For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പേട്ടയിലെ ആ പഞ്ച് ഡയലോഗ് പറഞ്ഞ് കാര്‍ത്തിക്കിനൊപ്പം തലൈവര്‍! വീഡിയോ വൈറല്‍! കാണൂ

  |

  സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പേട്ട തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. പൊങ്കല്‍ ആഘോഷസമയത്ത് എത്തിയ സിനിമ തല അജിത്തിന്റെ വിശ്വാസത്തിനൊപ്പമാണ് എത്തിയത്. രണ്ടു ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും തലൈവരുടെ ഗംഭീര തിരിച്ചുവരവ് കൊണ്ടായിരുന്നു പേട്ട ശ്രദ്ധിക്കപ്പെട്ടത്. വിന്റേജ് രജനീകാന്തിനെ പേട്ടയിലൂടെ വീണ്ടും കാണാനായി എന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായങ്ങള്‍ വന്നത്.

  പൃഥ്വിരാജിന്റെ 9 സൂര്യയ്ക്ക്! സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഫെബ്രുവരിയില്‍ തിയ്യേറ്ററുകളിലേക്ക്‌

  രജനിയുടെ സ്റ്റൈലും മാസും തന്നെയാണ് പുതിയ സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായത്. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും സിനിമ മുന്നിലെത്തിയിരുന്നു. ഇപ്പോഴും നിറഞ്ഞ സദസുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

  പേട്ടയുടെ വിജയം

  പേട്ടയുടെ വിജയം

  പാ രഞ്ജിത്തിന്റെ കാലയ്ക്കു ശേഷം പുറത്തിറങ്ങിയ രജനി ചിത്രം കൂടിയായിരുന്നു പേട്ട. സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചതുമുതല്‍ ഇതൊരു മാസ് ചിത്രമായിരിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. പ്രതീക്ഷകള്‍ തെറ്റിക്കാതെ എത്തിയ ചിത്രം എല്ലാവര്‍ക്കുമുളള സൂപ്പര്‍സ്റ്റാറിന്റെ പൊങ്കല്‍ വിരുന്ന് കൂടിയായി മാറി. യുവാക്കളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും പേട്ട തിയ്യേറ്ററുകളില്‍ ആഘോഷിച്ചു കണ്ടു. പഴയ രജനീകാന്തിനെ ചിത്രത്തിലൂടെ വീണ്ടും കാണാനായി എന്നായിരുന്നു സിനിമ കണ്ടവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നത്. ആദ്യം മുതല്‍ അവസാനം വരെ മടുപ്പിക്കാത്ത രീതിയിലായിരുന്നു ചിത്രം ഒരുക്കിയിരുന്നത്.

  നൂറ് കോടി കളക്ഷനില്‍

  നൂറ് കോടി കളക്ഷനില്‍

  റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം സിനിമ നൂറ് കോടി ക്ലബിലെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആഗോള ബോക്‌സ് ഓഫീസ് കളക്ഷനിലാണ് ചിത്രം നൂറ് കോടിയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. നാല് ദിവസം കൊണ്ടാണ് പേട്ട ഈ നേട്ടത്തിലേക്ക് എത്തിയിരുന്നത്. നാല് ദിവസങ്ങള്‍ കൊണ്ട് 111.35 കോടിക്കടുത്താണ് ചിത്രം നേടിയതെന്ന് അറിയുന്നു. അജിത്തിന്റെ വിശ്വാസം അഞ്ചു ദിവസം കൊണ്ടായിരുന്നു ഈ നേട്ടത്തിലെത്തിയത്.

  മറ്റു താരനിര

  മറ്റു താരനിര

  കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതി,നവാസുദ്ദീന്‍ സിദ്ധിഖി തുടങ്ങിയവരായിരുന്നു വില്ലന്‍ വേഷത്തിലെത്തിയിരുന്നത്. ശശി കുമാര്‍,ബോബി സിംഹ,സിമ്രാന്‍,മേഘ ആകാശ്,മാളവിക മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. സണ്‍ പിക്തേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്.

  തരംഗമായ പഞ്ച് ഡയലോഗ്

  തരംഗമായ പഞ്ച് ഡയലോഗ്

  പേട്ട തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നതിനിടെ ആയിരുന്നു തലൈവര്‍ക്കൊപ്പമുളള ഒരു വീഡിയോ കാര്‍ത്തിക്ക് സുബ്ബരാജ് പങ്കുവെച്ചത്. പേട്ടയിലെ തരംഗമായ പഞ്ച് ഡയലോഗ് പറഞ്ഞുകൊണ്ടായിരുന്നു ഇരുവരും എത്തിയിരുന്നത്. പേട്ടൈ പറാക്ക് എന്ന ഡയലോഗ് പറഞ്ഞ് ഇരുവരും പൊങ്കല്‍ ആശംസകളുമായി എത്തി. കാര്‍ത്തിക്ക് സുബ്ബരാജിന്റെ ട്വിറ്റര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

  ആക്ഷന്‍ സ്വീക്വന്‍സുകളും പാട്ടുകളുമൊക്കെ

  ആക്ഷന്‍ സ്വീക്വന്‍സുകളും പാട്ടുകളുമൊക്കെ

  രജനിയുടെ സ്‌റ്റൈലും മാസും തന്നെയാണ് പേട്ടയുടെ വിജയത്തില്‍ നിര്‍ണായമായത്. പഞ്ച് ഡയലോഗുകളും ആക്ഷന്‍ സ്വീക്വന്‍സുകളും പാട്ടുകളുമൊക്കെ വേണ്ടുവോളം ചിത്രത്തില്‍ സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ രണ്ടു പകുതികളും പ്രേക്ഷകരെ മടുപ്പിക്കാത്ത വിധം അണിയിച്ചൊരുക്കാനും സംവിധായകനായി. ശരിക്കും ഇതാണ് തലൈവരുടെ മാസ് എന്റര്‍ടെയ്നറെന്ന് ചിത്രം കണ്ടവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നു.

  വീഡിയോ കാണൂ

  ചിയാന്‍ വിക്രമിന്റെ മാസുമായി കദരം കൊണ്ടന്റെ കിടിലന്‍ ടീസര്‍! വീഡിയോ വൈറല്‍! കാണൂ

  ഒരു വര്‍ഷം മിനിമം രണ്ട് സിനിമയെങ്കിലും ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ അജിത്തിന്റെ മറുപടി

  English summary
  karthik subbaraj's twitter video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X