലെത്തുന്നത്. കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ഈ മെഗാഹിറ്റില്‍ കമലഹാസനും ശ്രീവിദ്യയും മേജര്‍ സുന്ദരവുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. 1978 ലൂടെ സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയ രജനീകാന്ത് അമാനുഷിക പദവിയിലേക്കുയര്‍ന്നത് പെട്ടെന്നാണ്.

തമിഴ്‌നാട്ടിലും ഇന്ത്യയിലും എന്നല്ല ലോകം മൊത്തം ആരാധകരുള്ള നടനാണ് രജനീകാന്ത് എന്ന് പറഞ്ഞാല്‍ അതൊരു വെറും വാക്കാവില്ല. ആ ശൈലിയും ആക്ഷനും മാത്രമല്ല, അമാനുഷിക കഥാപാത്രങ്ങളായി ലോകം ജയിക്കുമ്പോഴും മണ്ണില്‍തൊട്ടുള്ള എളിമയാണ് രജനീകാന്തിനെ ആരാധകരുടെ പ്രിയപ്പെട്ട അണ്ണനാക്കുന്നത്.

രജനിയുടെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ..

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റുകള്‍

1980 ല്‍ പുറത്തിറങ്ങിയ ബില്ലയില്‍ മദിരാശിയിലെ മാഫിയ തലവനായിരുന്നു രജനീകാന്ത്. ബോളിവുഡ് ചിത്രമായ ഡോണിന്റെ റീമേക്കായിരുന്നു ഈ ചിത്രം.

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റുകള്‍

1980 ല്‍ തന്നെ പുറത്തിറങ്ങിയ മറ്റൊരു രജനി സൂപ്പര്‍ഹിറ്റായിരുന്നു മുരട്ടുകാളൈ. എസ് പി മുത്തുരാമനാണ് ചിത്രം സംവിധാനം ചെയ്തത്.

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റുകള്‍

രജനീകാന്തും മമ്മൂട്ടിയും മത്സരിച്ചഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ദളപതി. 1991 ലാണ് ദളപതി പുറത്തിറങ്ങിയത്.

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റുകള്‍

1992 ലെ രജനി സൂപ്പര്‍ഹിറ്റാണ് അണ്ണാമലൈ. രജനീകാന്തിനൊപ്പം ഖുശ്ബുവും ശരത് ബാബുവും അ്ണ്ണാമലൈയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റുകള്‍

രജനീകാന്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു 1995 ല്‍ പുറത്തിറങ്ങിയ ബാഷ. രജനീകാന്ത് എന്ന നടന്റെ ബാഷയിലെ സ്റ്റൈല്‍ ഏറെ ശ്രദ്ധേയമായി.

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റുകള്‍

രജനീകാന്തിന്റെ തനത് മാനറിസങ്ങളുമായി 1997ല്‍ ഇറങ്ങിയ അരുണാചലവും വന്‍ ഹിറ്റായി.

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റുകള്‍

മറ്റൊരു രജനീകാന്ത് ഹിറ്റ്. രമ്യാ കൃഷ്ണനും സൗന്ദര്യയും നായികമാരായ പടയപ്പ പുറത്തിറങ്ങിയത് 1999ല്‍. സംവിധാനം കെ എസ് രവികുമാര്‍.

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റുകള്‍

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രജനീകാന്ത് അഭിനയിച്ച ചിത്രമാണ് ബാബ.

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റുകള്‍

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ റീമേക്കായിരുന്നു ചന്ദ്രമുഖി. മോഹന്‍ലാല്‍ മലയാളത്തില്‍ ചെയ്ത വേഷമായിരുന്നു രജനീകാന്തിന്. പ്രഭു, നയന്‍താര, ജ്യോതിക എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു.

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റുകള്‍

2007 ലാണ് രജനീകാന്തിന്റെ ശിവാജി - ദി ബോസ് എ്ന്ന ചിത്രം പുറത്തിറങ്ങിയത്. റോബിന്‍ഹുഡ് ശൈലിയില്‍ രജനി വെള്ളിത്തിരയിലെത്തിയ ശിവാജി സംവിധാനം ചെയ്തത് ശങ്കര്‍.

രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റുകള്‍

രജനീകാന്തിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം. ലോകസുന്ദരി ഐശ്വര്യാറായി നായികയായ എന്തിരനില്‍ ഇരട്ടവേഷമായിരുന്നു രജനീകാന്തിന്.

English summary
Tamil superstar Rajinikanth, is famous for his style and genre. The actor is also known for his simplicity and down to earth character. Here is the list of all time best movies of Rajinikanth.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam