»   » തിരക്കഥ മാറ്റിയെഴുതാന്‍ പറഞ്ഞ അര്‍നോള്‍ഡിനെ കാണാന്‍ രജനികാന്ത് യുഎസിലേക്ക് പോകുന്നതെന്തിന്?

തിരക്കഥ മാറ്റിയെഴുതാന്‍ പറഞ്ഞ അര്‍നോള്‍ഡിനെ കാണാന്‍ രജനികാന്ത് യുഎസിലേക്ക് പോകുന്നതെന്തിന്?

Posted By:
Subscribe to Filmibeat Malayalam

തമിഴ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് വില്ലനെ കാണാന്‍ യുഎസിലേക്ക്. യന്തിരന്‍ ടുവിന്റെ തിരക്കഥ മോശമാണെന്നും മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ട ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അര്‍നോള്‍ഡിനെ കാണാനാണ് രജനികാന്ത് യുഎസിലേക്ക് പോകുന്നത്. തിരക്കഥ മാറ്റിയെഴുതിയാല്‍ മാത്രേ ചിത്രത്തില്‍ വില്ലനായി താന്‍ അഭിനയിക്കുമെന്ന് അര്‍നോള്‍ഡ് വ്യക്തമാക്കിയിരുന്നു.

ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് രജനികാന്തും സംവിധായകന്‍ ശങ്കറും വില്ലനെ കാണാന്‍ യാത്ര തിരിക്കുന്നത്. നവംബര്‍ 26നു ഇരുവരും യുഎസില്‍ വെച്ച് കാണുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ കബലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് രജനികാന്ത്. മലേഷ്യയില്‍ കബലിയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മലേഷ്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു.

rajinikanth

നാലു ദിവസം യുഎസില്‍ രജനികാന്തും ശങ്കറും ചെലവിടും. തിരക്കഥ മോശമാണെന്നും ഹോളിവുഡ് തിരക്കഥാകൃത്തുക്കളെ കൊണ്ട് ശങ്കര്‍ കഥ മാറ്റിയെഴുതിക്കണമെന്നുമാണ് അര്‍നോള്‍ഡ് നേരത്തെ പറഞ്ഞത്. എങ്കില്‍ മാത്രമേ അഭിനയിക്കൂ എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ചിത്രീകരണത്തിന് ഇന്ത്യയില്‍ എത്തുമെന്ന് അര്‍നോള്‍ഡ് അറിയിച്ചിരുന്നെങ്കിലും തിരക്കഥയിലെ അസംതൃപ്തി മൂലം ചിത്രീകരണം നീട്ടുകയാണ് ചെയ്തത്. 100 കോടിയാണ് അര്‍ണോള്‍ഡിന്റെ പ്രതിഫലം എന്നതും വാര്‍ത്തയായിരുന്നു.

English summary
Superstar Rajinikanth, who is busy shooting in Malaysia for his upcoming flick Kabali, might fly to the United States of America on 26th November in order to meet Arnold Schwarzenegger.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam