»   » ലോക സിനിമയില്‍ ഇതാദ്യം, പിന്നയല്ലേ ബാഹുബലി??? ഞെട്ടിക്കാന്‍ രജനികാന്ത്, കൂട്ടിന് അക്ഷയ്കുമാറും!

ലോക സിനിമയില്‍ ഇതാദ്യം, പിന്നയല്ലേ ബാഹുബലി??? ഞെട്ടിക്കാന്‍ രജനികാന്ത്, കൂട്ടിന് അക്ഷയ്കുമാറും!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ഓരോ ചിത്രങ്ങളും ഇപ്പോള്‍ ലക്ഷ്യമിടുന്നത് റെക്കോര്‍ഡുകളാണ്. കളക്ഷനില്‍ മാത്രമല്ല ബജറ്റിലും. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ പുറത്തിറങ്ങുന്ന 2.0 എന്ന രജനികാന്ത് ചിത്രം ലക്ഷ്യമിടുന്നതും റെക്കോര്‍ഡ് കളക്ഷന്‍ തന്നെ. രജനികാന്തിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ സയന്‍സ് ഫിക്ഷന്‍ ചിത്രം എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. 

തല്‍ക്കാലം വിവാഹത്തേക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അനുഷ്‌ക!!! കാത്തിരിപ്പ് പ്രഭാസിന് വേണ്ടിയോ???

പടപ്പുറപ്പാടിന് വില്ലന്‍ ഒരുങ്ങുന്നു!!! റെക്കോര്‍ഡുകളെല്ലാം ഏട്ടന്‍ സ്വന്തം പേരിലാക്കും... ദാ ഇങ്ങനെ

ആദ്യ ഭാഗത്തില്‍ ഇരട്ടവേഷത്തിലെത്തിയ രജനികാന്ത് തന്നെയായിരുന്നു വില്ലനും നായകനും. എന്നാല്‍ ഇക്കുറി രജനികാന്തിന്റെ വില്ലന്‍ അങ്ങ് ബോളി വുഡില്‍ നിന്നുമാണ്. ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാര ജേതാവാണ് ശക്‌നായ വില്ലന്‍ കഥാപാത്രമായി 2.0യില്‍ എത്തുന്നത്.

15 ഭാഷകളില്‍

ബാഹുബലി മലയാള ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ബാഹുബലി ദ കണ്‍ക്ലൂഷന്‍ റിലീസ് ചെയ്തതെങ്കില്‍ 15 ഭാഷകളിലാണ് 2.0 റിലീസിനെത്തുന്നത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യമാണ്. ഒരോ ദിനം ഇത്രയം പതിപ്പുകള്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് ലക്ഷ്യമിടുന്നതും.

ഡബ്ബിഗിന് മാത്രം മൂന്ന് മാസം

ഒക്ടോബറില്‍ തിയറ്ററിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ചിത്രത്തിന്റെ റിലീസ് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. വിവിധ ഭാഷകളിലായി ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം വേണ്ടി വരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

വിദേശ ഭാഷകളിലും

ഇന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല ജാപ്പനീസ്, കൊറിയന്‍, ചൈനീസ് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. ചൈനയില്‍ റിലീസ് ചെയ്ത ദംഗല്‍ അവിടം 1000 കോടി കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ഇത് എന്തിരന്‍ ടീമീന് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

വൈഡ് റിലീസ്

റിലീസിംഗ് തിയറ്ററുകളുടെ എണ്ണത്തിലും 2.0 ബാഹുബലി 2നെ പിന്തള്ളും. 6500 സ്‌ക്രീനിലാണ് ബാഹുബലി 2 റിലീസ് ചെയ്തതെങ്കില്‍ 7000 സ്‌ക്രീനിലാണ് 2.0 റിലീസ് ചെയ്യുന്നത്. ഇതോടെ ആദ്യ ദിന കളക്ഷന്‍ ഉള്‍പ്പെടെയുള്ള റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ കഴിയുമെന്നാണ് 2.0 ടീമിന്റെ പ്രതീക്ഷ.

350 കോടി ബജറ്റ്

എന്തിരന്‍ എന്ന സയന്‍സ് ഫിക്ഷന് ശേഷം ശങ്കര്‍ രജനികാന്ത് ടീം ഒന്നിക്കുന്ന ചിത്രമാണ് 2.0. എന്തിരന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന് 350 കോടി രൂപയാണ് ബജറ്റ്. അക്ഷയ്കുമാര്‍ വില്ലനായി എത്തുന്ന ചിത്രത്തില്‍ എമി ജാക്‌സനാണ് നായിക. ഒന്നാം ഭാഗത്തില്‍ ഐശ്വര്യ റായ് ആയിരുന്നു നായിക. എമി ജാക്‌സന്റെ കഥാപാത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

English summary
Rajinikanth, Akshay Kumar's 2.0 will hit more than 7000 screens in India alone. If it is true, the film will beat the record of director SS Rajamouli's Baahubali 2, in terms of screen count as it was released in April on over 6,500 screens across the country.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam