»   » പ്രഭുദേവയ്‌ക്കൊപ്പം രമ്യാ നമ്പീശന്‍, സെല്‍ഫി വൈറലാവുന്നു , ചിത്രം കാണൂ !!

പ്രഭുദേവയ്‌ക്കൊപ്പം രമ്യാ നമ്പീശന്‍, സെല്‍ഫി വൈറലാവുന്നു , ചിത്രം കാണൂ !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് രമ്യാ നമ്പീശന്‍. അഭിനയത്തില്‍ മാത്രമല്ല മികച്ചൊരു ഗായിക കൂടിയാണ് താനെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ്. ബാലതാരമായി സിനിമയിലേക്കെത്തിയ താരം വളരെ പെട്ടെന്നാണ് മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായി മാറിയത്. മലയാളത്തില്‍ ഏറെ തിളങ്ങിയെങ്കിലും ഇപ്പോള്‍ രമ്യാ നമ്പീശന്‍ തമിഴകത്താണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. പ്രഭുദേവയുടെ കൂടെയാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള സെല്‍ഫി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.

മലയാളത്തിലല്ല തമിഴില്‍ തിരക്കിലാണ്, പ്രഭുദേവ ചിത്രത്തില്‍ നായികയായി രമ്യാ നമ്പീശന്‍ !!

ലൊക്കേഷനില്‍ നിന്നുള്ള താരസെല്‍ഫികള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുള്ളത്. മെര്‍ക്കുറി സിനിമയുടെ സെറ്റില്‍ നായകനായ പ്രഭുദേവയ്‌ക്കൊപ്പം നില്‍ക്കുന്ന രമ്യാ നമ്പീശന്റെ സെല്‍ഫിയും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. എപ്പിക് സെല്‍ഫി വിത്ത് കിങ് ഓഫ് ഡാന്‍സ് എന്നാണ് സെല്‍ഫിക്ക് താരം തലക്കെട്ട് നല്‍കിയിട്ടുള്ളത്. തന്റെ ഫേസ് ബുക്ക് പേജില്‍ താരം ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങളില്ല. നിശബ്ദ ചിത്രമാണ് മെര്‍ക്കുറി.

Remya Nambeesa

നെഗറ്റീവ് റോളിലാണ് പ്രഭുദേവയെത്തുന്നത്. നായികയായെത്തുന്ന രമ്യാ നമ്പീശന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും സംവിധായകന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നൃത്തത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രഭുദേവയും രമ്യാ നമ്പീശനും ഒരുമിക്കുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

English summary
An elated Remya took to her social networking page to flaunt her pic with the actor. She posted the photo with a caption, "Epic selfie with king of dance!!!".

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X