For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിവോഴ്‌സോടെ ധനുഷിന്റെ കരിയറിലും താളപ്പിഴ! ഐശ്വര്യയുമായി വീണ്ടും ഒരുമിക്കുമോ? ഞെട്ടിക്കും പ്രവചനം!

  |

  തമിഴ് സിനിമാ ലോകത്തെ മിന്നും താരമാണ് ധനുഷ്. അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, നിര്‍മ്മാതാവ്, സംവിധായകന്‍, ഗായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങിയ മേഖലകളിലെല്ലാം തന്നെ ധനുഷ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴിന് പുറെ ബോളിവുഡിലും ഇപ്പോഴിതാ അങ്ങ് ഹോളിവുഡിലുമെല്ലാം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ധനുഷ്.

  Also Read: 'അടുത്ത കണ്മണി വരുന്നു.... ഞങ്ങൾ റെഡിയാണ് കുഞ്ഞിനെ വരവേൽക്കാൻ'; പുതിയ സന്തോഷം പങ്കിട്ട് നടി ശിൽപ ബാല

  കരിയരില്‍ വലിയ നേട്ടങ്ങളുണ്ടാകുമ്പോള്‍ സമീപകാലത്തായി ധനുഷിന്റെ വ്യക്തിജീവിതത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഏറെ നാളത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ധനുഷും ഐശ്വര്യ രജനീകാന്തും ഈയ്യടുത്താണ് പിരിയാന്‍ തീരുമാനിച്ചത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ധനുഷും ഐശ്വര്യയും പിരിയുന്നത്. രണ്ട് കുട്ടികളുമുണ്ട് ഇരുവര്‍ക്കുമായി.

  ധനുഷും ഐശ്വര്യയും വീണ്ടും ഒരുമിക്കുമോ എന്ന് നാളുകളായി ആരാധകര്‍ ചോദിക്കുന്ന ചോദ്യമാണ്. ഇരുവരേയും വീണ്ടും ഒരുമിപ്പിക്കാനായി ഐശ്വര്യയുടെ അച്ഛന്‍ തമിഴ് സിനിമാ ലോകത്തെ തലൈവരുമായ രജനീകാന്ത് ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹ മോചനത്തിന് ശേഷമുള്ള ധനുഷിന്റെ ജീവിതത്തെക്കുറിച്ച് പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് ജോത്സ്യനായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി.

  Also Read: അവൾ മരുമകളായി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അമ്മ; ആരാധികയെ വിജയ് ഭാര്യ ആക്കിയതിങ്ങനെ

  കഴിഞ്ഞ രണ്ട് വര്‍ഷമായി ധനുഷിന്റേയും ഐശ്വര്യയുടേയും ദാമ്പത്യ ജീവിതം പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയായിരുന്നുവെന്നാണ് പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. ചില തെറ്റിദ്ധാരണങ്ങളും കമ്യൂണിക്കേഷനില്‍ വന്ന വിടവുമൊക്കെയാണ് ഇരുവരും പിരിയാന്‍ കാരണം. മുതിര്‍ന്ന, ഉത്തരവാദിത്തമുള്ള രണ്ടു പേര്‍ എന്ന നിലില്‍ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

  ഇരുവരും വീണ്ടും ഒരുമിക്കാനുള്ള സാധ്യതകളെ തളളിക്കളയാനാകില്ലെന്നാണ് ഗുരുജി പറയുന്നത്. പക്ഷെ ഇരുവരും മറ്റൊരാളുമായി പ്രണയത്തിലാവുകയാണെങ്കില്‍ ആരാധകര്‍ നിരാശരാകരുതെന്നും ജോത്സ്യന്‍ പറയുന്നുണ്ട്. വിവാഹ മോചനത്തിന് ശേഷമുള്ള ധനുഷിന്റെ കരിയറിലെ തീരുമാനങ്ങളില്‍ പിഴക്കാന്‍ സാധ്യതയുള്ളതായിട്ടാണ് ഗുരുജിയുടെ പ്രവചനം.

  ''വിവാഹ മോചന ശേഷമുള്ള തന്റെ സിനിമകളുടെ തിരഞ്ഞെടുപ്പില്‍ ധനുഷിന് തെറ്റിയേക്കാം. പക്ഷെ ധനുഷ് സൂപ്പര്‍ സ്റ്റാറാകാന്‍ ജനിച്ചവനാണ്. നീണ്ടകാലം സിനിമാ ലോകത്ത് താരമായി തുടരും. തന്റെ ഓണ്‍ സ്‌ക്രീന്‍ ചാമും കരിഷ്മയുമൊക്കെ അദ്ദേഹം വേഗം വീണ്ടെടുക്കുക തന്നെ ചെയ്യും'' എന്നാണ് ഗുരുജി പറഞ്ഞത്.


  ആരാധകരെ ഞെട്ടിച്ചതായിരുന്നു ധനുഷിന്റേയും ഐശ്വര്യയുടേയും വേര്‍ പിരിയല്‍. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം ഇരുവരും നാളുകളായി അകന്നിരിക്കുകയാണെന്നും മക്കള്‍ വളരുന്നത് വരെ കാത്തിരിക്കുകയായിരുന്നുവെന്നാണ് ഇരുവരുടേയും സുഹൃത്തുക്കള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  ഇതിനിടെ അവഞ്ചേഴ്‌സ് സംവിധായകരായ റൂസോ സഹോദരന്മാരുടെ ദ േ്രഗ എന്ന മാന്‍ സിനിമയിലൂടെ ധനുഷ് ഹോളിവുഡിലുമെത്തിയിരുന്നു. മാരന്‍, തിരുച്ചിട്രമ്പലം, നാനെ വരുവേന്‍ എന്നീ സിനിമകളാണ് ധനുഷിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഇതില്‍ തിരുച്ചിട്രമ്പലം വലിയ വിജമായി മാറിയിരുന്നു. നിത്യ മേനോന്‍ ആയിരുന്നു ചിത്രത്തിലെ നായിക. ആമസോണ്‍ പ്രൈം ചിത്രമായ നാനേ വരുവേന്‍ ആണ് ധനുഷിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  ധാരാളം സിനിമകളുണ്ട് ധനുഷിന്റേതായി അണിയറയില്‍. വാത്തിയാണ് ഏറ്റവും പുതിയ സിനിമ. പിന്നാലെ ക്യാപ്റ്റന്‍ മില്ലര്‍ എന്ന സിനിമയും അണിയറയിലുണ്ട്. സൂപ്പര്‍ ഹിറ്റായി മാറിയ വടചെന്നൈയുടെ രണ്ടാം ഭാഗവും ആരാധകര്‍ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ്.

  ത്രീ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സംവിധായകയായി അരങ്ങേറുന്നത്. പിന്നീട് വയ് രാജാ വയ് എന്ന സിനിമയും സിനിമ വീരന്‍ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. ലാല്‍ സലാം ആണ് ഐശ്വര്യയുടെ പുതിയ സിനിമ. ഈ സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്. 2004 ലായിരുന്നു ഐശ്വര്യയും ധനുഷും വിവാഹം കഴിക്കുന്നത്.

  English summary
  Astrologer Prediction About Future Of Dhanush and Aishwarya Post Separation Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X