»   » തെലുങ്ക് സൂപ്പര്‍ സ്റ്റാറിനൊപ്പം റാണയും!!! വിക്രം വേദ ഇനി തെലുങ്കില്‍???

തെലുങ്ക് സൂപ്പര്‍ സ്റ്റാറിനൊപ്പം റാണയും!!! വിക്രം വേദ ഇനി തെലുങ്കില്‍???

Written By:
Subscribe to Filmibeat Malayalam

തമിഴകത്ത് വെന്നിക്കൊടി പാറിച്ച ചിത്രമാണ് വിക്രം വേദ. പുഷകര്‍ ഗായത്രി എന്നീ സംവിധായക ദമ്പതികള്‍ ഏഴ് വര്‍ഷത്തിന് ശേഷം തിരികെ എത്തിയത് അക്ഷാരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഈ ചി്തരവുമായിട്ടായിരുന്നു. മാധവനും വിജയ് സേതുപതിയും മത്സരിച്ച് അഭിനയിച്ച ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകായിരുന്നു.

തമിഴിലെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം തെലുങ്കില്‍ റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് വിക്രം വേദ. വിജയ് സേതുപതി, മാധവന്‍ എന്നിവര്‍ക്ക് പകരക്കാരായി തെലുങ്കില്‍ നിന്നും എത്തുന്നത് റാണ ദഗ്ഗുപതിയും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വെങ്കിടേഷുമാണ്.

റാണയും വെങ്കിടേഷും

വിജയ് സേതുപതി ഗംഭീരമാക്കിയ വേദ എന്ന ഗ്യാങ്സ്റ്ററുടെ റോളിലാണ് റാണ ദഗ്ഗുപതി എത്തുന്നത്. ചിത്രത്തിലെ നായകനായ വിക്രം എന്ന പോലീസ് ഓഫീസറുടെ വേഷം തെലുങ്കില്‍ അവതരിപ്പിക്കുന്നത് വെങ്കിടേഷാണ്. മാധവനാണ് തമിഴില്‍ ഈ വേഷം ഗംഭീരമാക്കിയത്.

മാധവന് പകരക്കാരനായി മുമ്പും വെങ്കിടേഷ്

മാധവന്‍ നായകനായ ചിത്രം മുമ്പും തെലുങ്കിലേക്ക് മൊഴിമാറ്റി എത്തിയിട്ടുണ്ട്. മാധവന്‍ നായകനായി ഒടുവിലിറങ്ങിയ ഇരുധി സുട്രു തെലുങ്കില്‍ ഗുരു എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ മാധവന്‍ അവതരിപ്പിച്ച ഗുരുവിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് വെങ്കിടേഷായിരുന്നു.

ഔദ്യോഗിക പ്രഖ്യാപനം

തെലുങ്ക് പതിപ്പിനേ സംബന്ധിച്ച ഔദ്യഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകമെന്നാണ് പ്രതീക്ഷിക്കുന്നത്. റാണ ദഗ്ഗുപതി, വെങ്കിടേഷ് എന്നിവരാണ് തങ്ങളുടെ പ്രഥമ പരിഗണനയിലുള്ളത്. ഇതുവരെ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല. അവസാന തീരുമാനമാകാന്‍ ഒരുമാസം വരെ സമയമെടുത്തേക്കുമെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ബോക്‌സ് ഓഫീസ് പ്രകടനം

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിനുള്ളത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ആദ്യ ആഴ്ച 26.5 കോടി രൂപ ചിത്രം സ്വന്തമാക്കി. യുഎസ് ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 2.5 കോടിയാണ് ചിത്രം നേടിയത്.

വിക്രം വേദ

എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ വിക്രം എന്ന പോലീസ് ഓഫീസറും വേദ എന്ന വടക്കന്‍ മദ്രാസുകാരനായ ഗുണ്ടാനേതുവും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. മാസ്-ക്ലാസ് വ്യത്യാസമില്ലാതെ എല്ലാത്തരം പ്രേക്ഷകരേയും ആകര്‍ഷിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.

സൂപ്പര്‍ താരങ്ങളുടെ അഭിനന്ദനം

ചിത്രത്തെ പ്രകീര്‍ത്തിച്ച് സൂപ്പര്‍ താരങ്ങളും രംഗത്തെത്തി. ക്ലാസ് ആയി ചിത്രീകരിച്ച് മാസ് ചിത്രം എന്നായിരുന്നു വിക്രം വേദയേക്കുറിച്ച് രജനികാന്ത് പറഞ്ഞത്. ആര്യ, സൂര്യ, കാര്‍ത്തി, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് എന്നിവരും ചിത്രത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. വൈ നോട്ട് സ്റ്റുഡിയോസസിന്റെ ബാനറില്‍ എസ് ശശികാന്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

English summary
According to latest reports, Baahubali star Rana Daggubati and Telugu superstar Venkatesh are in talks for the Telugu remake of this movie. The makers wanted to make this movie as a bilingual but later dropped the idea. Talks about the remake were doing the rounds even before the release. An official announcement regarding the Telugu remake is expected to be made in the next few days.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam