Just In
- 2 min ago
മെഗാസ്റ്റാർ മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കും, ബിലാൽ അല്ല
- 6 min ago
പ്രണയപരാജയം നേരിട്ടിട്ടുണ്ട്, വിവാഹം വൈകുന്നതിന് പിന്നിലെ കാരണം അതല്ലെന്ന് സുബി സുരേഷ്
- 26 min ago
പ്രായം കുറഞ്ഞത് പോലെ, മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന് കമന്റുമായി ആരാധകര്‍
- 42 min ago
കാര്‍ത്തികദീപത്തിലെ പവിത്ര വിവാഹിതയായി, അമൃത ഇനി പ്രശാന്തിന് സ്വന്തം, ചിത്രങ്ങള്‍ വൈറലാവുന്നു
Don't Miss!
- Sports
IND vs AUS: ഇന്ത്യക്കു ജയിക്കാന്‍ ഓസീസിനെ എത്ര റണ്‍സിന് എറിഞ്ഞിടണം? ഗവാസ്കര്‍ പറയുന്നു
- Finance
വാവെയ് ചൈനയ്ക്ക് പുറത്തേക്ക്; സൗദിയില്‍ കൂറ്റന്‍ സ്റ്റോര്‍ സ്ഥാപിക്കുന്നു, ലക്ഷ്യം ഗള്‍ഫ് മേഖല
- News
കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാസ്റ്റര്‍ ആദ്യം എത്തുക തിയ്യേറ്ററുകളില്‍, ഒടിടി റിലീസ് ഇപ്പോഴില്ലെന്ന് അണിയറപ്രവര്‍ത്തകര്‍
ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. മാനഗരം, കൈദി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണിത്. വിജയ്ക്കൊപ്പം വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമയെന്ന നിലയിലാണ് മാസ്റ്ററിന് ഹൈപ്പ് കൂടിയത്. വമ്പന്‍താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മാളവിക മോഹനാണ് വിജയുടെ നായിക. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ പാട്ടുകളെല്ലാം മുന്‍പ് സിനിമയുടെതായി തരംഗമായി മാറിയിരുന്നു.
അതേസമയം കഴിഞ്ഞ എപ്രിലില്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് വ്യാപനം കാരണം മാറ്റിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് വിജയ് ചിത്രത്തിന്റെ റിലീസ് മാസങ്ങളോളം നീണ്ടുപോവുകയായിരുന്നു. അടുത്തിടെ വിജയ് ചിത്രം ഉടന്‍ തന്നെ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇത് തിയ്യേറ്ററുകളില്‍ അല്ലെന്നും ഒടിടി റിലീസായി എത്തുമെന്നായിരുന്നു മാസ്റ്ററിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍. വിജയ് ചിത്രത്തിന്റെ അവകാശം വന്‍തുകയ്ക്ക് നെറ്റ്ഫ്ളിക്സ് സ്വന്തമാക്കിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയെ കുറിച്ചുളള അറിയിപ്പുമായി രംഗത്തെത്തിയിരുന്നു. മാസ്റ്റര്‍ തിയ്യേറ്ററുകളില്‍ എത്തിയ ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യുകയുളളൂ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഒരു പ്രമുഖ ഒടിടി സേവന ദാതാവില്‍ നിന്നും വലിയ ഓഫര്‍ ലഭിച്ചിരുന്നു എന്നും എന്നാല്‍ തിയ്യേറ്റര്‍ റിലീസാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
ഈ സമയത്ത് സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെ അതീജിവിക്കാന്‍ ഇത് ആവശ്യമാണ്. തമിഴ് ചലച്ചിത്ര വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് തിയ്യേറ്ററര്‍ ഉടമകള്‍ ഞങ്ങളോടൊപ്പം നില്‍ക്കണമെന്നും പിന്തുണ നല്‍കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു എന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഒരു നല്ല വാര്‍ത്തയുമായി ഉടന്‍ നിങ്ങളെ ബന്ധപ്പെടാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, സുരക്ഷിതമായി തുടരുക എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.