For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നെടു നീളൻ ഡയലോഗ്!! നിരവധി ടേക്ക്... ക്ഷമ കൈവിടാതെ വിജയ് സേതുപതി, വീഡിയോ വൈറൽ

  |

  പ്രേക്ഷകർ ആകാംക്ഷയോടേയും പ്രതീക്ഷയോടേയും കാത്തിരിക്കുന്ന ചിത്രമാണ് വിജയ് സോതുപതി ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൂപ്പർ ഡീലക്സ്. കഴി‌ഞ്ഞ ദിവസം പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലർ കണ്ട് വണ്ടറടിച്ചിരിക്കുകയാണ് പ്രേക്ഷകർ. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വലിയ വിഭാഗം ആരാധകർ വിജയ് സേതുപതിയ്ക്കുണ്ട്. തമിഴ്നാട്ടിലെ പോലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കേരളത്തിലും സൂപ്പർ ഹിറ്റാണ്.

  ഓസ്കാറിൽ താരമായത് ഈ കറുത്ത മുത്തുകൾ!! കാർട്ടർ, ബെച്ച് ലർ, കിങ്.... നേടിയെടുത്തത് ചരിത്ര നേട്ടം

  ഭാഷാ-ദേശ വ്യത്യാസമില്ലാതെ മികച്ച ചിത്രങ്ങളേയും താരങ്ങളേയും ഹൃദയത്തിലേറ്റുകയും അവർക്ക് പൂർണ്ണ പിന്തുണ നൽകുന്നവരാണ് മലയാളി പ്രേക്ഷകർ. അതിനാൽ തമിഴിലും മറ്റു അന്യാഭാഷകളിലേയും റിലീസിനായി എത്തുന്ന പല ചിത്രങ്ങളും മലയാളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച താരമാണ് വിജയ് സേതുപതി. വ്യത്യസ്തമായ അഭിനയ ശൈലിയാണ് താരത്തെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ സൂപ്പർ ഡീലക്സിന്റെ ട്രെയിലർ ഡബ്ബിങ് വീഡിയോയാണ്. ഏറെ ആകാംക്ഷ സൃഷ്ടിച്ച ട്രെയിലറായിരുന്നു ചിത്രത്തിന്റേത്. എന്നാൽ ഇതിന്റെ ഡബ്ബിങ് അത്ര സുഖകരമായിരുന്നില്ല.

  ഗ്രാമീണ ഇന്ത്യയിലെ ആർത്തവ പ്രശ്നങ്ങൾ!! പിരീഡ്. ഓഫ് സെന്റന്‍സ് മികച്ച ഡോക്യുമെന്ററി

    ട്രാൻസ്ജെൻഡറായി വിജയ് സേതുപതി

  ട്രാൻസ്ജെൻഡറായി വിജയ് സേതുപതി

  സൂപ്പർ ഡിലക്സിൽ ട്രാൻസ് ജെൻഡറായിട്ടാണ് വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം മുതലെ വിജയ്സേതുപതിയുടെ കഥാപാത്രം ജനങ്ങളുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. എപ്പോഴും ചെയ്യുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്തത കണ്ട‌െത്താൻ ഇദ്ദേഹം ശ്രമിക്കാറുണ്ട്. ട്രാൻജെൻഡർ എന്ന കഥാപാത്രം താരത്തിന്റെ കരിയർ തന്നെ മാറ്റിമറിയ്ക്കും എന്നത് ട്രെയിലറിൽ നിന്ന് നി‌സംശയം പറയാൻ സാധിക്കും.

   മുഴുനീളാൻ ഡയലോഗ്

  മുഴുനീളാൻ ഡയലോഗ്

  തെന്നിന്ത്യയിലെ വൻ താരനിരയാണ സൂപ്പർ ഡീലക്സിൽ അണിനിരക്കുന്നത്. പുറത്തു വന്ന ട്രെയിലറിലെ പ്രധാന ഹൈലൈറ്റ് വിജയ് സേതുപതിയുടെ ആ മുഴു നീളൻ ഡയലോഗായിരുന്നു. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിൽ ആദ്യം മുതൽ അവസാനം വരെ താരത്തിന്റെ ആ വിവരണം നിറഞ്ഞു നിന്നിരുന്നു. കേൾക്കുമ്പോൾ എല്ലാവരിലും ആകാംക്ഷ സൃഷ്ടിച്ചുവെങ്കിലും ഡബ്ബിങ് അത്ര എളുപ്പമായിരുന്നില്ല. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് വിജയ് സോതുപതിയുടെ ഡബ്ബിങ് വീഡിയോയാണ്. നിഷ്പ്രയാസം പറഞ്ഞ് അവസാനിപ്പിക്കാൻ കഴിയുന്ന ഡയലോഗല്ലിത്. ആദ്യത്തെ പ്രാവശ്യം പാളി പോയെങ്കിലും പിന്നീട് വളറെ സമാധാനമായി കൃത്യമായി ഡബ്ബ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇത് ആരാധകർ ഏറ്റെടുത്തിട്ടുമുണ്ട്.

  വൻ താരനിര

  വൻ താരനിര

  ചിത്രത്തിൽ തെന്നിന്ത്യയിലെ വൻതാരനിരയാണ് അണിനിരക്കുന്നത്. വിജയ് സേതുപതിയ്ക്കൊപ്പം മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ഫഹദ് ഫാസിൽ, തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ നടിമാരായ സാമന്ത, രമ്യ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാമന്തയാണ് ചിത്രത്തിലെ നായിക. മികച്ച പ്രേക്ഷക സ്വീകാര്യതായാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ട്രെയിലറിലെ താരങ്ങളുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഒന്നിനൊന്ന് മികച്ച അഭിനയമാണ് താരങ്ങൾ കാഴ്ചവെച്ചിരിക്കുന്നത്.

   ദേശീയ അവാർഡ് ജേതാവ്

  ദേശീയ അവാർഡ് ജേതാവ്

  ആരണ്യകാണ്ഡം എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് ത്യാഗരാജൻ കുമാരരാജന്റെ രണ്ടാമത്തെ ചിത്രമാണിത്. ഫഹദിന്റെ തമിഴിലെ രണ്ടാം ചിത്രമാണിത്. സംവിധായകനോപ്പം മിഷ്കിനും നളൻകുമാരസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന് അനീതി കഥൈകൾ എന്നായിരുന്നു ആദ്യം പേര് നൽകിയിരുന്നത്. എന്നാൽ പിന്നീട് ഇത് മാറ്റുകയായിരുന്നു.

  English summary
  Behind the scenes of Vijay Sethupathi dubbing for 'Super Deluxe'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X