For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ വിജയം ആത്മവിശ്വാസം കൊണ്ടും കഷ്ടപ്പാട് കൊണ്ടും നേടിയെടുത്തത്, പിറന്നാള്‍ ആശംസകള്‍ വിജയ് സേതുപതി

  |
  മക്കള്‍ സെല്‍വന് പിറന്നാള്‍ ആശംസകള്‍ | #HappyBirthdayVijaySethupathi | filmibeat Malayalam

  മാസ് - മസാല ചിത്രങ്ങളും സ്റ്റൈലന്‍ ലുക്കും കൊണ്ട് സൂപ്പര്‍താര നിരയിലേക്കുയരാന്‍ ശ്രമിയ്ക്കുന്ന നായക സങ്കല്‍പങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് വിജയ് സേതുപതി. കലാപരമായി മികച്ചുനില്‍ക്കുന്ന സിനിമകള്‍ മാത്രമേ വിജയ് സേതുപതി തിരഞ്ഞെടുക്കാറുള്ളൂ. സീനുകളുടെ എണ്ണവും മാസ് ഡയലോഗുമല്ല... സാധാരണക്കാരന് ആ കഥയും കഥാപാത്രവും എത്രത്തോളം മനസ്സിലാവും എന്നാണ് വിജയ് സേതുപതി നോക്കുന്നത്.

  അതിവേഗം 100 കോടി നേട്ടവുമായി ഒടിയന്‍! ബോക്സോഫീസ് ചരിത്രം തിരുത്തിക്കുറിച്ച് മാണിക്യന്‍! കാണൂ!

  അതുകൊണ്ടാണ് പരാജയപ്പെട്ടുപോവുന്ന സിനിമകളിലും വിജയ് സേതുപതിയുടെ കഥാപാത്രം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാവുന്നത്. അതുകൊണ്ട് തന്നെയാണ് വിജയ് സേതുപതിയെ മക്കള്‍ സെല്‍വന്‍ എന്ന് വിളിയ്ക്കുന്നതും.ജനുവരി 16, ഇന്ന് വിജയ് സേതുപതി നാല്‍പതിലേക്ക് കടക്കുകയാണ്.

  sethupathi

  ഇതുവരെയുള്ള വിജയ് സേതുപതിയുടെ കരിയര്‍ ഗ്രാഫ് നോക്കിയാല്‍ മനസ്സിലാവും, വളരെ ഈസിയായി സിനിമാ ലോകത്ത് എത്തിയ ആളല്ല.. യാദൃശ്ചികമായി സിനിമയിലെത്തി.. കഷ്ടപ്പാടുകൊണ്ടും ആത്മവിശ്വാസം കൊണ്ടും ഇന്ന് കാണുന്ന നിലയിലെത്തുകയായിരുന്നു എന്ന്.

  ദുബായില്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു വിജയ് സേതുപതി.. വളരെ സാധാരണമായ ജീവിതം. അവിടെ നിന്ന് മാര്‍ക്കറ്റിങിലേക്ക് തിരിഞ്ഞപ്പോഴാണ് എന്റര്‍ടൈന്‍മെന്റ് ലോകത്ത് എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയത്. അത് എളുപ്പമായിരുന്നില്ല. ഭാര്യ വളരെ അധികം പിന്തുണ നല്‍കി കൂടെതന്നെ നിന്നത് സേതുപതിയുടെ ധൈര്യം കൂട്ടി.

  പ്രേംനസീര്‍ വിടവാങ്ങിയിട്ട് മുപ്പത് വര്‍ഷം! നിത്യഹരിത നായകന്റെ ഓര്‍മ്മകളില്‍ മലയാളികള്‍! കാണൂ

  പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയുടെ വാക്കുകളാണ് പിന്നീട് വിജയ് സേതുപതിയ്ക്ക് ആത്മവിശ്വാസം നല്‍കിയത്. താങ്കള്‍ ഒരു ഫോട്ടോജനിക് പേഴ്‌സണാണെന്നും സിനിമയിലും അഭിനയത്തിലും ശ്രമിയ്ക്കുന്നത് നല്ലതാണെന്നും പറഞ്ഞു. അതോടെ സേതുപതി തുനിഞ്ഞിറങ്ങി. സഹതാര വേഷങ്ങളില്‍ നിന്ന് നായകനിലേക്ക്.. ഇതുവരെ 25 സിനിമകള്‍ പൂര്‍ത്തിയാക്കി.

  പിസ എന്ന ചിത്രത്തിന് ശേഷമാണ് വിജയ് സേതുപതി നോട്ടീസ് ചെയ്യപ്പെട്ടത്. പിന്നീട് ഇങ്ങോട്ട് അഭിനയിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചം. നടുവില കൊഞ്ചം പാക്കാതെ കാണോം, സൂദ് കാവ്, ഇതയ്ക്ക് താനെ ആസൈപ്പട്ടാര്‍ ബാലകുമാരന്‍, റമ്മി, നാനും റൗഡി താന്‍, വിക്രം വേദ, ഇരൈവി, ധര്‍മദുരൈ, ഇമയ്ക്കാ നൊടികള്‍, ചെക്ക ചിവന്ത വാനം, 96, സീതക്കത്തി, പേട്ട അങ്ങനെ അങ്ങനെ അങ്ങനെ...

  vijay

  2018 വരെ വിജയ് സേതുപതി പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹവും പ്രതീക്ഷയും കാത്തു. 2019 ല്‍ റിലീസ് ചെയ്യാനിരിക്കുന്നതും അത്രയേറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്ന ചിത്രങ്ങളാണ്. സൂപ്പര്‍ ഡ്യൂലക്‌സ്, കടൈസി വ്യവസായി, മാമനിതന്‍, ഇടം പൊരുള്‍ യേവാള്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പം മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെ ഈ വര്‍ഷം വിജയ് മലയാളത്തിലും തുടക്കം കുറിക്കും... 'വിജയ' സേതുപതിയ്ക്ക്... മക്കള്‍ സെല്‍വന് ഫില്‍മിബീറ്റിന്റെ പിറന്നാള്‍ ആശംസകള്‍.

  English summary
  happy birthday vijay sethupathi heres why 2019 is going to be fabulous for the actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X