For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പണവും സിനിമയും ഇല്ലാതെ പൊളിഞ്ഞു, കൂട്ടാകുമെന്ന് കരുതിയവള്‍ ഇട്ടിട്ട് പോയി; ഹന്‍സികയെക്കുറിച്ച് ചിമ്പു

  |

  തമിഴ് സിനിമയിലെ മിന്നും താരമാണ് ചിമ്പു. ഒരുകാലത്ത് ഭാവിയിലെ സൂപ്പര്‍ താരമാകുമെന്ന് കരുതിയിരുന്ന ചിമ്പുവിനെ പക്ഷെ തുടര്‍ പരാജയങ്ങളും ജീവിതത്തിലേയും കരിയറിലേയും വിവാദങ്ങളുമൊക്കെ തളര്‍ത്തി. ഇതോടെ ഒന്ന് ഡൗണ്‍ ആയ ചിമ്പു ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. വെങ്കട്ട് പ്രഭു ഒരുക്കിയ മാനാടും ഈയ്യടുത്ത് പുറത്തിറങ്ങിയ ഗൗതം മേനോന്‍ ചിത്രവുമെല്ലാം ചിമ്പുവിന് ശക്തമായൊരു തിരിച്ചുവരവ് തന്നെ സമ്മാനിച്ചിരിക്കുകയാണ്.

  Also Read: വയറില്‍ സ്‌ട്രെച്ച് മാര്‍ക്ക്, 20 കിലോ കൂടി, ശരീരത്തിൻ്റെ ആകൃതിയും നഷ്ടപ്പെട്ടു; കളിയാക്കുന്നവരോട് സോനു സതീഷ്

  വിവാദങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട് ചിമ്പുവിന്റെ ജീവിതത്തില്‍. താരത്തിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ചിമ്പുവിന്റെ പ്രണയങ്ങളും ഇന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. ഒരിക്കല്‍ ചിമ്പുവും നടി ഹന്‍സിക മോട്ട്വാനിയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹത്തിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ പിരിയുകയായിരുന്നു.

  എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ഹന്‍സികയും ചിമ്പുവും വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പിന്നീടൊരിക്കല്‍ ഒരു പരിപാടിയില്‍ വച്ച് താന്‍ കടന്നു വന്ന പ്രതിസന്ധികളെക്കുറിച്ച് ചിമ്പു മനസ് തുറന്നിരുന്നു. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന കാലത്തായിരുന്നു ചിമ്പുവിന്റെ ഈ പ്രതികരണം വന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'പാർവതി വിഷം കുടിച്ചു, കടലിൽ ചാടി'; വിവാഹശേഷം വന്ന ഗോസിപ്പുകളെ കുറിച്ച് ജയറാം പറഞ്ഞത്

  ''എന്റെ സിനിമ റിലീസ് ചെയ്തിട്ട് രണ്ട് വര്‍ഷമായി. ഈ സമയം കൊണ്ട് ഞാന്‍ ഒരുപാട് പഠിച്ചു. ജീവിതത്തില്‍ പ്രതിസന്ധികളെ നേരിടുന്നത് ഞാന്‍ മാത്രമല്ല. എല്ലാവര്‍ക്കും അവരവരുടേതായ പ്രശ്‌നങ്ങളുണ്ട്. ഞാന്‍ ജനിച്ചത് വായില്‍ വെള്ളിക്കരണ്ടിയുമായിട്ടാണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഏതൊരു സാധാരണക്കാരനും നേരിടുന്ന പ്രശ്‌നങ്ങളത്രയും ഞാന്‍ നേരിട്ടു'' എന്നാണ് ചിമ്പു പറഞ്ഞത്.

  Also Read: വിവാഹശേഷവും ഭരതന് പ്രണയം, സിദ്ധാർത്ഥിനെ വളർത്തിക്കോളാമെന്ന് ശ്രീവിദ്യ; കെപിഎസി ലളിത പറഞ്ഞത്

  ''ഞാന്‍ സമ്പാദിച്ച പണമത്രയും അമ്മയ്ക്ക് നല്‍കി. രണ്ട് വര്‍ഷത്തിനിടെ ഒരു സിനിമ പോലുമില്ലായിരുന്നു. ഞാനാകെ തകര്‍ന്നു പോയി. അമ്മയോട് പണം ചോദിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. എനിക്ക് എല്ലാം നഷ്ടമായി. ഓഫറുകള്‍ നഷ്ടമായി. സിനിമകള്‍ റിലീസായില്ല. ഒന്നും എനിക്ക് അനുകൂലമായിരുന്നില്ല. ഞാന്‍ കരുതിയത് എന്റെ കാമുകി എന്റെ കൂടെയുണ്ടാകുമെന്നായിുരന്നു. പക്ഷെ ഞാന്‍ കഷ്ടത്തിലായപ്പോള്‍ അവള്‍ എന്നെ ഉപേക്ഷിച്ചു'' എന്നാണ് താരം പറയുന്നത്.

  ''കല്യാണം കഴിച്ച് എന്റെ കുട്ടിയുടെ മുഖത്ത് നോക്കി എന്റെ വേദന മറക്കാം എന്നായിരുന്നു കരുതിയിരുന്നത്. പക്ഷെ അത് നടന്നില്ല. എനിക്ക് തോന്നുന്നത് ദൈവം എന്നെ പരീക്ഷിക്കുകയാണെന്നാണ്. എല്ലാം പോയി, എനിക്കുള്ളത് ഈ ജീവിതം മാത്രമാണ്. അതിനാല്‍ ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ എന്തോ കാരണമുണ്ടെന്ന് എനിക്ക് തോന്നി. എല്ലാ ഉയര്‍ച്ച താഴ്ചകളിലും ആരാധകര്‍ എനിക്കൊപ്പമുണ്ടായിരുന്നു'' എന്നും ചിമ്പു പറഞ്ഞിരുന്നു.

  Also Read: 'ഭാര്യയെ എടുത്തോണ്ട് നടക്കാൻ ഭയങ്കര രസമാണ്, എല്ലാവരും ഒരിക്കലെങ്കിലും ട്രൈ ചെയ്യൂ'; ഭർത്താക്കന്മാരോട് ഫഹദ്!

  2013 ലായിരുന്നു ചിമ്പുവും ഹന്‍സികയും തങ്ങള്‍ പ്രണയത്തിലാണെന്ന് ആരാധകരെ അറിയിക്കുന്നത്. വിവാഹത്തിനായി തയ്യാറെടുക്കുന്നതിനിടെയാണ് ഇരുവരും പിരിയുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഇതിനിടെ ഇപ്പോഴിതാ ഹന്‍സിക വിവാഹിതയാകാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബിസിനസുകരാനെയാണ് ഹന്‍സിക വിവാഹം കഴിക്കുന്നതെന്നും രാജസ്ഥാനിലെ പാലസില്‍ വച്ചാണ് വിവാഹമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


  അതേസമയം ചിമ്പുവും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നടി നിധി അഗര്‍വാളും ചിമ്പുവും പ്രണയത്തിലാണെന്നും ഇരുവരും ഉടനെ വിവാഹം കഴിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും ഇപ്പോള്‍ ലിവിംഗ് ടുഗദറിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വെന്ത് തണിന്തതു കാട് ആണ് ചിമ്പുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പത്തു തലയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.

  English summary
  Simbu Once Slam Hansika Motwani For Dumping Him, When He Has No Work And Money
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X