Just In
- 8 min ago
വിജയ് ചിത്രം മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലും, ജനുവരി 29ന് റിലീസ്
- 1 hr ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
- 2 hrs ago
എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്
- 3 hrs ago
വിനീതിനും മോനിഷയ്ക്കും ചിരി നിര്‍ത്താനായില്ല, ചിത്രീകരണത്തിന് പാക്കപ്പ് കൊടുത്ത ഹരിഹരന്, രസകരമായ സംഭവം
Don't Miss!
- News
സീറ്റുകള്‍ മുപ്പതില്‍ ഒതുക്കി ലീഗ്, ആറിന് പകരം മൂന്നെന്ന് കോണ്‍ഗ്രസ്? ഉമ്മന്‍ ചാണ്ടിയും തങ്ങളും ചർച്ച
- Automobiles
126 കിലോമീറ്റര്‍ ശ്രേണിയുമായി പ്രാണ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് SVM
- Sports
ധോണിയാവണമെന്നില്ല, 5-10 ശതമാനമെങ്കിലും കഴിവുണ്ടെങ്കില്‍ ഹാപ്പി!- ഓസീസ് വിക്കറ്റ് കീപ്പര്‍
- Finance
എസ്ബിഐ റിട്ടയർമെന്റ് ബെനിഫിറ്റ് ഫണ്ട്: അറിയേണ്ട കാര്യങ്ങൾ
- Lifestyle
കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി
- Travel
യാത്രകളില്‍ ടെന്റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തിയേറ്ററില്‍ സിനിമ, യൂടൂബില്‍ കൊകോ പ്രമോ സോംഗ്; എങ്ങും നയന്‍താര തരംഗം മാത്രം!
വേലൈക്കാരന് എന്ന ചിത്രത്തിന് ശേഷം നയന്‍താര നായികയായി എത്തിയ തമിഴ് ചിത്രം കൊലമാവ് കോകില മികച്ച പ്രേക്ഷകാഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ബോക്സ് ഓഫീസിലും തരംഗമായി മാറുകയാണ് ചിത്രം. തിയറ്ററില്‍ തരംഗമായി മാറുന്ന ചിത്രത്തിന്റെ പ്രമോ സോംഗായ ഗണ്‍-ഇന്‍-കാതല്‍ യൂടൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തിന് സംഗീതമൊരുക്കിയ അനിരുദ്ധ് ചിട്ടപ്പെടുത്തിയ പ്രമോ സോംഗ്് ചിത്രത്തിന്റെ റിലീസിന് പിന്നാലെ ശനിയാഴ്ചയാണ് യൂടൂബില്‍ റിലീസ് ചെയ്തത്.
വിശാല്‍ ആരാധകര്‍ക്ക് ആടിത്തിമിര്‍ക്കാന്‍ ശണ്ടക്കോഴിയിലെ ആദ്യ ഗാനമെത്തി!
രണ്ട് ദിവസം പിന്നിടുമ്പോള്‍ നാല്‍പ്പത് ലക്ഷത്തിലധികം ആളുകളാണ് പ്രമോ സോംഗ് കണ്ടത്. സംഗീത സംവിധായകന് അനിരുദ്ധും നയന്‍താരയും പ്രത്യക്ഷപ്പെടുന്ന പ്രമോ സോംഗ് സംവിധാനം ചെയ്തിരിക്കുന്നത് വിഘ്നേശ് ശിവനാണ്. വിഘ്നേശ് ശിവന് വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും അര്ജുന്രാജ കാമരാജും ചേര്‍ന്നാണ്. രവിവര്‍മ്മനാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.
നയന്‍താര, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാനും റൗഡി താന്‍ എന്ന ചിത്രം സംവിധാനം ചെയ്തത് വിഘ്നേശ് ശിവനായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് നയന്‍താരയും വിഘ്നേശ് ശിവനും ഒന്നിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇരുവരും ഒന്നിച്ച പ്രമോ സോംഗ് തരംഗമായി മാറുന്നതും.
കോലം വരയ്ക്കുന്ന കോകില എന്ന ഒരു സാധാരണ പെണ്‍കുട്ടിയായാണ് നയന്‍താര ചിത്രത്തില്‍ വേഷമിടുന്നത്. ഒരു കള്ളക്കടത്ത് മോതിരം കോകിലയുടെ കൈയില്‍ കിട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളും അതിനെ കോകില ബുദ്ധിപരമായി അതിജീവിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നെല്‍സണ്‍ ദിലിപ്കുമാറാണ്. ഹാസ്യതാരം യോഗി ബാബുവാണ് ചിത്രത്തിലെ മറ്റൊരു താരം. സ്റ്റാര്‍ വിജയ് ചാനലിലെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന നെല്‍സണ്‍ ദിലിപ്കുമാറിന്റെ പ്രഥമ സംവിധാന സംരംഭമാണ് കൊലമാവ് കോകില.