»   » രജനികാന്തിനോട് അഭ്യർഥനയുമായി ആമീർഖാൻ! തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനൊപ്പം 2.0 റിലീസ് ചെയ്യരുത്...

രജനികാന്തിനോട് അഭ്യർഥനയുമായി ആമീർഖാൻ! തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനൊപ്പം 2.0 റിലീസ് ചെയ്യരുത്...

Written By:
Subscribe to Filmibeat Malayalam

ലോക സിനിമയിലെ അപൂർവ്വ വ്യക്തിത്വങ്ങളാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർസ്റ്റാർ ആമീർഖാനും. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് ഇവർ രണ്ടും. അത്രയ്ക്ക്  വെല്ലുവിളി നിറഞ്ഞ  കഥാപാത്രങ്ങൾക്കാണ് ഇവർ  അവതരിപ്പിക്കുന്നത്. ഇപ്പോഴിത രജനികാന്തിന്റെ മുന്നിൽ അഭ്യർഥനയുമായി ആമീർഖാൻ എത്തിയിരിക്കുകയാണ്. തഗ്സ് ഓഫ് ഹിന്ദുസ്ഥാനൊപ്പം രജിയുടെ മാസ് ചിത്രമായ 2.0 റിലീസ് ചെയ്യരുതെന്നാണ് താരത്തിന്റെ  അഭ്യർഥന.

ഇപ്പോൾ എല്ലാവരും ഒറ്റസ്വരത്തിൽ പറയുന്നത്... 'മിണ്ടരുത്'! വീഡിയോ ഗാനം കാണാം...


തഗ്സ് ഓഫ് ഹിന്ദുസ്ഥാനും 2.0 ദീപാവലിയ്ക്ക് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി ബോളിവുഡിലെ സംസാര വിഷയം ഇതു തന്നെയായിരുന്നു. ഇതിന്റെ അപകടം മനസിലാക്കി തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ അണിയറ പ്രവർത്തകർ സംഗതി ആമീറിനെ   ധരിപ്പിക്കുകയായിരുന്നു.  തുടർന്ന് തന്റെ ചിത്രം ദീപാവലിയ്ക്ക് റിലീസ് ചെയ്യുന്നില്ലെന്നും രജനി ചിത്രം 2.0  റിലീസ് ചെയ്യാൻ താരം  അറിയിക്കുകയായിരുന്നു. അവസാനം പ്രശ്നത്തിൽ സക്ഷാൽ രജനികാന്ത് തന്നെ ഇടപെടുകയായിരുന്നു. അമീറിന്റെ ചിത്രം തന്നെ ദീപവലി റിലീസായി എത്തുമെന്ന് രജനി പറഞ്ഞതായാണ് വിവരം.


amirkhan

ശ്രീവിദ്യയുടെ ഫ്ളാറ്റ് ലേലം ചെയ്യുന്നു! ആദായ നികുതി വകുപ്പിന് കുടിശ്ശിക ഇനത്തിൽ നൽകേണ്ടത് ലക്ഷങ്ങൾ
രജനി കാന്തിന്റെ ആരോഗ്യ സ്ഥിതി മോശമായപ്പോൾ സംവിധായകൻ ശങ്കർ 2.0 ലേയ്ക്ക് ആമീർഖാനെ സമീപിച്ചിരുന്നുവത്രേ. എന്നാൽ ആ ക്ഷണം താരം സ്നേഹം പൂർവ്വം നിരസിക്കുകയായിരുന്നു. രജനികാന്തിനെ പോലെ ആ ചിത്രം അഭിനയിച്ചു ഫലിപ്പിക്കാൻ തനിയ്ക്ക് കഴിയില്ലെന്നു ആമീർ ശങ്കറിനെ അറിയിക്കുകയായിരുന്നു. രജനി സാറിനല്ലാതെ ആ ചിത്രം മറ്റൊരാൾക്കും അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയില്ലെന്നും ആമീർ വ്യക്തമാക്കിയിരുന്നു.


ആദ്യ പകുതിവരെ പിടിച്ചിരുന്നു, പിന്നെ കണ്ണു നിറഞ്ഞ് ഒഴുകി! പാർവതിയുടെ വീഡിയോ കാണാം

English summary
Here What Aamir Khan Said About 'Thugs Of Hindostan' and '2.0' clash

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X