»   » അഞ്ച് മിനുട്ട് നേരം കൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ നയന്‍താര സമ്മതിച്ചത്.. ഏതാണാ സിനിമ???

അഞ്ച് മിനുട്ട് നേരം കൊണ്ടാണ് ഈ സിനിമ ചെയ്യാന്‍ നയന്‍താര സമ്മതിച്ചത്.. ഏതാണാ സിനിമ???

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരറാണി നയന്‍താര പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ അരം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജില്ലാ കല്കടറായാണ് താരം ഈ ചിത്രത്തില്‍ വേഷമിടുന്നത്. കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു വേഷത്തില്‍ താരം എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന ഗ്രാമത്തിലെത്തുന്ന കലക്ടര്‍ അവിടെയുള്ള ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.

ചിത്രീകരണത്തിനിടയിലെ ഇടവേള ലേഡീ സൂപ്പര്‍ സ്റ്റാര്‍ എങ്ങനെ ആസ്വദിക്കുന്നുവെന്ന് അറിയാമോ?

ആ ക്രിക്കറ്റ് താരത്തോട് തനിക്ക് പ്രണയമായിരുന്നുവെന്ന് അനുഷ്‌കയുടെ തുറന്നു പറച്ചില്‍!

മോഹന്‍ലാലിന്‍റെ കണ്ണിലെ ആ ഭാവമാണ് പ്രചോദനമായത്.. അഭിനയിക്കാന്‍ പറ്റുമെന്ന് തോന്നി!

സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍. ചിത്രത്തിന്റെ തിരക്കഥയുമായി താരത്തിനെ സമീപിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകനായ ഗോപി നൈനാര്‍. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നിര്‍മ്മാതാവിനെ കിട്ടാന്‍ ബുദ്ധിമുട്ടി

തിരക്കഥയുമായി നിരവധി നിര്‍മ്മാതാക്കളെ സമീപിച്ചിരുന്നുവെങ്കിലും അവരാരും ഈ ചിത്രം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.ഡോക്യുമെന്‍ററിയാക്കാന്‍ പറ്റിയ വിഷയമാണ് ഇതെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കാമെന്ന് പറഞ്ഞിരുന്ന പല നിര്‍മ്മാതാക്കളും പിന്നീട് വിളിച്ചിരുന്നില്ലെന്നും സംവിധായകന്‍ പറയുന്നു.

അപ്രതീക്ഷിതമായ കൂടിക്കാഴ്ച

പുതിയ ചിത്രത്തിന് നിര്‍മ്മാതാവിനെ കിട്ടാത്ത വിഷമത്തിലിരിക്കുന്നതിനിടയിലാണ് നയന്‍താരയെ കണ്ടുമുട്ടിയത്. ഒരു സുഹൃത്ത് മുഖേനയാണ് താരവുമായി കൂടിക്കാഴ്ച നടത്തിയത്. അങ്ങനെയാണ് പലരും ഒഴിവാക്കിയ ചിത്രത്തിന് വീണ്ടും ജീവന്‍ വെച്ചത്.

കഥ കേട്ടയുടന്‍ വേണ്ടെന്ന് പറഞ്ഞവര്‍

ചിത്രത്തിന്‍റെ കഥ കേട്ടയുടന്‍ തന്നെ താല്‍പര്യമില്ലെന്ന് തുറന്ന് പറഞ്ഞവര്‍ വരെ ഉണ്ടായിരുന്നു. എന്നാല്‍ കേവലം അഞ്ച് മിനിട്ടിനുള്ളിലാണ് ഈ സിനിമ ഏറ്റെടുക്കാന്‍ നയന്‍താര തീരുമാനിച്ചത്.

നയന്‍താര എത്തിയത്

കോട്ടപ്പാടി ജെ രാജേഷ് എന്ന നിര്‍മ്മാതാവിനോട് കഥ പറയുന്നതിനിടയില്‍ ഇടയ്ക്ക് അദ്ദേഹം കഥ പറയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശദാംശങ്ങള്‍ കേള്‍ക്കുന്നതിനായി എത്തുന്നത് നയന്‍താരയായിരിക്കുമെന്ന് കരുതിയിരുന്നില്ല. കഥ കേട്ട് അഞ്ച് മിനിട്ട് പിന്നിടുന്നതിനിടയില്‍ത്തന്നെ സിനിമ ഏറ്റെടുക്കാന്‍ അവര്‍ തയ്യാറാവുകയായിരുന്നു.

മൂന്ന് മണിക്കുള്ളില്‍ അഡ്വാന്‍സ് ലഭിച്ചു

ഏകദേശം 12 മണിയോടെയാണ് കഥ പറയാന്‍ പോയത്. മൂന്ന് മണിയാവുമ്പോഴേക്കും സിനിമയുടെ അഡ്വാന്‍സ് തനിക്ക് ലഭിച്ചിരുന്നു. സിനിമയുടെ കോ പ്രോഡ്യൂസറാവാമെന്നും താരം തീരുമാനിച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട തടസ്സങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിന് ശേഷമാണ് നയന്‍താര ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

അഭിനയിക്കുമെന്ന് കരുതിയിരുന്നില്ല

സാമ്പത്തിക പ്രതിസന്ധി മാറിയെങ്കിലും നയന്‍താര ചിത്രത്തിന്റെ ഭാഗമാവുമെന്നുള്ള കാര്യത്തെക്കുറിച്ച് തനിക്ക് ബോധ്യം ഇല്ലായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. ആദ്യ ചിത്രത്തില്‍ തന്നെ താരത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്.

താരജാഡയില്ലാതെ പ്രവര്‍ത്തിച്ചു

ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചപ്പോഴും താരജാഡയില്ലാതെയാണ് നയന്‍താര ആളുകളുമായി ഇടപഴകിയിരുന്നത്. കാരവാനില്‍ നിന്നും പുറത്തിറങ്ങിയാല്‍ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണോ അത് പോലെയാണ് താരം പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമോഷണല്‍ പരിപാടികളില്‍ പങ്കെടുത്തു

പൊതുവെ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളോട് മുഖം തിരിച്ച് നില്‍ക്കുന്ന താരമാണ് നയന്‍താര. താരത്തിന്റെ ഈ നിലപാട് കൃത്യമായി അറിയാവുന്നതിനാല്‍ത്തന്നെ സംവിധായകര്‍ ഇക്കാര്യത്തിനായി നിര്‍ബന്ധിക്കാറുമില്ല. എന്നാല്‍ അരം സിനിമയുടെ പ്രമോഷണല്‍ പരിപാടികളില്‍ താരം പങ്കെടുത്തിരുന്നു. സ്വന്തം സിനിമയായതിനാലാണ് താരം പങ്കെടുത്തതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.

സാമൂഹ്യ പ്രസക്തിയില്‍ ആകൃഷ്ടയായി

കലാമൂല്യമുള്ള ചിത്രങ്ങളില്‍ നേരത്തെ അഭിനയിച്ചിട്ടുണ്ടെങ്കിലും അരം സിനിമയുടെ സാമൂഹ്യ പ്രസ്‌കതിയാണ് താരത്തെ ആകര്‍ഷിച്ചത്. കടുത്ത ജലക്ഷാമം നേരിടുന്ന ഗ്രാമവാസികള്‍ക്ക് സഹായവുമായി എത്തുന്ന കല്കടറായാണ് താരം ഈ ചിത്രത്തില്‍ വേഷമിട്ടത്.

ഗ്ലാമറല്ല, മേക്കപ്പ് ആവശ്യത്തിന് മാത്രം

മുന്‍ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ മേക്കോവറുമായാണ് താരം ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ഗ്ലാമറസ് രംഗങ്ങളൊന്നുമില്ലാത്ത ചിത്രത്തിന് വേണ്ടി മേക്കപ്പും അധികം ഉപയോഗിച്ചിട്ടില്ല.

English summary
Nayanthara agreed to do Aramm five minutes into narration, says director Gopi Nainar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam