»   » എടുത്ത രംഗം വെച്ച് സിനിമ ഇറക്കിക്കോളാന്‍ പറഞ്ഞ ചിമ്പുവിന് മുട്ടന്‍ പണി, സിനിമയില്‍ നിന്നും വിലക്ക്?

എടുത്ത രംഗം വെച്ച് സിനിമ ഇറക്കിക്കോളാന്‍ പറഞ്ഞ ചിമ്പുവിന് മുട്ടന്‍ പണി, സിനിമയില്‍ നിന്നും വിലക്ക്?

Posted By:
Subscribe to Filmibeat Malayalam
ചിമ്പുവിന് തമിഴില്‍ വിലക്ക്?

വിവാദങ്ങള്‍ വിടാതെ പിന്തുടരാറുള്ള താരമാണ് ചിമ്പു. ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ താരത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവാദമാണ് ഇപ്പോള്‍ തമിഴകത്തെ ചര്‍ച്ചാവിഷയം. പുതിയ സിനിമയില്‍ അഭിനയിക്കവെയാണ് താരത്തിനെതിരെ പുതിയ ആരോപണം ഉയര്‍ന്ന് വന്നിട്ടുള്ളത്. 29 ദിവസത്തെ ചിത്രീകരണത്തില്‍ മാത്രമേ താരം പങ്കെടുത്തിരുന്നുള്ളൂ. പിന്നീട് ലൊക്കേഷനിലേക്ക് വരാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എടുത്ത രംഗങ്ങള്‍ വെച്ച് സിനിമ ഇറക്കാനാണത്രേ താരം നിര്‍ദേശിച്ചത്. തമിഴ് മാധ്യമങ്ങളിലൂടെയാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്.

മമ്മൂട്ടിയുടെ എഡ്ഡി അല്‍പ്പം പിശകാണ്, പ്രതീക്ഷകള്‍ക്കും അപ്പുറമാണ് മാസ്റ്റര്‍പീസ്, ടീസര്‍ വൈറല്‍!

എടുത്ത രംഗം വെച്ച് സിനിമ പുറത്തിറക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് അവര്‍ താരത്തിനെതിരെ നടപടി സ്വീകരിച്ചത്. പ്രശ്‌നം തീര്‍പ്പാകുന്നത് വരെ സിനിമയില്‍ അഭിനയിക്കാതിരിക്കാനായി താരത്തിന് ചുവപ്പ് കാര്‍ഡ് നല്‍കിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഈ വാര്‍ത്ത അറിഞ്ഞതോടെ താരത്തിന്റെ ആരാധകര്‍ ആകെ നിരാശയിലാണ്.

chimbu

പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ താരത്തിനെ വിലക്കിയന്നെ വാര്‍ത്ത ശരിയാണോയെന്ന സംശയത്തിലാണ് ആരാധകര്‍. സംഘടനയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. വിലക്ക് നില നില്‍ക്കുകയാണെങ്കില്‍ പുതിയ ചിത്രങ്ങളില്‍ നിന്നും താരം പിന്‍വാങ്ങേണ്ടി വരും. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകവേഷം നഷ്ടപ്പെട്ടേക്കാം. ഇക്കാര്യത്തെക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Producers Council's ban for Chimbu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X