»   » യൂറോപ്പിലും എന്തിരന് വന്‍ റിലീസ്

യൂറോപ്പിലും എന്തിരന് വന്‍ റിലീസ്

Subscribe to Filmibeat Malayalam
Enthiran
രജനീകാന്ത് ചിത്രമായ എന്തിരന്റെ യൂറോപ്പിലെ റിലീസും വന്‍ സംഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. നോര്‍വെയിലെ ഒസ്ലൊയിലെ കിനൊ കൊളോസിയത്തിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യയിലെന്നപോലെ യൂറോപ്പിലും സെപ്തംബര്‍ 30 വെള്ളിയാഴ്ചയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.

യൂറോപ്പിലെ ഏറ്റവും വലിയ സ്ക്രീനുകളില്‍ ഒന്നാണ് ഇത്. 975 പേര്‍ക്ക് ഇവിടെ ഇരിയ്ക്കാനാവും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇവിടെ സ്ക്രീന്‍ ചെയ്യുന്ന ആദ്യത്ത ഇന്ത്യന്‍ ചലച്ചിത്രമായിരിയ്ക്കും ഇത്. അതിനേക്കാള്‍ പ്രധാനം മറ്റൊന്നാണ്. വമ്പന്‍ ഹോളിവുഡ് ചിത്രങ്ങളായ മാട്രിക്സ്, അവതാര്‍ എന്നിവ ഈ കൊളോസിയത്തിലാണ് പ്രദര്‍ശിപ്പിച്ചത്. ഒസ്ലോയില്‍ തമിഴരുടെ എണ്ണം കുറവായതുകൊണ്ട് വെള്ളിയാഴ്ച മാത്രമേ ഈ തീയറ്ററില്‍ എന്തിരന്‍ പ്രദര്‍ശിപ്പിയ്ക്കുകയുള്ളു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റൊരു ചെറിയ തീയറ്ററിലേയ്ക്ക് ഇത് മാറ്റും.

വസീഗരന്‍ ശിവലിങത്തിന്റെ വിഎന്‍ മ്യൂസിക്ക് ഡ്രീംസും അഭിരാമി ക്യാഷ് ആന്റ് ക്യാരി എന്ന സ്ഥാപനവും സംയുക്തമായാണ് ഈ ചിത്രം കിനൊ കൊളോസിയത്തില്‍ പ്രദര്‍ശിപ്പിയ്ക്കുന്നത്. ആദ്യ പ്രദര്‍ശനത്തിന്റെ ടിക്കറ്റുകള്‍ എല്ലാം വില്പന തുടങ്ങി മണിയ്ക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്നതായി വസീഗരന്‍ പറഞ്ഞു.

നോര്‍വെയിലെ തമിഴര്‍ ഏറെയും ശ്രീലങ്കയില്‍ നിന്ന് കുടിയേറിയവരാണ്. തമിഴ്നാട്ടില്‍ നിന്നുള്ള തമിഴരുടെ എണ്ണം ഇവിടെ വളരെ കുറവാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam