For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയൻതാരയെ അങ്ങനെ പറയാൻ കാരണമുണ്ട്!! ഞാൻ നടിയുടെ ആരാധകൻ, ഒടുവിൽ തുറന്ന് പറഞ്ഞ് രാധാ രവി

  |

  നയൻതാരയെ കുറിച്ചുളള നടൻ രധാ രവിയുടെ പരമാർശം തെന്നിന്ത്യൻ സിനിമ ലോകത്ത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. രാധാ രവിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിനിമ-രാഷ്ട്രീയ പ്രവർത്തകർ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ കൊലയുതിർ കാലം എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയ്ക്കിടെയാണ് പൊള്ളാച്ചി പീഡനക്കേസിലെ ഇരകളേയും നയൻസിനേയും അധിക്ഷേപിക്കുന്ന സംസാരിച്ചത്.

  പ്രമുഖ കാസ്റ്റിങ് സംവിധായിക പ്രവീണ അന്തരിച്ചു!! ഗായിക ചിൻമയിയുടെ ഹൃദയസ്പർശിയായ ട്വീറ്റ് വൈറൽ...
  രാധാ രവിയുടെ വിവാദ പരാമർശത്തിൽ പ്രതി‌കരിച്ച് തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. കൂടാതെ ഡിഎംകെയുടെ ഔദ്യോഗിക പദവിയിൽ നിന്ന് രാധാ രവിയെ സസ്പെൻഡു ചെയ്യുകും ചെയ്തിരുന്നു. ഇപ്പോഴിത വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി രാധാ രവി രംഗത്തെത്തിയിരിക്കുകയാണ് തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നെന്ന് രാധാ രവി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

  ഇത് നീലുവിന്റേയും ബാലുവിന്റേയും മകൾ ലച്ചുവാണോ!! പ്രിയ വാര്യരെപ്പോലെ മിന്നിത്തിളങ്ങി താരം... ചിത്രങ്ങൾ വൈറലാകുന്നു

   നയൻതാരയെ കണ്ടത് ഒരു തവണ

  നയൻതാരയെ കണ്ടത് ഒരു തവണ

  തനിയ്ക്ക് നയൻതാരയോട് വ്യക്തിപരമായ യാതൊരു വിധത്തിലുളള വൈരാഗ്യവുമില്ലെന്ന് രധാ രവി പറഞ്ഞു. താൻ നയൻതാരയെ കണ്ടിട്ടുള്ളത് ആകെ ഒരു തവണ മാത്രമാണ്. ശിവകാർത്തികേയനെ കാണാൻ വേണ്ടി പോകുകയായിരുന്നു. അന്ന് അവിടെ ചെന്നപ്പോൾ അവിടെ നടിയുമുണ്ടായിരുന്നു. താൻ ഉദ്യേശിച്ചത് എന്തുമാത്രം പ്രശ്നങ്ങളിലൂടെ കടന്നു വന്നാണ് താരം ഇന്നും കാണുന്ന നിലയിൽ എത്തിയ എന്നതാണ്. നയൻതാരയുടെ ഏറ്റവും വലിയ ആരാധകനാണെന്നും രാധാ രവി പറഞ്ഞു.

   സ്ത്രീ വിരുദ്ധ പരാമർശം

  സ്ത്രീ വിരുദ്ധ പരാമർശം

  താൻ സ്ത്രീകളെ കുറിച്ച് മോശമായി കാണുന്നു എന്നതാണ് പൊതുവെയുള്ള സംസാരം. മോശം സ്ത്രീകളെ കുറിച്ച് താൻ ഒരിക്കലും നല്ലത് പറയില്ല. എന്നാൽ ആ പരിപാടിയിൽ നയൻതാരയെ കുറിച്ച് ഒരു മോശമായ വാക്കു പോലും പറഞ്ഞിട്ടില്ലെന്നും രാധാ രവി പറഞ്ഞു. ചിത്രത്തിന്റെ പരിപാടിയിൽ ക്ഷണിച്ചതു കൊണ്ട് മാത്രമാണ് പോയതെന്നും നടൻ പറഞ്ഞു.

   നയൻതാരയെ അഭിനന്ദിക്കുകയായിരുന്നു

  നയൻതാരയെ അഭിനന്ദിക്കുകയായിരുന്നു

  താൻ നയൻതാരയെ അഭിനന്ദിക്കുകയായിരുന്നു. എം.ജി.ആര്‍ രജനികാന്ത് എന്ന മഹാരഥന്‍മാരുമായി നയന്‍താരയെ താരതമ്യം ചെയ്യരുത് എന്നാണ് ഞാന്‍ പറഞ്ഞത്. നയൻതാര രണ്ട് വഴികളിലൂടെ സഞ്ചരിക്കുന്ന ആളാണ്. ഒരു വശത്ത് കൊലയുതിർ കാലം പോലുളള സിനിമയിൽ അഭിനയിക്കുന്നു. മറ്റൊരിടത്ത് സീതയായി എത്തുന്നു.. പണ്ട് കാലത്തെ നടിമാര്‍ ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നവരാണ്. കെ.ആര്‍ വിജയയെപ്പോലുള്ളവരാണ് സീതയുടെ കഥാപാത്രം ചെയ്യുന്നത്. എന്നാൽ ഇന്ന് ഓരേ സമയം രണ്ട് കഥാപാത്രങ്ങൾ ചെയ്യുന്ന നയൻതാരയെ എന്നാണ് ഉദ്ദേശിച്ചത് എന്നും രാധാ രവി പറഞ്ഞു.

  ചിൻമയിയോട് തെളിവ് ചോദിച്ച് രാധാ രവി

  ചിൻമയിയോട് തെളിവ് ചോദിച്ച് രാധാ രവി

  ചിൻമയിയുടെ മീടൂ ആരോപണങ്ങളും താരം നിരസ്സിച്ചിട്ടുണ്ട്.'സ്ത്രീകള്‍ പുരുഷന് താഴെയല്ല. എല്ലാ മേഖലകളിലും സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പം അല്ലെങ്കില്‍ അവരേക്കാള്‍ മുകളിലുണ്ട്. എന്നാൽ മീടൂ മൂവ്മെന്റ് ബ്ലാക്ക് മെയിലിങ്ങിന് ഉപയോഗിക്കുകയാണ്.സിനിമയില്‍ ലൈംഗികാരോപണങ്ങള്‍ ഉണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തെളിവു തരൂ. തെളിവ് കൊണ്ടുവരൂ. താൻ പേരാട്ടത്തിന് തയ്യാറാണെന്നും രാധാ രവി പറഞ്ഞു.

  English summary
  raadharavi reaction about nayanthra controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X