»   » അയാളുടെ കഴുത്തറക്കാനുള്ള ധൈര്യം സമാന്തയ്ക്കുണ്ടോ.. കത്തി വച്ചു.. പക്ഷെ.. കണ്ടു നോക്കൂ...

അയാളുടെ കഴുത്തറക്കാനുള്ള ധൈര്യം സമാന്തയ്ക്കുണ്ടോ.. കത്തി വച്ചു.. പക്ഷെ.. കണ്ടു നോക്കൂ...

Posted By:
Subscribe to Filmibeat Malayalam

വിവാഹ ശേഷം സമാന്ത ശക്തമായ തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ്. കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിക്കുന്ന സൂപ്പര്‍ ഡ്യൂലക്‌സാണ് സമാന്തയുടെ പുതിയ ചിത്രം.

വിജയ് സേതുപതി അര്‍ധനാരിയായെത്തുന്ന ചിത്രത്തില്‍ സമാന്തയുടെ വേഷം സസ്‌പെന്‍സായിരുന്നു. ഇപ്പോഴിതാ, കൂടുതല്‍ സസ്‌പെന്‍സ് നിറച്ച് ചിത്രത്തിലെ ഒരു ടീസര്‍ റിലീസ് ചെയ്തിരിയ്ക്കുന്നു.

മറ്റൊരു താരപുത്രന്‍ കൂടെ സിനിമയിലേക്ക്, നായകന്റെ അല്ല ഹാസ്യതാരത്തിന്റെ മകന്‍!!

കത്തി പിടിച്ചു

സമാന്തയുടെ കഥാപാത്രത്തെ മാത്രം കാണിച്ചുകൊണ്ടുള്ള, 23 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്. കത്തിയും പിടിച്ച് ഒരാളുടെ കഴുത്തറുക്കാന്‍ തുനിഞ്ഞു നില്‍ക്കുന്ന സമാന്തയെ ആണ് ടീസറില്‍ കാണിക്കുന്നത്. ഇത് പ്രേക്ഷകരില്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു.

വിജയ് സേതുപതി

അടുത്തിടെയാണ് സംവിധായകന്‍ കുമരരാജ് വിജയ് സേതുപതിയുടെ കഥാപാത്രത്തെ സംബന്ധിക്കുന്ന വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. ചുവന്ന സാരിയണിഞ്ഞു നില്‍ക്കുന്ന അര്‍ധനാരിയായിട്ടാണ് സംവിധായകന്‍ വിജയ് സേതുപതിയുടെ ശില്‍പ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയത്.

മറ്റു കഥാപാത്രങ്ങള്‍

ഫഹദ് ഫാസില്‍ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സംവിധായകന്‍ മിഷ്‌കിന്‍ അതിഥി താരമായി എത്തുന്ന ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

കുമരരാജിന്റെ സംവിധാനം

ആരണ്യ കാണ്ഡം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ ത്യാഗരാജന്‍ കുമരരാജാണ് സമാന്തയെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സൂപ്പര്‍ ഡ്യൂലക്‌സ് എന്ന ചിത്രമൊരുക്കുന്നത്.

നാല് സംവിധായകര്‍ ഒന്നിക്കുന്നു

കുമരരാജിനൊപ്പം മിഷ്‌കിന്‍, നളന്‍ കുമാരസ്വാമി, നീലന്‍ ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. ഇതാദ്യമായാണ് തമിഴില്‍ ഒരു ചിത്രത്തിന് വേണ്ടി നാല് സംവിധായകര്‍ കൈകോര്‍ക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ടീസര്‍ കാണാം

ഇനി സമാന്തയെ പരിചയപ്പെടുത്തിക്കൊണ്ട് റിലീസ് ചെയ്ത ചിത്രത്തന്റെ ടീസര്‍ കാണാം. 23 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ ഇതിനോടകം രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.

English summary
Super Deluxe: Samantha Akkineni teases with a butcher knife in new teaser, watch it here

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X