For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വീട്ടുകാരുടെ നിര്‍ബന്ധം, രണ്ടാം വിവാഹത്തിന് തയ്യാറായി മീന! തീരുമാനം മകള്‍ക്കു വേണ്ടിയോ?

  |

  തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് മീന. തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരം. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളുടെയല്ലാം നായികയായി അഭിനയിച്ച താരമാണ് മീന. ഹിറ്റുകള്‍ ഒരുപാടുള്ള കരിയറും മീനയ്ക്ക് സ്വന്തം. മികച്ച നര്‍ത്തകി കൂടിയായ മീന തന്റെ പ്രകടനം കൊണ്ട് പലവട്ടം കയ്യടി നേടിയിട്ടുണ്ട്. അതേസമയം തന്റെ വ്യക്തിജീവിതത്തില്‍ വലിയൊരു പ്രതിസന്ധിയിലൂടെയാണ് മീന കടന്നു പോകുന്നത്.

  Also Read: ആറ് കോടിയുടെ ബം​ഗ്ലാവ്, ആഡംബര കാറുകളുടെ ശേഖരം; കെജിഎഫിന് ശേഷം യാഷിന്റെ ജീവിതം

  ഈയ്യടുത്തായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ മരണപ്പെടുന്നത്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു വിദ്യസാഗറിന്റെ മരണം. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. പിന്നാലെയാണ് അദ്ദേഹം മരണപ്പെടുത്തുന്നത്. ഭര്‍ത്താവിന്റെ മരണം കനത്ത ആഘാതമായിരുന്നു മീനയ്ക്ക് നല്‍കിയത്. ഒരു മകളാണ് മീനയ്ക്കുള്ളത്.

  meena

  ഭര്‍ത്താവിന്റെ മരണം തീര്‍ത്ത വേദനയില്‍ നിന്നും പതിയെ കര കയറിക്കൊണ്ടിരിക്കുകയാണ് മീന. താരം വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് മടങ്ങിയെത്തുകയാണ്. ഇതിനിട ഇപ്പോഴിതാ മീന രണ്ടാം വിവാഹത്തിന് തയ്യാറാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതു സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. 46 കാരിയായ മീന തന്റെ മകള്‍ക്ക് വേണ്ടി വീണ്ടും വിവാഹത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദമായി വായിക്കാം തുടര്‍ന്ന്.

  റിപ്പോര്‍ട്ടുകള്‍ പ്രകാരം മീനയെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നത് കുടുംബമാണ്. ചെറുപ്പമാണ് മീന, മകളും ചെറു പ്രായമാണ്. ഈ സാഹചര്യത്തില്‍ താരം വീണ്ടും വിവാഹം കഴിക്കുന്നത് നല്ലതായിരിക്കുമെന്ന് കുടുംബം നിര്‍ദ്ദേശിച്ചുവെന്നും ഒടുവില്‍ വീട്ടുകാരുടെ നിരന്തരമുള്ള നിര്‍ബന്ധത്തെ തുടര്‍ന്ന് മീന വിവാഹത്തിന് തയ്യാറായെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വരനേയും കണ്ടെത്തിയിട്ടുണ്ട്. മീനയുടെ കുടുംബ സുഹൃത്തായ ബിസിനസുകാരന്‍ ആണ് വരന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  Also Read: 'ഇനി തുടരുന്നില്ല, കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല, നിശബ്ദതയാണ് നല്ലത്'; ചക്കപ്പഴത്തെ കുറിച്ച് സബീറ്റ

  വര്‍ഷങ്ങളായി മീനയെ അറിയുന്നയാളെയാണ് കുടുംബം താരത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ വിദ്യസാഗറിനേയും പരിചയമുണ്ടായിരുന്നു. അദ്ദേഹവും വിവാഹത്തിന് സമ്മതം മൂളിയെന്നും ഉടനെ തന്നെ വിവാഹമുണ്ടെന്നുമൊക്കെയാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മീനയും വരനുമായി നേരത്തെ തന്നെ പരിചയമുണ്ട്. ഇരുവരും നല്ല സുഹൃത്തുക്കളുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.

  meena

  മീനയുടെ രണ്ടാം വിവാഹം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലെ വസ്തുത പരിശോധിച്ചാല്‍ ചെന്നെത്തുന്നത് ഈ വാര്‍ത്തകളെല്ലാം വെറും ഭാവന മാത്രമാണെന്ന ഉത്തരത്തിലേക്കായിരിക്കും. മീനയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത് താരം രണ്ടാം വിവാഹത്തിന് തയ്യാറായിട്ടില്ലെന്നാണ്. നിലവില്‍ മകളുടെ ഭാവിയും തന്റെ കരിയറുമാണ് മീനയുടെ മുന്നിലുള്ള ലക്ഷ്യങ്ങള്‍. മീനയുടെ കുടുംബവും വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. മീനയുടേയും മകളുടേയും നല്ല ഭാവി മാത്രമാണ് വീട്ടുകാരുടെ ലക്ഷ്യമെന്നും താരത്തിന്റെ കൂട്ടുകാര്‍ പറയുന്നു.

  മലയാളത്തിലും തമിഴിലുമൊക്കെ വീണ്ടും സജീവമായി മാറാന്‍ ഒരുങ്ങുകയാണ് മീന. മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച ബ്രോ ഡാഡിയാണ് മീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ദൃശ്യം 2വിന് ശേഷം ഇരുവരും ഒരുമിച്ച സിനിമ സംവിധാനം ചെയ്തത് പൃഥ്വിരാജായിരുന്നു. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. തെലുങ്ക് ചിത്രമായ സണ്‍ ഓഫ് ഇന്ത്യ, തമിഴ് ചിത്രം റൗഡി ബേബി, പിന്നാലെ മലയാളത്തില്‍ ടൈറ്റില്‍ റോളിലെത്തുന്ന ജാനമ്മ ഡേവിഡ് എന്നിവയുമാണ് മീനയുടേതായി അണിയറയിലുള്ളത്.

  ബാലതാരമായി സിനിമയിലെത്തിയ നടിയാണ് മീന. പിന്നീട് സൂപ്പര്‍ താര നായികയായി മാറുകയായിരുന്നു. ഒരേസമയത്ത് തന്നെ മലയാളത്തിലും തെലുങ്കിലും തമിഴിലും കന്നഡയിലും സൂപ്പര്‍ താര നായികയായിരുന്നു മീന. നവയുഗം ആയിരുന്നു നായികയായുള്ള ആദ്യ സിനിമ. ബാലതാരമായി എത്തിയ ഒരു കൊച്ചുകഥ, ആരും പറയാത്ത കഥയാണ് ആദ്യത്തെ മലയാള സിനിമ. മലയാളത്തില്‍ നായികയായ ആദ്യ സിനിമ സാന്ത്വനം ആണ്. അണ്ണാത്തെയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

  Read more about: meena മീന
  English summary
  Is Actress Meena Getting Married For The Second Time With Her Family Friend? Fact Behind The Viral News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X