»   » വിക്രം വേദയേക്കുറിച്ച് സ്റ്റൈല്‍ മന്നന്റെ വാക്കുകള്‍!!! ഇനി ഇതില്‍ പരം എന്ത് വേണം ഈ ചിത്രത്തിന്?

വിക്രം വേദയേക്കുറിച്ച് സ്റ്റൈല്‍ മന്നന്റെ വാക്കുകള്‍!!! ഇനി ഇതില്‍ പരം എന്ത് വേണം ഈ ചിത്രത്തിന്?

By: Karthi
Subscribe to Filmibeat Malayalam

കേരളത്തില്‍ ഏറ്റവും അധികം തിയറ്ററുകളെ ഇളക്കി മറിച്ച ചിത്രമാണ് തനി ഒരുവന്‍. സാധാരണ ഗതിയില്‍ സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകരണമാണ് തനി ഒരുവന് കേരളത്തില്‍ ലഭിച്ചത്. ജയം രവിയും അരവിന്ദ് സ്വാമിയുമായിരുന്നു ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ഇപ്പോഴിതാ തനി ഒരുവന്  ശേഷം മറ്റൊരു ചിത്രം കൂടെ കേരളത്തിലെ തിയറ്ററുകളെ ഇളക്കി മറിക്കുകയാണ്. വിജയ് സേതുപതി, മാധവന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ വിക്രം വേദയാണ് കേരളത്തിലും മികച്ച അഭിപ്രായം നേടുന്നത്. 

Vikram Vedha

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രത്തേക്കുറിച്ച് പറഞ്ഞ അഭിപ്രായമാണ്  ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പടിക്കുന്നത്. ക്ലാസായി ഒരുക്കിയ മാസ് ചിത്രം എന്നായരുന്നു വിക്രം വേദയേക്കുറിച്ച് രജനികാന്ത് പറഞ്ഞത്. സിനിമയുടെ സംവിധായകരായ പുഷ്‌കര്‍-ഗായത്രി ദമ്പതികളാണ്  ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ സിനിമയെ പുകഴത്തി സൂര്യ ഉള്‍പ്പെടെയുള്ള തമിഴ് സിനിമയിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. 

തമിഴ്‌നാട്ടില്‍ മാത്രം 350 തിയറ്ററില്‍ റിലീസ് ചെയ്ത വിക്രം വേദ പുഷ്‌കര്‍ ഗായത്രി എന്ന സംവിധായക ദമ്പതികളുടെ മൂന്നാമത്തെ ചിത്രമാണ്. കേരളത്തിലും മികച്ച കളക്ഷനും അഭിപ്രായവുമാണ് ചിത്രം നേടുന്നത്. വിക്രം പോലീസുകാരനായി മാധവനും വേദ എന്ന റൗഡിയായി വിജയ് സേതുപതിയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

English summary
Vikram Vedha directors Pushkar and Gayathri post Rajanikanths comments about Vikram Vedha in twitter.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam