»   » രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തിന് പേരിട്ടു

രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗത്തിന് പേരിട്ടു

Posted By:
Subscribe to Filmibeat Malayalam

രജനികാന്തിന്റെ എന്തിരന്‍ രണ്ടാം ഭാഗം ഇനി 2.0 എന്ന പേരിലായിരിയ്ക്കും. ചിത്രത്തില്‍ ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ വില്ലന്‍ കഥപാത്രം അവതരിപ്പിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ചിത്രത്തില്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. എന്തിരന്‍ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി ബോളിവുഡില്‍ നേരത്തെ ഡേറ്റ് കൊടുത്തിരുന്ന നമസ്‌തേ ഇന്ത്യയുടെ ചിത്രീകരണം അക്ഷയ് കുമാര്‍ മാറ്റി വച്ചുവത്രേ.

പൂര്‍ണമായും ത്രിഡിയില്‍ ഒരുക്കുന്ന എന്തിരന്‍ രണ്ടാം ഭാഗവും ആദ്യ ഭാഗം പോലെ തന്നെ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ നായിക എമി ജാക്‌സനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ഓസ്‌കാര്‍ ജേതാവ് എ ആര്‍ റഹമാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്. നീരവ് ഷായാണ് ഛായാഗ്രാഹണം.

rajinikanth-endhiran

പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലിയാണ് രജനികാന്തിന്റെ മറ്റൊരു ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകകള്‍ നടന്ന് വരികയാണ്. ജയമോഹനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റണിയാണ് എഡിറ്റര്‍.

English summary
Rajini khanth's Enthiran 2 titled 2.0
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam