»   » വിജയ്‌ക്കെതിരെ മുസ്ലീം സംഘടനകള്‍

വിജയ്‌ക്കെതിരെ മുസ്ലീം സംഘടനകള്‍

Posted By:
Subscribe to Filmibeat Malayalam
ബോക്‌സ് ഓഫീസില്‍ തീതുപ്പുന്ന തുപ്പാക്കിയെ ചൊല്ലി പുതിയ വിവാദങ്ങള്‍ ഉടലെടുക്കുന്നു. ഒട്ടേറെ കടമ്പകള്‍ കടന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിനെതിരെ മുസ്ലീം സംഘടനകളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

മുംബൈ സ്‌ഫോടനം ഇതിവൃത്തമാക്കിനിര്‍മിച്ച 'തുപ്പാക്കിയില്‍ മുസ്‌ലിം സമുദായാംഗങ്ങളെ ബോംബ്‌വെക്കുന്നവരായി ചിത്രീകരിക്കുന്നത് മതമൈത്രി ഇല്ലാതാക്കുമെന്ന് വിവിധ മുസ്ലീം സംഘടനകള്‍ ആരോപിച്ചു. പ്രതിഷേധവുമായി നൂറുക്കണക്കിന് മുസ്‌ലിം സംഘടനാപ്രവര്‍ത്തകര്‍ നീലാങ്കരയിലെ നടന്‍ വിജയിന്റെ വീടിനുമുന്നില്‍ പ്രകടനം നടത്തി.

വിവാദരംഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ചലച്ചിത്രത്തില്‍ ചിത്രീകരിച്ച വിധ്വംസക പ്രവര്‍ത്തകര്‍ക്ക് മുസ്‌ലിം പേരുകള്‍ നല്‍കിയത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

അക്രമങ്ങള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ഏതാനും ആളുകള്‍ മാത്രമാണ്. ചിലര്‍ ചെയ്യുന്ന സമൂഹവിരുദ്ധ പ്രവര്‍ത്തനത്തിന് ഒരു സമുദായത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്നത് തെറ്റാണ്മുസ്‌ലിം സംഘടനാനേതാക്കള്‍ പറഞ്ഞു.

പ്രതിഷേധം കനത്തതിനെ തുടര്‍ന്ന് വിജയ് യുടെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. തുപ്പാക്കി സംവിധാനംചെയ്ത മുരുകദോസിന്റെ വടപളനിയിലെ വീടിനും സംരക്ഷണം എര്‍പ്പെടുത്തിയിട്ടുണ്ട്. വിജയിന്റെ അച്ഛന്‍ എസ്.എ. ചന്ദ്രശേഖറിന്റെ വീടിനും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary
Now the latest that Thuppaki is facing is from a Muslim organizations that has complained against the movie,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam