»   » ഗുണ്ടയാവാന്‍ ഫഹദില്ല, ബിഗ് ബജറ്റ് ചിത്രം വേണ്ടെന്ന് വെച്ചു? ഒടുവില്‍ സിനിമയുടെ പോസ്റ്റര്‍ പുറത്ത്!

ഗുണ്ടയാവാന്‍ ഫഹദില്ല, ബിഗ് ബജറ്റ് ചിത്രം വേണ്ടെന്ന് വെച്ചു? ഒടുവില്‍ സിനിമയുടെ പോസ്റ്റര്‍ പുറത്ത്!

Written By:
Subscribe to Filmibeat Malayalam

തമിഴില്‍ നിരവധി ബിഗ് ബജറ്റ് സിനിമകളാണ് വരാന്‍ പോവുന്നത്. അതില്‍ നാല് നായകന്മാരെ മുന്‍നിര്‍ത്തി മണിരത്‌നം സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. വേലൈക്കാരന് ശേഷം ഫഹദ് ഫാസില്‍ തമിഴില്‍ അഭിനയിക്കുമെന്ന് പറഞ്ഞിരുന്ന സിനിമയായിരുന്നെങ്കിലും ഇപ്പോള്‍ ചിത്രത്തില്‍ ഫഹദ് ഇല്ല.

നടി കാതറിന്‍ ട്രീസയെ അറിയാമോ? ഫാഷനിലുള്ള വേഷവുമായി നടിയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍!

ഫഹദിന്റെ തിരക്കുകളാണ് സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണമെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ശേഷം ഫഹദിന് പകരം അരുണ്‍ വിജയ് ആണ് സിനിമയില്‍ അഭിനയിക്കുന്നത്. ഫഹദില്ലെന്ന് പറഞ്ഞതിന് പിന്നാലെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വന്നിരിക്കുകയാണ്.

ചെക്ക സിവന്ത വാനം

ബിഗ് ബജറ്റ് ചിത്രമായി മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയുടെ പേരാണ് ചെക്ക സിവന്ത വാനം. ചിത്രത്തില്‍ നാല് നായകന്മാര്‍ക്ക് പ്രധാന്യം കൊടുത്താണ് നിര്‍മ്മിക്കുന്നതെന്ന് ആദ്യം മുതലെ പറഞ്ഞിരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

ഫഹദ് ഇല്ല


ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫഹദ് സിനിമയില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തകളാണ് പിന്നാലെ വന്നത്. ഇപ്പോള്‍ പുറത്ത്് വന്ന പോസ്റ്ററിലും ഫഹദ് ഇല്ല.

കേന്ദ്ര കഥാപാത്രങ്ങള്‍


ഫഹദ് ഫാസില്‍ പിന്മാറിയ സാഹചര്യത്തില്‍ അരുണ്‍ വിജയ് ആണ് ഫഹദിന്റെ പകരക്കാരനായി സിനിമയില്‍ അഭിനയിക്കുന്നത്. ഒപ്പം ചിമ്പു, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ജ്യോതിക, ഐശ്വര്യ രാജേഷ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫഹദിന്റെ പിന്മാറ്റം

വേലൈക്കാരന്‍ എന്ന സിനിമയിലൂടെ തമിഴിലേക്ക് അരങ്ങേറ്റം നടത്തിയ ഫഹദിന് തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ ഡേറ്റ് തമ്മില്‍ ക്രാഷുണ്ടായതാണ് ഈ സിനിമയില്‍ നിന്നും പിന്മാറിയതിനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുണ്ടാ സഹോദരന്മാര്‍

ചിത്രത്തെ കുറിച്ച് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ അരവിന്ദ് സ്വാമി, ചിമ്പു, ഇപ്പോള്‍ അജയ് വിജയ് എന്നിവര്‍ ഗുണ്ടകളായ സഹോദരന്മാരായിട്ടാണ് അഭിനയിക്കുന്നത്. ഒ പ്പം ഇവരുടെ മാതാപിതാക്കളായി പ്രകാശ് രാജും ജയസുദയും അഭിനയിക്കുന്നുണ്ട്.

വിജയ് സേതുപതി

വിജയ് സേതുപതി അതിഥി വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താരം ഒരു പോലീസുകാരന്റെ വേഷത്തിലാണ് അഭിനയിക്കുക. മാത്രമല്ല സിനിമയില്‍ മുഴുനീളം പ്രധാന്യമുള്ള വേഷം തന്നെയാണ് വിജയ് അവതരിപ്പിക്കുന്നത്.

ബിഗ് ബജറ്റ് സിനിമ

ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കും. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മണി രത്‌നത്തിന്റെ തന്നെ കീഴിലുള്ള നിര്‍മാണ കമ്പനിയായ മദ്രാസ് ടാക്കീസാണ് ചെക്ക സിവന്ത വാനം നിര്‍മ്മിക്കുന്നത്.

English summary
Mani Ratnam's next Chekka Chivantha Vaanam first look poster out!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam