For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാണ് വിജയ് സേതുപതി? സംവിധായകന്‍ അന്ന് നല്‍കിയ മറുപടി വൈറല്‍! ആ കമന്‍റാണ് പൊളിച്ചത്! കാണൂ!

  |

  തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്ന് വിശേഷിപ്പിക്കുന്ന ഇദ്ദേഹം നടന്‍ മാത്രമല്ല എഴുത്തുകാരനും ഗാനരചനയിലും എഴുത്തിലുമൊക്കെ മികവ് തെളിയിച്ചിരുന്നു. അക്കൗണ്‍ന്റായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു അദ്ദേഹം സിനിമയിലേക്കെത്തിയത്. ചെറിയ ചെറിയ വേഷങ്ങളായിരുന്നു തുടക്കത്തില്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നത്. 5 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം നായകനിലേക്ക് പ്രമോഷന്‍ ലഭിച്ചത്.

  സുമലതയെ ആശ്വസിപ്പിച്ച് താരങ്ങള്‍!അംബരീഷിന്‍റെ വിയോഗം ഞെട്ടിച്ചുവെന്ന് രജനീകാന്ത്!റിബല്‍ ആക്ടറിന് വിട

  വ്യത്യസ്തമായ സിനിമകളുമായി മുന്നറുന്നതിനിടയില്‍ ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. തമിഴകത്ത് നിന്ന് മാത്രമല്ല കേരളത്തില്‍ നിന്നും മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. സ്വതസിദ്ധമായ അഭിനയ ശൈലിയുമായി മുന്നേറുകയാണ് താരം. ജൂനിയര്‍ ആര്‍ടിസ്റ്റായി പോലും പലരെ തന്നെ പരിഗണിക്കാന്‍ മടിച്ചിരുന്നൊരു കാലമുണ്ടായിരുന്നുവെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. മുന്‍നിരയിലേക്കെത്തിയപ്പോഴും വിനയവും ബഹുമാനവും ഈ താരം കൈവിട്ടിരുന്നില്ല. താരത്തിന്റെ ലാളിത്യത്തെക്കുറിച്ച് വാചാലരായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയ് സേതുപതിയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞ കാര്യവും ഇപ്പോഴത്തെ താരത്തിന്റെ അവസ്ഥയെക്കുറിച്ചുമൊക്കെയുള്ള കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  നിവിന് എട്ടിന്‍റെ പണിയുമായി അജു ! പക്കിയാക്കാത്തതിന്‍റെ കലിപ്പ് ഇനിയും തീര്‍ന്നില്ലേ? കാണൂ!

  കാര്‍ത്തിക്ക് സുബ്ബരാജിന്റെ പോസ്റ്റ്

  കാര്‍ത്തിക്ക് സുബ്ബരാജിന്റെ പോസ്റ്റ്

  2010 ല്‍ സംവിധായകനായ കാര്‍ത്തിക്ക് സുബ്ബരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആരാധകരാണ് അത് കുത്തിപ്പൊക്കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സജീവമായി നടക്കുകയാണ്. നിമിഷനേരം കൊണ്ടാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വൈറലായി മാറാറുള്ളത്. വിജയ് സേതുപതിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. തെന്‍മേര്‍ക്ക് പറവക്കാട്ര് എന്ന സിനിമയുടെ റിലീസിന് ആശംസ നേര്‍ന്നാണ് കാര്‍ത്തിക്ക് പോസ്റ്റിട്ടത്. 2010 ഡിസംബര്‍ 24നായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. ശരണ്യ പൊന്‍വണ്ണന്‍, വിജയ് സേതുപതി, വസുന്ധര തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

  ആരാണ് വിജയ് സേതുപതി

  ആരാണ് വിജയ് സേതുപതി

  മുരുഗയ്യന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവരിപ്പിച്ചത്. ബിഗ് സ്‌ക്രീനിലേക്കുള്ള വിജസ് സേതുപതിയുടെ തുടക്കത്തിന് ആശംസ നേരുകയും അതിനായുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നുമായിരുന്നു അന്ന് സംവിധായകന്‍ കുറിച്ചത്. ഇതിന് താഴെയായാണ് ഒരാള്‍ ആരാണ് വിജസ് സേതുപതിയെന്ന് ചോദിച്ചത്. ഈ ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി ഇന്നും പ്രസക്തമാണ്. അന്നേ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് ആ മറുപടി തെളിയിക്കുന്നു.

  സംവിധായകന്റെ മറുപടി

  സംവിധായകന്റെ മറുപടി

  ആരാണ് വിജയ് സേതുപതി എന്ന് ചോദിച്ചയാളോട് അധികം വൈകാതെ തന്നെ നിങ്ങളത് അറിയുമെന്ന മറുപടിയാണ് സംവിധായകന്‍ നല്‍കിയത്. 2010 ല്‍ സിനിമയിലെത്തിയ വിജസ് സേതുപതിക്ക് തുടക്കത്തില്‍ അത്ര നല്ല കഥാപാത്രങ്ങളെ ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് അദ്ദേഹത്തെ സിനിമാലോകം ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജിന്റെ പിസ്സ, ഇരൈവി, ജിഗര്‍തണ്ട തുടങ്ങിയ സിനിമകള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ജിഗര്‍തണ്ടയില്‍ അതിഥിയായാണ് താരമെത്തിയത്.

  കാലം മാറിയപ്പോള്‍

  കാലം മാറിയപ്പോള്‍

  നീണ്ട ഇടവേളയ്ക്ക് ശേഷം കാര്‍ത്തിക്കും വിജസ് സേതുപതിയും ഒന്നിച്ചെത്തുകയാണ് ജിഗര്‍തണ്ടയിലൂടെ. പേട്ട എന്ന് പേരിട്ടിരിരക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് രജനീകാന്താണ്. വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. താരത്തെക്കുറിച്ച് അന്ന് സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് യാഥാര്‍ത്ഥ്യമായി മാറുകയായിരുന്നു. ഇന്നിപ്പോള്‍ മുന്‍നിര താരങ്ങളുടെ ഇടയിലേക്കാണ് അദ്ദേഹത്തിന്റെ സ്ഥാനവും. യാതൊരുവിധ ജാഡകളുമില്ലാതെ എല്ലാവരോടും കൂളായി ഇടപഴകുന്ന താരത്തെക്കുറിച്ച് പറയാന്‍ എല്ലാവര്‍ക്കും നൂറുനാവാണ്.

  നല്ല സിനിമകളുടെ ഭാഗം

  നല്ല സിനിമകളുടെ ഭാഗം

  സാധാരണക്കാരനായാണ് താന്‍ സിനിമയിലേക്കെത്തിയത്. തന്റെ വളര്‍ച്ചയിലും സ്വീകാര്യതയിലും ഒപ്പമുള്ളതും അവരാണ്. സ്വഭാവികമായ അഭിനയം കാഴ്ച വെച്ച് മുന്നേറാനാണ് എന്നും താന്‍ ശ്രമിക്കാറുള്ളത്. നല്ല സിനിമകളുടെ ഭാഗമാവാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. നല്ല തിരക്കഥകളുമായി തന്നെ സമീപിക്കുന്നവരെ നിരാശപ്പെടുത്താന്‍ താനൊരിക്കലും തയ്യാറല്ലെന്നും താരം പറയുന്നു. താരപദവിയില്‍ ആകൃഷ്ടനായല്ല താന്‍ സിനിമയിലേക്കെത്തിയതെന്ന് താരം പറയുന്നു. ജനങ്ങളാണ് താരപദവിയെക്കുറിച്ച് സംസാരിക്കുന്നതെന്നും തന്നെ സംബന്ധിച്ച് അതൊരു വിഷയമല്ലെന്നും താരം പറഞ്ഞിരുന്നു.

  English summary
  Karthik Subbaraj's comment about Vijay Sethupathi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X