Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 6 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2.0യ്ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്കി ബോളിവുഡ് ട്രേഡ് അനലിസ്റ്റ്!
രജനി-ശങ്കര്‍ ആരാധകരുടെ രണ്ട് വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പിനാണ് ഇന്ന് വിരാമമായത്. ലോകത്താകമാനം 10500 സ്ക്രീനുകളില്‍ റിലീസ് ചെയ്ത 2.0യുടെ ആദ്യ പ്രദര്‍ശനം കഴിഞ്ഞതിന് പിന്നാലെ ചിത്രത്തേക്കുറിച്ചുള്ള അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പൂറത്ത് വന്നു തുടങ്ങി. കാത്തിരുന്ന പ്രേക്ഷകരെ നിരാശരാക്കിയില്ല ശങ്കര്‍-രജനി കൂട്ടുകെട്ട് എന്നാണ് ഈ അഭിപ്രായങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതും. ആരാധകര്‍ മാത്രമല്ല സിനിമയെ ഗഗൗരവത്തോടെ സമീപിക്കുന്ന പ്രമുഖരും ചിത്രത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു.
ഹോളിവുഡിനോട് കിടപിടിക്കുന്ന ദൃശ്യ വിസ്മയം, കൈയ്യടി ശങ്കറിന്! 2.0 റിവ്യു
ബോളിവുഡ് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് ഒറ്റവാക്കില്‍ ചിത്രത്തിന്റെ റിവ്യു ട്വിറ്ററില്‍ രേഖപ്പെടുത്തിയത് ബ്ലോക്ക് ബസ്റ്ററെന്നാണ്. ചിത്രത്തിന് ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നല്കിയ അദ്ദേഹം, ശങ്കര്‍ എന്ന കാഴ്ചപ്പാടുള്ള സംവിധായകന് ഇക്കുറി പന്ത് അതിര്‍ത്തി കടത്തിയെന്നും കുറിക്കുന്നു. രജനികാന്ത് നായകനായ ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ പ്രകടനം അവിസ്മരണിയമെന്നും തരണ്‍ ആദര്‍ശ് ട്വിറ്റ് ചെയ്തു. അതേ സമയം ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ഒരുങ്ങിയ ആമിര്‍ ചിത്രം തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ നിരാശപ്പെടുത്തിയെന്ന് ട്വീറ്റ് ചെയ്തതതും ഇദ്ദേഹമായിരുന്നു. ബോളിവുഡ് ചിത്രങ്ങളുടെ കളക്ഷനുവേണ്ടി ദേശീയ മാധ്യമങ്ങള്‍ ആശ്രയിക്കുന്നത് തരണ്‍ ആദര്‍ശിന്റെ റിപ്പോര്‍ട്ടുകളാണ്.
2010ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം എന്തിരന്റെ രണ്ടാം ഭാഗമായിട്ടാണ് 2.0 എന്ന ചിത്രം ഒരുക്കിയത്. ശങ്കര്‍ രചന നിര്‍വഹിച്ച ചിത്രത്തിന് സംഭാഷണമൊരുക്കിയത് ജയമോഹനാണ്. രജനികാന്ത്, അക്ഷയ് കുമാര്‍, എമി ജാക്സണ് എന്നിവര്‍ക്കൊപ്പം മലയാളി താരം കലാഭവന്‍ ഷാജോണും ചിത്രത്തിലെത്തുന്നുണ്ട്. കാലിക പ്രസ്കതമായ ഒരു പ്രമേയമാണ് 2.0യിലൂടെ ശങ്കര്‍ സംസാരിക്കുന്നത്. ഏറ്റവും മുതല്‍ മുടക്കുള്ള ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡ് ഇതിനോടകം സ്വന്തമാക്കിയ 2.0 ബോക്സ് ഓഫീസിലെ സമീപകാല റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്നാണ് കണക്കാക്കുന്നത്.
ഈ വര്‍ഷം പുറത്തിറങ്ങുന്ന രണ്ടാമത്തെ രജനികാന്ത് ചിത്രമാണ് 2.0. ആദ്യ ചിത്രമായ കാല ബോക്സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല.
#OneWordReview…#2Point0: BLOCKBUSTER.
— taran adarsh (@taran_adarsh) November 29, 2018
Rating: ⭐️⭐️⭐️⭐️⭐️#2Point0 is a cinematic marvel... This has style with substance... Director Shankar is a visionary... He hits the ball out of the park this time... Akshay Kumar is FANTASTIC, while Rajinikanth is THE BOSS... SALUTE! pic.twitter.com/cPFZxhjsph