For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആനന്ദകണ്ണീര്‍ മുതല്‍ അപമാനം വേദന വരെ! പൊതുവേദിയില്‍ കണ്ണീരണിഞ്ഞ താരങ്ങള്‍

  |

  താരങ്ങളും മനുഷ്യരാണെന്ന വസ്തുത പലപ്പോഴും ആരാധകര്‍ മറക്കാറുണ്ട്. സ്‌ക്രീനില്‍ തങ്ങള്‍ കണ്ട് കയ്യടി അതേ അമാനുഷികരും ധീരരും തന്നെയാണ് അവര്‍ ജീവിതത്തിലുമെന്ന് പലപ്പോഴും ആരാധകര്‍ തെറ്റിദ്ധരിക്കാറുണ്ട്. അതുകൊണ്ട് തന്നെ പരസ്യമായി താരങ്ങള്‍ തങ്ങളുടെ വികാരം പ്രകടിപ്പിക്കുമ്പോല്‍ അത് വിശ്വസിക്കാനോ അംഗീകരിക്കാനോ പലപ്പോഴും ആരാധകര്‍ക്ക് സാധിക്കാറില്ല. ഇങ്ങനെ പരസ്യമായി വികാരഭരിതരാവുകയും കണ്ണീരണിയുകയും ചെയ്തവരുടെ കൂട്ടത്തില്‍ സൂപ്പര്‍ താരം സൂര്യ മുതല്‍ ചിമ്പു വരെയുണ്ട്.

  സാരിയിൽ സ്റ്റൈലൻ ലുക്കിൽ അമൃത നായർ, ചിത്രം വൈറലാവുന്നു

  ചിമ്പുവിന്റെ കരച്ചിലാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. തന്റെ സിനിമയായ മാനാടിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ വേദയില്‍ വച്ച് പൊട്ടിക്കരയുകയായിരുന്നു ചിമ്പു. ഇവിടെ നമുക്ക് ചിമ്പുവിന് മുന്നേ സമാനമായ രീതിയില്‍ പൊതുവേദിയില്‍ വച്ച് കരഞ്ഞ ചില താരങ്ങളെക്കുറിച്ച് വിശദമായി വായിക്കാം. ഇതില്‍ സന്തോഷം കൊണ്ടുള്ള ആനന്ദകണ്ണുനീര്‍ മുതല്‍ അപമാനിക്കപ്പെട്ടതിന്റെ സങ്കടം വരെയുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Suriya

  സിനിമയ്ക്ക് പുറത്തെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരിലും ആരാധകരുടെ പ്രിയപ്പെട്ടവനാണ് സൂര്യ. ഒരുപാട് വിഷയങ്ങളില്‍ ഇടപെടുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് സൂര്യ. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തന്റെ ഫൗണ്ടേഷന്‍ നടത്തിയ പരിപാടിക്കിടെ താന്‍ നേരിട്ട ജീവിതവെല്ലുവിളികളെക്കുറിച്ച് ഒരു കുട്ടി സംസാരിച്ചപ്പോള്‍ സൂര്യ കണ്ണീരണിയുകയായിരുന്നു. വികാരഭരിതനായി കരയുന്ന സൂര്യയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

  വേദിയില്‍ വച്ച് സന്തോഷത്തിന്റെ കണ്ണുനീര്‍ പൊഴിച്ച താരമാണ് അരുണ്‍ വിജയ്. നടന്‍ വിജയകുമാറിന്റെ മകനാണ് അരുണ്‍. സിനിമയില്‍ പക്ഷെ കുറേനാള്‍ പ്രവര്‍ത്തിച്ചിട്ടും നല്ലൊരു ബ്രേക്ക് കിട്ടിയിരുന്നില്ല അരുണിന്. ഒടുവില്‍ അജിത്ത് നായകനായ യെന്നെ അറിന്താല്‍ എന്ന ചിത്രമാണ് അരുണ്‍ വിജയ്ക്ക് ബ്രേക്ക് നല്‍കുന്നത്. ചിത്രത്തിലെ വില്ലന്‍ വേഷത്തിലായിരുന്നു അരുണ്‍ കയ്യടി നേടിയത്. ഈ സിനിമയുടെ വിജയത്തിന് പിന്നാലെ ആരാധകര്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു അരുണ്‍ വിജയ് സന്തോഷം കൊണ്ട് കരഞ്ഞത്.

  തമിഴില്‍ സ്ഥിരമായി വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്ന നടനാണ് ജയം രവി. ഒരുപാട് വിജയ സിനിമകളും ജയം രവി ചെയ്തിട്ടുണ്ട്. എന്നാല്‍ താരത്തിന് വലിയ പ്രശംസയും ഹിറ്റും സമ്മാനിച്ച ചിത്രമായിരുന്നു തനി ഒരുവന്‍. സഹോദരന്‍ മഹോന്‍രാജായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അരവിന്ദ് സ്വാമിയായിരുന്നു ചിത്രത്തിലെ വില്ലന്‍. ഈ ചിത്രത്തിന്റെ വിജയാഘോഷ വേദിയില്‍ വച്ചായിരുന്നു ജയം രവി കരഞ്ഞത്. അരുണിനെ പോലെ തന്നെ സന്തോഷം കൊണ്ടായിരുന്നു ജയം രവിയുടെ കണ്ണു നിറഞ്ഞത്.

  എന്നാല്‍ സന്തോഷത്തിന്റെ കരച്ചിലായിരുന്നില്ല നടി ധന്‍ഷികയുടേത്. പൊതുവേദിയില്‍ വച്ച് അപമാനിക്കപ്പെട്ടതോടെയായിരുന്നു ധന്‍ഷിക കരഞ്ഞു പോയത്. രജനീകാന്ത് നായകനായ കബാലിയുടെ വിജയത്തിന് പിന്നാലെയായിരുന്നു സംഭവം. പൊതുവേദിയില്‍ വച്ച് മുതിര്‍ന്ന നടന്‍ ടി രാജേന്ദ്രനാണ് ധന്‍ഷികയെ അപമാനിച്ചത്. ഇതോടെ താരം നിയന്ത്രണം വിട്ട് പൊട്ടിക്കരയുകയായിരുന്നു. ഈ വീഡിയോ വൈറലായി മാറിയതോടെ ടിആറിനെതിരെ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയ ടിആറിന്റെ പേര് പ്രസംഗത്തിനിടെ മറന്നു പോയതിനായിരുന്നു ധന്‍ഷികയ്ക്ക് അപമാനം ഏറ്റുവാങ്ങേണ്ടി വന്നത്.

  'സഭ്യമായ ഭാഷ ഉപയോഗിച്ചാല്‍ ആത്മാവ് നഷ്ടമാകും, തെറിവിളി ആവശ്യമായ ഘടകമായിരുന്നു'

  Vanniyaar community against Suriya and his new film Jai Bhim | FilmiBeat Malayalam

  മാനാടിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ പൊട്ടിക്കരയുന്ന ചിമ്പുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ജീവിതത്തില്‍ താന്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും തനിക്ക് വേണ്ടത് ആരാധകരുടെ പിന്തുണയാണെന്നും ചിമ്പു പറയുന്നുണ്ട്. വിതുമ്പിക്കൊണ്ടാണ് താരം സംസാരിക്കുന്നത്. നവംബര്‍ 25 നാണ് ചിമ്പുവിന്റെ പുതിയ സിനിമയായ മാനാട് റിലീസ് ചെയ്യുന്നത്. പ്രതീക്ഷയോടെ ആരാധകര്‍ ഈ ചിത്രത്തിനായി കാത്തു നില്‍ക്കെയാണ് പുതിയ സംഭവം.

  English summary
  From Suriya To Dhanushka Tamil Stars Who Cried Publically Like Simbu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X