Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
പേട്ട കാണാനെത്തിയ ആവേശത്തില്‍ ധനുഷും തൃഷയും! വീഡിയോ വൈറലാകുന്നു! കാണൂ
രജനീകാന്തിന്റെ പൊങ്കല്‍ റിലീസ് ചിത്രം പേട്ട തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. അജിത്ത് ചിത്രം വിശ്വാസത്തിനൊപ്പം എത്തിയ സിനിമ വമ്പന്‍ റിലീസായിട്ടായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ശങ്കറിന്റെ 2.0യ്ക്ക് ശേഷമുളള രജനി ചിത്രം വലിയ പ്രതീക്ഷകളോടെയായിരുന്നു എല്ലാവരും കാത്തിരുന്നത്.
ജോസഫിനു ശേഷം മഞ്ജു വാര്യരുടെ നായകനായി ജോജു! എത്തുന്നത് ജോഷി ചിത്രത്തില്‍?
ഒടുവില്‍ ആരാധക പ്രതീക്ഷകള്‍ തെറ്റിക്കാതെ ചിത്രം റിലീസ് ചെയ്ത് തിയ്യേറ്ററുകളില്‍ തരംഗമാകുകയും ചെയ്തു. റിലീസ് ദിനം പ്രേക്ഷകര്‍ ഒന്നടങ്കം ആഘോഷിച്ചുകൊണ്ടാണ് ചിത്രം കണ്ടത്. തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും സിനിമയ്ക്ക് മികച്ച വരവേല്‍പ്പ് ലഭിച്ചു. അതേസമയം പേട്ട കാണാനെത്തിയ ധനുഷിന്റെയും തൃഷയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

പേട്ടയുടെ വിജയം
പേട്ടയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചതുമുതല്‍ ഇതൊരു മാസ് ചിത്രമായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തില്‍ ഒരുക്കിയ പേട്ട വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയ ചിത്രം എല്ലാവര്‍ക്കുമുളള സൂപ്പര്‍സ്റ്റാറി ന്റെ പൊങ്കല്‍ വിരുന്ന് കൂടിയായി മാറി. യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും പേട്ട തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ടു. പഴയ രജനീകാന്തിനെ ചിത്രത്തിലൂടെ വീണ്ടും കാണാനായി എന്നായിരുന്നു സിനിമ കണ്ടവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നത്.

രജനിയുടെ സ്റ്റൈലും മാസും
രജനിയുടെ സ്റ്റൈലും മാസും തന്നെയാണ് പേട്ടയുടെ വിജയത്തില്‍ നിര്‍ണായമായത്. പഞ്ച് ഡയലോഗുകളും ആക്ഷന്‍ സ്വീക്വന്‍സുകളും പാട്ടുകളുമൊക്കെ വേണ്ടുവോളം ചിത്രത്തില്‍ സംവിധായകന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ രണ്ടു പകുതികളും പ്രേക്ഷകരെ മടുപ്പിക്കാത്ത വിധം അണിയിച്ചൊരുക്കാനും സംവിധായകനായി. ശരിക്കും ഇതാണ് തലൈവരുടെ മാസ് എന്റര്‍ടെയ്നറെന്ന് ചിത്രം കണ്ടവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.

തിയ്യേറ്ററുകള്‍ പൂരപ്പറമ്പായി
തമിഴ്നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. വിന്റേജ് രജനീകാന്തിനെ തിരിച്ചുതന്ന സംവിധായകനോടുളള നന്ദി അറിയിച്ചാണ് കേരളത്തിലെ പ്രേക്ഷകരും ചിത്രത്തെക്കുറിച്ചുളള അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പേട്ട കണ്ട് വിനീത് ശ്രീനിവാസന്,അരുണ്‍ ഗോപി തുടങ്ങിയവരും തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിച്ചിരുന്നു. എല്ലാവരും പേട്ട മികച്ചൊരു രജനി ചിത്രമാണെന്ന അഭിപ്രായമായിരുന്നു പങ്കുവെച്ചിരുന്നത്. രജനിക്കൊപ്പം കാര്‍ത്തിക്ക് സുബ്ബരാജിനും സംഗീത സംവിധാനം നിര്‍വ്വഹിച്ച അനിരുദ്ധ് രവിചന്ദറിനും എല്ലാവരും നന്ദി അറിയിക്കുന്നുണ്ട്. അനിരുദ്ധിന്റെ പാട്ടുകളെല്ലാം വേറെ ലെവല്‍ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ വന്നത്.

ധനുഷിന്റെയും തൃഷയുടെയും ആവേശം
പേട്ട ആദ്യ ദിവസം കാണാന്‍ രജനീകാന്തിന്റെ ഭാര്യ ലത രജനീകാന്ത്, മരുമകന് ധനുഷ്,തൃഷ, തുടങ്ങിയവര്‍ ഒരുമിച്ചായിരുന്നു എത്തിയിരുന്നത്. ചെന്നൈയിലെ തിയ്യേറ്ററിലെത്തിയ ഇവര്‍ ആരാധകരുടൈ ആഘോഷങ്ങള്ക്കൊപ്പമായിരു ന്നു സിനിമ കണ്ടത്. രജനിയുടെ പ്രകടനം കണ്ട് ആവേശഭരിതരായ ഇരുവരും കസേരയില്‍ നിന്നെഴുന്നേറ്റ് തുളളിച്ചാടുന്നതിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. ആദ്യം മുതല്‍ അവസാനം വരെ ആഘോഷിച്ചാണ് ഇരുവരും സിനിമ കണ്ടുതീര്‍ത്തത്. പേട്ടയില്‍ വില്ലനായി എത്തിയ വിജയ് സേതുപതിയും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
വീഡിയോ കാണൂ
Recommended Video

തമിഴ്നാട്ടില്‍ അജിത്ത്-രജനി ഫാന്‍സ് തമ്മില്‍ സംഘര്‍ഷം! തമ്മില്‍ തല്ലില്‍ രണ്ടാള്‍ക്കു കുത്തേറ്റു
രജനിയോടുളള ആരാധനയില്‍ വിവാഹം തിയ്യേറ്ററിലാക്കി ദമ്പതിമാര്‍! വീഡിയോ വൈറല്‍! കാണൂ