»   »  വിഘ്‌നേഷിന്റെ തീരുമാനമായിരുന്നു അത്.. നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല!

വിഘ്‌നേഷിന്റെ തീരുമാനമായിരുന്നു അത്.. നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നില്ല!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരറാണി നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടല്ല നാന്‍ റൗഡി താന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതെന്ന് വിജയ് സേതുപതി. ഇരുവരും ജോഡികളായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. വണ്ടര്‍ബാര്‍ ബാനറിന്റെ കീഴില്‍ ധനുഷായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. ഈ മകളാണ് അച്ഛന്‍റെ സൗഭാഗ്യമെന്ന് ആരാധകര്‍!

അതുകേട്ടപ്പോള്‍ മഞ്ജു വാര്യര്‍ ഏങ്ങിയേങ്ങി കരഞ്ഞു.. ദിലീപിനെക്കുറിച്ച് പറഞ്ഞത്???

പ്രണവിന് പോലും ലഭിക്കാത്ത ഭാഗ്യം അഗ്നിവേശിന് ലഭിച്ചു.. ഏതൊരു താരപുത്രനും കൊതിച്ചുപോവും!

സാമന്തയെയായിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്. പിന്നീട് താരത്തിന്റെ അസൗകര്യത്തില്‍ ആ വേഷത്തിലേക്ക് നയന്‍താര എത്തുകയായിരുന്നു. തമിഴകത്തെ നമ്പര്‍വണ്‍ താരറാണിയായി മാറിയ നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് പല താരങ്ങളും നേരത്തെ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ അത്തരത്തിലൊരു ആഗ്രഹവും തനിക്കുണ്ടായിരുന്നില്ലെന്ന് വിജയ് സേതുപതി പറയുന്നു. പ്രമുഖ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ വിശദീകരിച്ചത്.

ആഗ്രഹത്തോടെ എത്തിയതല്ല

താരറാണി നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവുമായല്ല താന്‍ ആ ചിത്രത്തെ സമീപിച്ചതെന്ന് വിജയ് സേതുപതി പറയുന്നു. സംവിധായകന്‍ പറഞ്ഞത് പ്രകാരമാണ് താന്‍ അഭിനയിച്ചതെന്ന് താരം വ്യക്തമാക്കുന്നു.

ഏത് നായികയ്‌ക്കൊപ്പം അഭിനയിക്കണം

ഏത് നായികയ്‌ക്കൊപ്പം അഭിനയിക്കാനാണ് ആഗ്രഹമെന്ന ചോദ്യത്തിനുത്തരമായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകന്‍ തീരുമാനിക്കുന്നതിന് അനുസരിച്ച് അഭിനയിക്കുകയാണ് താന്‍ ചെയ്തത്.

സംവിധായകന്റെ തീരുമാനം

സിനിമയിലെ നായികയെ തീരുമാനിക്കാനുള്ള സ്വാതന്ത്യം സംവിധായകന്റേതാണ്. വിഘ്‌നേഷ് ശിവ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ആ ചിത്രത്തില്‍ നയന്‍സിനൊപ്പം അഭിനയിച്ചത്.

നയന്‍താര എത്തിയതിന് ശേഷം

നയന്‍താരയാണ് ചിത്രത്തിലേക്ക് ആദ്യമെത്തിയത്. അവര്‍ കരാറൊപ്പിട്ടതിന് ശേഷമാണ് താന്‍ ആ സിനിമയിലേക്ക് എത്തിയതെന്നും വിജയ് സേതുപതി വ്യക്തമാക്കി.

English summary
Its not my wishes to act with Nayanthara, Vijay sethupathi talking about Naanum Rowdy Thaan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X