For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ തെറിവിളിച്ചു, പിന്നെ അയാളുടെ നിലവിളിയാണ് കേട്ടത്, അക്ഷര അയാളെ തല്ലിയൊതുക്കി; ശ്രുതി ഹാസന്‍ പറയുന്നു

  |

  ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരമാണ് കമല്‍ഹാസന്‍. അടിമുടി സിനിമയായ മനുഷ്യന്‍. അദ്ദേഹത്തിന്റെ മക്കളും ഇന്ന് ആരാധകര്‍ക്ക് സുപരിചിതരാണ്. മക്കളായ ശ്രുതിയു അക്ഷരയും അച്ഛന്റേയും അമ്മ സരിഗയുടേയും പാതയിലൂടെ സിനിമയിലേക്ക് എത്തുകയും താരങ്ങളായി മാറുകയുമായിരുന്നു. തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് പലപ്പോഴും ശ്രുതി ഹാസന്‍ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ ചില മോശം ചിന്താഗതിക്കാരെക്കുറിച്ചുള്ള ശ്രുതിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  Also Read: 'ആ സൂപ്പർഹിറ്റ് സിനിമയുടെ സെറ്റിൽ മീൻകറി വാങ്ങാൻ പോലും പൈസയില്ല'; വിശ്വസിക്കാൻ പറ്റിയില്ലെന്ന് അനൂപ് മേനോൻ‌

  ഒരു പരസ്യ ചിത്രത്തിനിടെ തന്നോട് ഒരാള്‍ വിവാഹത്തെക്കുറിച്ച് പറഞ്ഞതിനെക്കുറിച്ചാണ് ശ്രുതി മനസ് തുറക്കുന്നത്. തന്നോട് അപമര്യാദയായി പെരുമാറിയ ആളെ സഹോദരി അക്ഷര മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ചും ശ്രുതി വെളിപ്പെടുത്തുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  ''അതൊരു റെഡ് ഫ്‌ളാഗാണ്. ഒരു പരസ്യ ചിത്രത്തിനിടെ ഒരാള്‍ എന്നോട് പറഞ്ഞ് നീ വിവാഹം കഴിക്കണമെന്ന്. നിനക്ക് മുപ്പത് വയസ് കഴിഞ്ഞു. എന്റെ അതേ മേഖലയില്‍ ജോലി ചെയ്യുന്നൊരാള്‍, എന്നെ പ്രതിനിധീകരിക്കുന്നയാള്‍, ഞാന്‍ നല്‍കുന്ന ജോലിയുടെ കമ്മീഷന്‍ വാങ്ങുന്നയാള്‍. അത്രമാത്രം അവരുടെ ചിന്തയിലിത് ഇഴുകി ചേര്‍ന്നിട്ടുണ്ട്.'' എന്നാണ് ശ്രുതി പറയുന്നത്. അതേസമയം താന്‍ അവരെ പാഠം പഠിപ്പിച്ചുവെന്നും ശ്രുതി വെളിപ്പെടുത്തുന്നുണ്ട്.

  Also Read: കാശിന്റെ അഹങ്കാരം! എന്നെ നാറ്റിക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തി; ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്ക്ക് അഷികയുടെ മറുപടി


  നിനക്ക് വല്ല മെമ്മോയും കിട്ടിയും, ഞങ്ങള്‍ക്ക് കിട്ടാത്ത വല്ലതും, ഈ പാല് കേടായിപ്പോയെന്ന് എന്ന് ഞാന്‍ അവരോട് ചോദിച്ചുവെന്നാണ് ശ്രുതി പറയുന്നത്. അതേസമയം ശ്രുതിയും സംഗീതജ്ഞന്‍ ശാന്തനു ഹസാരികയും പ്രണയത്തിലാണ്. ഇരുവരും ഇപ്പോള്‍ ലിവിംഗ് ടുഗദറിലാണ്. പലപ്പോഴായി ഇരുവരുടേയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ശാന്തനുവിനെക്കുറിച്ചും ശ്രുതി മനസ് തുറക്കുന്നുണ്ട്.

  ''ഞാന്‍ അവനില്‍ കണ്ട ഏറ്റവും നല്ല കാര്യം എന്തെന്നാല്‍ ഞാന്‍ വഴക്കിടുന്നത് നിര്‍ത്തിയെന്നതാണ്. എനിക്ക് തെളിയിക്കേണ്ടതില്ല. അവന്‍ ചോദ്യം ചെയ്യാറില്ല, കാരണം സമമായിരിക്കുക എന്നത് ഒരു ചര്‍ച്ചാ വിഷയം പോലുമല്ല. അവനെ സംബന്ധിച്ച് അത് വളരെ സ്വാഭാവികമാണ്. അതിനാല്‍ ഈ ബന്ധം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ഞാനൊരു ഫെമിനിസ്റ്റാണ്‍, ഞാന്‍ എന്റെ സ്ത്രീയെ പിന്തുണയ്ക്കും എന്ന് പറഞ്ഞു നടക്കുന്നവനല്ല അവന്‍. മറ്റൊരു വഴിയുമില്ല'' എന്നാണ് താരം പറഞ്ഞത്.

  കമല്‍ഹാസന്റേയും സരിഗയും രണ്ട് മക്കളില്‍ മൂത്തവളാണ് ശ്രുതി. നടി അക്ഷര ഹാസന്‍ ആണ് രണ്ടാമത്തെ മകള്‍. തന്റെ സഹോദരിയുമായുള്ള ബന്ധത്തെക്കുറിച്ചും ശ്രുതി മനസ് തുറക്കുന്നുണ്ട്. അക്ഷരയെ നിശബ്ദ പോരാളിയെന്നാണ് ശ്രുതി വിശേഷിപ്പിക്കുന്നത്. തനിക്ക് വേണ്ടി തല്ലുണ്ടാക്കാന്‍ പോലും അക്ഷര തയ്യാറാകുമെന്നാണ് ശ്രുതി പറയുന്നത്. പിന്നാലെ താരം അനുഭവവും പങ്കുവെക്കുകയാണ്.


  ''അക്ഷര എനിക്ക് വേണ്ടി ആളുകളെ തല്ലാനും തയ്യാറാണ്. ഞാന്‍ കൂടുതല്‍ വാക്കുകല്‍ കൊണ്ടുള്ള ആക്രമണമാണ്. പക്ഷെ അവള്‍ കുറക്കൂടി വൈലന്റാണ്. ഒരിക്കല്‍ എന്നെ ഒരാള്‍ ബി വേര്‍ഡ് വിളിച്ചു. അടുത്തത് ഞാന്‍ കേള്‍ക്കുന്നത് അയാള്‍ അലറിക്കരയുന്നതാണ്. അക്ഷര അവനെ അടിച്ചു, എന്റെ അക്കയെ അങ്ങനെ വിളിക്കാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നെന്ന് ചോദിച്ചായിരുന്നു അടി'' എന്നായിരുന്നു ശ്രുതി പറഞ്ഞത്. ഒടുവില്‍ താന്‍ പറഞ്ഞപ്പോഴാണ് അക്ഷര നിര്‍ത്തിയതെന്നും ശ്രുതി പറയുന്നുണ്ട്.

  English summary
  Shruti Haasan Calls Her Sister Akshara Haasan A Silent Fighter Recalls An Incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X