For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിമ്പുവിന് വേണ്ടിയിരുന്നത് മൂന്ന് കാര്യങ്ങള്‍; മേക്കോവറിന് പിന്നിലെ മലയാളി പരിശീലകന്‍ പറയുന്നു

  |

  ഈയ്യടുത്ത് വലിയ ചര്‍ച്ചയായി മാറിയതായിരുന്നു നടന്‍ ചിമ്പുവിന്റെ മേക്കോവര്‍. തന്റെ കരിയര്‍ പോലും വെല്ലുവിളിയിലായപ്പോഴാണ് 105 കിലോയില്‍ നിന്നും 72 ലേക്ക് എത്തി ചിമ്പു ആരാധകരെ ഞെട്ടിച്ചത്. പിന്നാലെ വന്ന മാനാടിലൂടെ കരിയറിലും ശക്തമായ തിരിച്ചുവരവാണ് ചിമ്പു നടത്തിയത്. ചിമ്പുവിന്റെ മേക്കോവറിന് പിന്നില്‍ മലയാളി സാന്നിധ്യവും ധാരാളമുണ്ട്.

  അഞ്ജുവിനേയും അപ്പുവിനേയും തെറ്റിക്കാന്‍ ശ്രമം,സാന്ത്വനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി രാജലക്ഷ്മി

  33 കിലോ കുറയ്ക്കാന്‍ ചിമ്പുവിനെ സഹായിച്ചത് തിരുവനന്തപുരം വട്ടപ്പാര സ്വദേശി രജികുമാറായിരുന്നു. യോഗ പരിശീലകനാണ് രജികുമാര്‍. ഇപ്പോഴിതാ ചിമ്പുവിനെ പരിശിലീപ്പിച്ചതിനെക്കുറിച്ച് രജികുമാര്‍ മനസ് തുറന്നിരിക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

  തന്റെ വിദ്യാര്‍ഥി ആയിരുന്ന അശ്വതി ആയിരുന്നു നടന്‍ ചിമ്പുവിന്റെ ഇവിടുത്തെ കാര്യങ്ങളെല്ലാം ഓര്‍ഗനൈസ് ചെയ്തു കൊണ്ടിരുന്നത്. അശ്വതി വഴിയായിരുന്നു ആ റഫറന്‍സ് തന്നിലേക്ക് എത്തിയതെന്നാണ് രജികുമാര്‍ പറയുന്നത്. കേട്ടപ്പോള്‍ ആദ്യം ഒരു ഞെട്ടലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇതിനു മുന്‍പ് ഒന്നു രണ്ടു സെലിബ്രിറ്റികളെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യ മുഴുവന്‍ അറിയപ്പെടുന്ന ഒരു താരത്തെ യോഗ പരിശീലിപ്പിക്കുക എന്നത് എക്‌സൈറ്റ്‌മെന്റ് നല്‍കുന്നതായിരുന്നുവെന്നാണ് രജി പറയുന്നത്. പിന്നാലെ ചിമ്പുവിനെ നേരിട്ട് കാണാന്‍ സമയം ലഭിച്ചു.താജ് ഹോട്ടലില്‍ വച്ചാണ് നേരിട്ടുകണ്ടത്. വലിയ താരമായതു കൊണ്ടുതന്നെ എങ്ങനെയായിരിക്കും എന്നൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിചയപ്പെട്ടപ്പോള്‍ മനസ്സിലായി ചിമ്പു വളരെ വിനയാന്വിതനായ ഒരു മനുഷ്യനാണെന്ന് എന്നാണ് രജി പറയുന്നത്. മാത്രവുമല്ല എന്താണു വേണ്ടതെന്ന കൃത്യമായ ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും രജി ഓര്‍ക്കുന്നു. അതിനു വേണ്ടി എന്തൊക്കെയാണോ ചെയ്യേണ്ടത്, അതെല്ലാം പരിശീലിപ്പിച്ചോളാനും ചിമ്പു പറഞ്ഞിരുന്നു.

  ചിമ്പുവിന് വേണ്ടിയിരുന്നത് മൂന്ന് കാര്യങ്ങളായിരുന്നുവെന്നാണ് രജി പറയുന്നത്. എനര്‍ജി ലെവല്‍ കൂട്ടുക, ഫാറ്റ് ബേണിങ്, ഫ്‌ലക്‌സിബിലിറ്റി ഈ മൂന്നു കാര്യങ്ങള്‍ ലഭിക്കണമെന്നാണ് ചിമ്പു പറഞ്ഞത്. ഫാറ്റ് ബേണിങ്ങിനു കഠിനമായ വര്‍ക്ക് ചെയ്യേണ്ടി വരും. ഒന്നു രണ്ടു ക്ലാസ് കഴിഞ്ഞതോടെ സൂര്യനമസ്‌കാരം ആരംഭിച്ചു. അത് എത്ര തവണ ചെയ്യാനും അദ്ദഹേം തയാറായിരുന്നു. ആ ഡെഡിക്കേഷന്‍ കൊണ്ടുതന്നെയാണ് ഇത്രയും നല്ല ഫലം കിട്ടിയത്. യോഗ പരിശീലനത്തിനായി ഞാന്‍ എത്തുന്നതിനു മുന്നേ അദ്ദേഹം തയാറായിരിക്കും'' എന്നാണ് ശിഷ്യനെക്കുറിച്ച് ഗുരു പറയുന്നത്. താജിലായിരുന്നു ആദ്യത്തെ ഏഴുദിവസത്തെ പ്രാക്ടീസ്. അതിനു ശേഷം വിഴിഞ്ഞത്ത് നിരാമയ റിസോര്‍ട്ടിലേക്കു മാറുകയായിരുന്നു. ഒരു മാസത്തോളം രജി ചിമ്പു യോഗ പിശീലിപ്പിച്ചു. പിന്നാലെ തന്റെ മകനെ ചിമ്പുവിനെ പരിചയപ്പടുത്തിയതിനെക്കുറും അദ്ദേഹം മനസ് തുറക്കുന്നുണ്ട്.

  ചിമ്പുവിനെ പരിശീലിപ്പിക്കാനുള്ള അപൂര്‍വ അവസരം ലഭിച്ചതില്‍ തന്നെക്കാള്‍ ആകാംക്ഷയിലായിരുന്നു മകന്‍ എന്നാണ രജി പറയുന്നത്. അവന് അദ്ദേഹത്തെ ഒന്നു കാണണമെന്ന ആഗ്രഹവുമുണ്ട്. ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ പിഎയോട് സംസാരിച്ചു. ലുക്ക് മാറി വരുന്ന സമയമായതിനാല്‍ വളരെ കോണ്‍ഫിഡന്‍ഷ്യല്‍ ആയാണ് എല്ലാം ചെയ്തിരുന്നത് എന്നാണ് രജി പറയുന്നത്. പിഎ അദ്ദേഹത്തോടു കാര്യം അവതരിപ്പിച്ചിരുന്നു. എന്നെ കണ്ടപ്പോള്‍, സാര്‍ നാളെ മോനെയും കൊണ്ടുവരൂ എന്ന് അദ്ദേഹം പറയുകയായിരുന്നു. മോനെ കണ്ടപ്പോള്‍ ആലിംഗനം ചെയ്തു. പുറമേ നമ്മള്‍ കേള്‍ക്കുന്നതു പോലെയല്ല ചിമ്പു എന്നാണ് ഒരു മാസം അദ്ദേഹത്തിനോടൊപ്പം ഇടപെട്ടപ്പോള്‍ തനിക്കു മനസ്സിലായത് എന്നാണ് രജിയുടെ സാക്ഷ്യം. ചിമ്പു മോനെ കൂടെ നിര്‍ത്തി ഫോട്ടോ എടുത്തുവങ്കിലും അഞ്ചാറു മാസങ്ങള്‍ക്കു ശേഷമാണ് ആ ഫോട്ടോസ് എനിക്കു കിട്ടുന്നതെന്നാണ് രജി പറയുന്നത്.

  Recommended Video

  അർച്ചന 31 നോട്ട് ഔട്ട് കാണാനെത്തി ഐശ്വര്യയും അനശ്വരയും

  ചിമ്പുവിന്റെ ലുക്ക് പുറത്താകാതിരിക്കാനായിരുന്നു അഅങ്ങനെ ചെയ്തത്. ഇപ്പോള്‍ ഫോട്ടോ തരില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞിരുന്നു. സൂക്ഷിച്ച് വെക്കാം, പുതിയ ലുക്ക് പുറത്ത് വിട്ടതിന്് ശേഷം തരാം എന്നായിരുന്നു പറഞ്ഞത്. പറഞ്ഞത് പോലെ തന്നെ മറക്കാതെ ചിമ്പുവിന്റെ ടീം തനിക്ക് ഫോട്ടോകള്‍ അയച്ച് തരികയായിരുന്നുവെന്നാണ് രജി പറയുന്നത്. ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഫീസ് മാത്രമല്ല എന്റെ കുടുംബത്തിലുള്ള എല്ലാവര്‍ക്കും വളരെ വിലകൂടിയ വസ്ത്രങ്ങളും ഫ്രൂട്ട്‌സും ചോക്കളേറ്റുമൊക്കെ തന്നിട്ടാണ് പോയതെന്നും ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെയാണോ എന്നു തോന്നിപ്പോയെന്നും രജി പറയുന്നു. വളരെയധികം ബഹുമാനത്തോടെയാണ് ചിമ്പു പെരുമാറിയതെന്നും തന്നെ സാര്‍ എന്നും മാസ്റ്റര്‍ എന്നുമാണ് വിളിച്ചിരുന്നത് എന്നും രജി ഓര്‍ക്കുന്നു. ചില കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ അപകടകരമാണ് എന്നു പറഞ്ഞാലും സാര്‍ പറഞ്ഞു തന്നോളൂ എത്ര അപകടമാണെങ്കിലും ഞാന്‍ ചെയ്‌തോളാം എന്നു പറഞ്ഞു ചെയ്യും. ആ സമര്‍പ്പണം തന്നെയാണ് ഇത്ര പെട്ടെന്ന് ഗംഭീര മേക്കോവറിലേക്കു നയിച്ചത് എന്നാണ് രജിയുടെ അഭിപ്രായം. വീണ്ടും കാണാം എന്നുപറഞ്ഞാണ് പോയത് എന്നും രജി കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: chimbu
  English summary
  Malayalee Yoga Trainer Behind The Makeover Of Chimbu Opens Up About The Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X