»   » അഭ്യൂഹങ്ങള്‍ക്ക് വിട, രജനികാന്തിന് ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് പ്രഖ്യാപിച്ചു! ഇത് ഫൈനല്‍?

അഭ്യൂഹങ്ങള്‍ക്ക് വിട, രജനികാന്തിന് ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസ് പ്രഖ്യാപിച്ചു! ഇത് ഫൈനല്‍?

Posted By:
Subscribe to Filmibeat Malayalam

എന്തിരന്‍ എന്ന സയന്റിഫിക് ത്രില്ലറിന് ശേഷം അതിന്റെ രണ്ടാം ഭാഗവുമായി ഒന്നിക്കുകയാണ് ശങ്കറും രജനികാന്തും. ഐ എന്ന ചിത്രത്തിന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 2.0 എന്നാണ് പേരിട്ടിരിക്കുന്നത്. എമി ജാക്‌സന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലനായി എത്തുന്നത്.

സിദ്ധിഖ് ലാലിന്റെ അഞ്ഞൂറാനും തോമ ശ്ലീഹായും തമ്മിലൊരു ബന്ധമുണ്ട്! സിനിമയ്ക്ക് പുറത്തെ ബന്ധം!

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ സിനിമ ലോകവും ആരാധകരും ചര്‍ച്ച ചെയ്യുന്നത് 2.0 റിലീസിനേക്കുറിച്ചാണ്. വിവിധ കാരണങ്ങളാല്‍ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയുണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് പുതിയ തിയതി പുറത്ത് വന്നിരിക്കുകയാണ്.

ബാഹുബലിയെ പിന്നിലാക്കാന്‍

ഇന്ത്യന്‍ ഇതിഹാസമായി മാറിയ ബാഹുബലി 2നെ പിന്നിലാക്കാന്‍ ഒരുങ്ങുന്ന 2.0 പ്രദര്‍ശനത്തിനെത്തുന്നതും ബാഹുബലിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ്. ബാഹുബലി 2 പ്രദര്‍ശനത്തിനെത്തിയത് ഏപ്രില്‍ 28നായിരുന്നു. ഏപ്രില്‍ 27നായിരിക്കും 2.0 റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.

ഔദ്യോഗികമല്ല

2.0 ഏപ്രില്‍ 27ന് റിലീസ് ചെയ്യുമെന്ന കാര്യം ട്വീറ്റ് ചെയ്തത് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നിര്‍മാതാക്കളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബാഹുബലിയുടെ വിജയം പോലെ ചരിത്രം ആവര്‍ത്തിക്കുമെന്നും തരുണ്‍ ട്വീറ്റില്‍ പറയുന്നു.

നിരവധി തവണ റിലീസ് മാറ്റി

നിരവധി തവണ റിലീസ് മാറ്റിയാണ് 2.0 ഏപ്രില്‍ റിലീസ് നിജപ്പെടുത്തിത്. ചിത്രത്തിന് ഓഡിയ റിലീസ് ചടങ്ങില്‍ ഒദ്യോഗികമായി പ്രഖ്യാപിച്ചത് ചിത്രം ജനുവരി 25ന് ഇന്ത്യ ഒട്ടാകെയും 26ന് ലോക വ്യാപകമായും റിലീസ് ചെയ്യുമെന്നായിരുന്നു. പിന്നീട് റിലീസ് ഏപ്രിലേക്ക് മാറ്റിയതായി അഭ്യൂഹം പ്രചരിച്ചെങ്കിലും റിലീസ് മാറ്റിയിട്ടില്ലെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. പിന്നീടാണ് റിലീസ് മാറ്റുന്ന വിവരം പുറത്ത് വന്നത്.

10000 സ്‌ക്രീനുകള്‍

ഒരു ഇന്ത്യന്‍ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും 2.0യുടേത്. ലോകവ്യാപകമായി 10000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ ചിത്രം ആദ്യദിനം തന്നെ പ്രദര്‍ശനത്തിനെത്തും.

ആദ്യ ഇന്ത്യയില്‍

ജനുവരി 25ന് ചിത്രം ഇന്ത്യയില്‍ മാത്രമായിരിക്കും റിലീസ് ചെയ്യുക. അതിന് ശേഷമായിരിക്കും ആഗോള റിലീസ്. വിദേശ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും എത്ര ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.

450 കോടി ചിത്രം

450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്. രജനകാന്തിന്റെ വില്ലനായി എത്തുന്നത് അക്ഷയ്കുമാറാണ്. എമി ജാക്സനാണ് ചിത്രത്തിലെ നായിക. നീരവ് ഷാ ഛായാഗ്രഹണവും എആര്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു.

English summary
Rajanikanth movie 2.0 release postponed to hit screens on April.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X