twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ ഇനി പഴങ്കഥ!!! യന്തിരന്‍ തന്നെ താരം!!! രജനി ഡാ!!!

    യന്തിരന്‍ 2 തമിഴ്, ഹിന്ദി, തെലുങ്ക് സാറ്റലൈറ്റ് അവകാശം 110 കോടി രൂപയ്ക്ക് സീ ടിവി സ്വന്തമാക്കി. തുക വലുതാണെങ്കിലും 15ന് വര്‍ഷത്തേക്കാണ് അവകാശം.

    By Karthi
    |

    ഇന്ത്യന്‍ സിനിമയിലെ രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രണ്ടും സൂപ്പര്‍ ഹിറ്റായി മാറിയ രണ്ട് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍. ബാഹുബലി ദ കണ്‍ക്ലൂഷനും യന്തിരന്‍ 2ഉം. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളും റെക്കോര്‍ഡിന് വേണ്ടിയുള്ള മത്സരത്തിലാണ്.

    തമിഴില്‍ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ശങ്കര്‍ അണിയിച്ചൊരുക്കുന്ന യന്തിരന്‍ 2ല്‍ രജനികാന്താണ് നായകന്‍. ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറാണ് വില്ലനായി എത്തുന്നത്. എസ്എസ് രാജമൗലി ഒരുക്കുന്ന ബാഹുബലി ദ കണ്‍ക്ലൂഷനില്‍ പ്രഭാസും റാണാ ദഗ്ഗുബദിയുമാണ് പ്രധാന വേഷങ്ങളില്‍.

    സാറ്റലൈറ്റ് അവകാശം

    റെക്കോര്‍ഡ് തുകയ്ക്കാണ് രണ്ട് ചിത്രങ്ങളുടേയും സാറ്റലൈറ്റ് വിറ്റ് പോയിരിക്കുന്നത്. ബാഹുബലി ദ കണ്‍ക്ലൂഷന്റെ സാറ്റലൈറ്റ് അവകാശം 51 കോടി രൂപയാക്കാണ് സോണി എന്റര്‍ടെയിന്‍മെന്റ് സ്വന്തമാക്കിയത്. തെലുങ്ക് അവകാശം 26 കോടിയ്ക്കും മലയാളം, തമിഴ് അവകാശങ്ങള്‍ 20 കോടിക്കുമാണ് വിറ്റ് പോയിരിക്കുന്നത്. എല്ലാം കൂടെ 100 കോടിക്കടുത്ത് വരും.

    യന്തിരന്‍ 2 ഒരു പടി മുന്നില്‍

    എന്നാല്‍ യന്തിരന്‍ ബാഹുബലിയെ കടത്തിവെട്ടി. സാറ്റ്‌ലൈറ്റ് അവകാശത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ പുതിയ റെക്കോര്‍ഡാണ് യന്തിരന്‍ 2 സ്വന്തമാക്കിയത്. 110 കോടിക്കാണ് സീ ടിവി യന്തിരന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലെ സാറ്റലൈറ്റ് അവകാശമാണ് സീ ടിവിക്കുള്ളത്. പതിനഞ്ച് വര്‍ഷത്തേക്കുള്ള അവകാശമാണ് സീ ടിവി സ്വന്തമാക്കിയിരിക്കുന്നത്.

    ബഡ്ജറ്റിലും മത്സരം

    250 കോടി രൂപ മുതല്‍ മുടക്കില്‍ പുറത്തിറങ്ങിയ ബാഹുബലിയുടെ ഒന്നാം ഭാഗമായിരുന്ന ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കുള്ള സിനിമ. അതിലും ഉയര്‍ന്ന മുതല്‍ മുടക്കിലാണ് രണ്ടാം ഭാഗം രാജമൗലി അണിയിച്ചൊരുന്നതും. അവിടെയും യന്തിരന്‍ 2 ബാഹുബലിയെ പിന്നിലാക്കി. 400 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

    ത്രിഡി ചിത്രം

    ത്രിഡി ചിത്രമായാണ് എന്തിരന്‍ 2 ഒരുക്കുന്നത്. ജുറാസിക് പാര്‍ക്ക്, അയണ്‍മാന്‍, അവഞ്ചേഴ്‌സ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്‌സ് കമ്പനിയായ ലെഗസി ഇഫക്റ്റ്‌സ് ആണ് സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇതു കൂടാതെ ചിത്രത്തിന്റെ സംഘ്ടടന സംവിധാനത്തിലും ഉണ്ട് ഹോളിവുഡ് സാന്നിദ്ധ്യം. ട്രോന്‍ഫോമേഴ്‌സിന്റെ സംഘട്ടനമൊരുക്കിയ കെന്നീ ബേറ്റ്‌സാണ് യന്തിരന്‍ 2ന്റെ സംഘട്ടന സംവിധായകന്‍.

    ബാഹുബലി ഏപ്രില്‍ 28ന്

    ഒറ്റ ഇന്റര്‍വെല്‍ പഞ്ചിന്് ഒരു വര്‍ഷത്തിസധികം ആളുകളെ പിടിച്ചിരുത്താന്‍ കഴിയുമെന്ന് തെളിയിച്ച ചിത്രമാണ് ബാഹുബലി. ആദ്യഭാഗം പുറത്തിറങ്ങി രണ്ട് വര്‍ഷത്തോളമായിട്ടും ആളുകള്‍ കാത്തരിക്കുന്നത് ക്ലൈമാക്‌സില്‍ അവശേഷിപ്പിച്ച ആ സസ്‌പെന്‍സിന് വേണ്ടിയാണ്. ഏപ്രില്‍ 28നാണ് ചിത്രം ലോകവ്യാപകമായി തിയറ്ററിലെത്തുന്നത്.

    യന്തിരന്‍ അവസാന ഘട്ടത്തില്‍

    ബാഹുബലി തിയറ്ററിലെത്താന്‍ ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ യന്തിരന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ലൈഫ് ഓഫ് പൈയുടെ വിഎഫ്എക്‌സ് ടീമാണ് യന്തിരനിലും പ്രവര്‍ത്തിക്കുന്നത്. ഒന്നാം ഭാഗത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ച സാബു സിറിള്‍ ബാഹുബലിയുടെ തിരക്കലായതിനാല്‍ മുത്തുരാജാണ് യന്തിരന്റെ കലാസംവിധാനം ചെയ്യുന്നത്.

    English summary
    Tamil, Hindi and Telugu satellite rights have been sold for Rs. 110 crore to Zee Television. Despite the huge price tag, what is also interesting is that Zee Television has been given the rights only for a period of 15 years.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X