twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയത്തിന്റെ 39ആം ആണ്ടില്‍ സ്റ്റൈല്‍ മന്നന്‍

    By Lakshmi
    |

    സ്റ്റൈല്‍മന്നനും മുകളിലുള്ളൊരു സൂപ്പര്‍താരം ഇന്ന് തമിഴ് സിനിമയിലില്ല. സാധാരണ ജീവിത്തതില്‍ താരപ്പൊലിമയില്ലാത്ത ഈ സാധാരണക്കാരനായ മനുഷ്യന്‍ തമിഴ് ആരാധകരെ സംബന്ധിച്ച് ദൈവ തുല്യനാണ്. ഇത് രജനിയുടെ സിനിമാ ജീവിത്തതിന്റെ മുപ്പത്തിയൊന്‍പതാം വര്‍ഷമാണ്.

    സംവിധായകന്‍ കെ ബാലചന്ദറിന്റെ അപൂര്‍വ്വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനീകാന്ത് തമിഴ്‌സിനിമയിലെത്തുന്നത്. ആദ്യ ചിത്രത്തില്‍ വില്ലനായിട്ടായിരുന്നു രജനി എത്തിയത്. പിന്നീട് അതിവേഗത്തിലാണ് തമിഴ്മക്കളുടെ ഹൃദയം കീഴടക്കിക്കൊണ്ട് രജനി സൂപ്പര്‍താരപദവിയില്‍ എത്തിയത്. തമിഴിനൊപ്പം ബോളിവുഡിലും തന്റെ സാന്നിധ്യമറിയിക്കാന്‍ രജനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

    ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ കൊച്ചടിയാനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രജനി, ഇതൊരു അനിമേഷന്‍ ചിത്രമാണ്. മകള്‍ സൗന്ദര്യ രജനീകാന്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള രജനി ആരാധകര്‍ കൊച്ചടിയാന് വേണ്ടി കാത്തിരിക്കുകയാണ്. എആര്‍ റഹ്മാനാണ് ഈ ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ഇതാ സൂപ്പര്‍ഹിറ്റായി മാറിയ ചില രജനി ചിത്രങ്ങള്‍.

    എന്തിരന്‍

    സിനിമയില്‍ രജനീകാന്തിന്റെ 39 വര്‍ഷങ്ങള്‍

    2010ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകന്‍ ശങ്കറാണ്. വന്‍ബജറ്റ് ചിത്രമായ ഇതില്‍ രജനിയുടെ നായികയായി എത്തിയത് ഐശ്വര്യ റായിയായിരുന്നു. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് രജനി അഭിനിയച്ചത്. ഒന്ന് ഡോക്ടര്‍ വാശിയെന്ന ശാസ്ത്രജ്ഞന്റെ വേഷവും മറ്റേത് അദ്ദേഹം നിര്‍മ്മിക്കുന്ന റോബോട്ടിന്റെ വേഷവുമായിരുന്നു.

    ശിവാജി

    സിനിമയില്‍ രജനീകാന്തിന്റെ 39 വര്‍ഷങ്ങള്‍

    2007ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ട ബിഗ് ബജറ്റ് ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംനേടിയ ചിത്രമാണ്. ശങ്കര്‍ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തത്. സാമൂഹിക സേവനത്തിനായി പണം നിക്ഷേപിക്കാനാഗ്രഹിക്കുന്ന ശിവാജിയെന്ന യുവാവിന്റെ കഥയാണ് ഈ ചിത്രം പറഞ്ഞത്. ശ്രിയ ശരണായിരുന്നു ചിത്രത്തില്‍ നായിക

    ചന്ദ്രമുഖി

    സിനിമയില്‍ രജനീകാന്തിന്റെ 39 വര്‍ഷങ്ങള്‍

    2005ല്‍ ഇറങ്ങിയ ഈ ചിത്രവും ഹിറ്റായിരുന്നു. മലയാളത്തിലെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ നിന്നും ആശയം ഉള്‍ക്കൊണ്ടുകൊണ്ട് ചെയ്ത ചിത്രമായിരുന്നു ഇത്. ഇതില്‍ ഈശ്വര്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിച്ചത്. ഇതില്‍ ജ്യോതികയാണ് നായികയായി എത്തിയത്, പ്രഭുവും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

    ബാഷ

    സിനിമയില്‍ രജനീകാന്തിന്റെ 39 വര്‍ഷങ്ങള്‍

    1995ല്‍ പുറത്തിറങ്ങിയ ഈ ചിത്രം രജനിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. നഗ്മയാണ് ഈ ചിത്രത്തില്‍ നായികയായി എത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് രജനി ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഈ ചിത്രത്തിലെ സൂപ്പര്‍ ഡയലോഗുകളെല്ലാം ഇന്നും രജനി ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.

    പടയപ്പ

    സിനിമയില്‍ രജനീകാന്തിന്റെ 39 വര്‍ഷങ്ങള്‍

    1999ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും തമിഴ്‌നാട്ടില്‍ വന്‍ ഹിറ്റായി മാറിയ ചി്ത്രമായിരുന്നു. കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ രജനിയും രമ്യ കൃഷ്ണയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശിവാജി ഗണേഷന്‍, ലക്ഷ്മി, നാസര്‍ എന്നിവരുമുണ്ടായിരുന്നു ഇവര്‍ക്കൊപ്പം.

    അണ്ണാമലൈ

    സിനിമയില്‍ രജനീകാന്തിന്റെ 39 വര്‍ഷങ്ങള്‍

    1992ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സുരേഷ് കൃഷ്ണയാണ് സംവിധാനം ചെയ്തത്. രജനിയും ഖുശ്ബുവുമായിരുന്നു ഇതില്‍ നായികാനായകന്മാരായത്. കന്നഡ ചിത്രമായ പ്രാണ സ്‌നേഹിതലുവിന്റെ തമിഴ് റീമേക്കായിരുന്നു ഈ ചിത്രം.

    അരുണാചലം

    സിനിമയില്‍ രജനീകാന്തിന്റെ 39 വര്‍ഷങ്ങള്‍

    1997ല്‍ പുറത്തിറങ്ങിയ ഈ ചിത്രവും രജനിയുടെ ഹിറ്റ് ചിത്രമാണ്. സുന്ദര്‍ സി സംവിധാനം ചെയ്ത ഈ ചിത്രം ക്രേസി മോഹനാണ് രചിച്ചത്. രംഭയും സൗന്ദര്യയുമാണ് ചിത്രത്തില്‍ രജനിയുടെ നായികമാരായി എത്തിയത്. ഇവര്‍ക്കൊപ്പം ജയ്ശങ്കര്‍, രവിചന്ദ്രന്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

    മുരട്ടു കാളൈ

    സിനിമയില്‍ രജനീകാന്തിന്റെ 39 വര്‍ഷങ്ങള്‍

    1980ല്‍ റിലീസ് ചെയ്ത ഈ ചിത്രം രജനി അഭിനയിച്ച ആദ്യ എവിഎം ചിത്രമാണ്. 1970ല്‍ സിനിമാ നിര്‍മ്മാണം നിര്‍ത്തിയ എവിഎം സ്റ്റുഡിയോ പിന്നീട് മുരട്ടു കാളൈയിലൂടെയാണ് വീണ്ടും നിര്‍മ്മാണ രംഗത്തേയ്ക്ക് എത്തിയത്. ഇതിലെ ഗാനങ്ങളെല്ലാം പ്രശസ്തമായിരുന്നു. രജനിയെ സൂപ്പര്‍താരമാക്കി മാറ്റുന്നതില്‍ ഈ ചിത്രം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

     ബില്ല

    സിനിമയില്‍ രജനീകാന്തിന്റെ 39 വര്‍ഷങ്ങള്‍

    1980ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ആര്‍ കൃഷ്ണമൂര്‍ത്തിയാണ് സംവിധാനം ചെയ്തത്. 1978ല്‍ പുറത്തിറങ്ങിയ ഹിന്ദിച്ചിത്രം ഡോണിനെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. തെങ്കൈ ശ്രീനിവാസന്‍, മനോരമ, ശ്രീപ്രിയ എന്നിവരെല്ലാം ഈ ചിത്രത്തില്‍ രജനിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

    മുത്തു

    സിനിമയില്‍ രജനീകാന്തിന്റെ 39 വര്‍ഷങ്ങള്‍

    1995ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കെഎസ് രവികുമാറാണ് സംവിധാനം ചെയ്തത്. എ ആര്‍ റഹ്മാനാണ് ഈ ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചത്. മീന, രഘുവരന്‍, ശരത് ബാബൂ, രാധാരവി എന്നിവരെല്ലാം ഈ ചിത്രത്തിലുണ്ടായിരുന്നു. മലയാളചിത്രമായ തേന്‍മാവിന്‍ കൊമ്പത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.

    English summary
    It was exactly 38 years ago, a tall and handsome man made his entry into the film industry with director K Balachander's Apoorva Raagangal. The actor was none other than the current Supertar Rajinikanth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X