»   » മണിരത്‌നം ചിത്രത്തിലെ ആ നാലു നായകന്മാര്‍ ഇവരാണോ? പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ!!!

മണിരത്‌നം ചിത്രത്തിലെ ആ നാലു നായകന്മാര്‍ ഇവരാണോ? പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇങ്ങനെ!!!

Posted By: teresa john
Subscribe to Filmibeat Malayalam

ബിഗ് ബജറ്റ് ചിത്രങ്ങളുടെ വന്‍ നിരയാണ് തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. അക്കൂട്ടത്തില്‍ മണിരത്‌നം സംവിധാനം ചെയ്യാന്‍ പോവുന്ന പുതിയ ചിത്രത്തില്‍ നാല് നായകന്മാരുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ആദ്യം അഭിഷേക് ബച്ചന്‍, നാനി, രാം ചരണ്‍, ഫഹദ് എന്നിവരാണ് ആദ്യം ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നത്.

അന്ന് ഗുസ്തിയായിരുന്നു, ഇത്തവണ സംഗീതം കൊണ്ട് കീഴടക്കാന്‍ ആമിര്‍ ഖാനും മകളും വീണ്ടും വരുന്നു!

എന്നല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി, അരവിന്ദ് സ്വാമി എന്നിവര്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ചിത്രത്തിന് വേണ്ടി വിജയ് സേതുപതി മണിരത്‌നത്തിന്റെ ഓഫീസില്‍ എത്തി പുതിയ പ്രോജക്ടിനെ കുറിച്ച് സംസാരിച്ചതായിട്ടാണ് വിവരങ്ങള്‍

mani-ratnam-s-next-star-four-actors

മുമ്പ് ദുല്‍ഖര്‍ സല്‍മാനും അരവിന്ദ് സ്വാമിയും മണിരത്‌നം ചിത്ത്രില്‍ അഭിനയിച്ചിരുന്നെങ്കിലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ആദ്യമായിട്ടാണ് മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നത്. മണി രത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ എ ആര്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നതെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആ ബിഗ് ബജറ്റ് ചിത്രം ഇതാണോ എന്ന കാര്യത്തില്‍ ഔദ്യോഗികമായ വിവരണം ഇനിയും വന്നിട്ടില്ല.

English summary
Mani Ratnam’s next to star four actors?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam