twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങള്‍ക്ക് ഞങ്ങളോട് മര്യാദ ഉണ്ടെന്നാണ് കരുതിയത്! മക്കള്‍ സെല്‍വന്റെ സൂപ്പര്‍ ഡീലക്‌സിനെതിരെ ആരോപണം

    By Midhun Raj
    |

    വിജയ് സേതുപതിയുടെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത സിനിമ മികച്ച പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. വേറിട്ട കഥാ പശ്ചാത്തലങ്ങളും പുതുമയുളള പ്രമേയവുമാണ് ചിത്രത്തിലുളളത്. വിജയ് സേതുപതിയുടെ കരിയറിലെ മികച്ച പ്രകടനമാണ് സൂപ്പര്‍ ഡീലക്‌സിലുളളതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പ എന്ന കഥാപാത്രമായിട്ടാണ് സേതുപതി ചിത്രത്തില്‍ എത്തുന്നത്.

    എന്റെ പിളേളരെ തൊടുന്നോടാ...! തരംഗമായി ലൂസിഫറിലെ ആ മാസ് രംഗം! പുതിയ പോസ്റ്റര്‍ വൈറല്‍! കാണൂഎന്റെ പിളേളരെ തൊടുന്നോടാ...! തരംഗമായി ലൂസിഫറിലെ ആ മാസ് രംഗം! പുതിയ പോസ്റ്റര്‍ വൈറല്‍! കാണൂ

    എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യമുളള ചിത്രത്തില്‍ മക്കള്‍ സെല്‍വന്റെ ശില്‍പ്പയും മികച്ചുനില്‍ക്കുന്നുണ്ടെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു. ആദ്യമായാണ് തന്റെ കരിയറില്‍ ഇത്തരമൊരു കഥാപാത്രം വിജയ് സേതുപതി ചെയ്യുന്നത്. അതേസമയം സൂപ്പര്‍ ഡീലക്‌സിനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക രേവതി രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ തങ്ങളുടെ കമ്മ്യൂണിറ്റിയെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

    സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രം

    സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രം

    ആരണ്യകാണ്ഡം എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം ത്യാരാജന്‍ കുമാരരാജ സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു സൂപ്പര്‍ ഡീലക്‌സ്. വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസില്‍,സാമന്ത അക്കിനേനി,രമ്യാ കൃഷ്ണന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ നാളായി കാത്തിരുന്ന ചിത്രം മാര്‍ച്ച് 29നായിരുന്നു പുറത്തിറങ്ങിയിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

    സൂപ്പര്‍ ഡീലക്‌സിനെതിരെ ആരോപണം

    സൂപ്പര്‍ ഡീലക്‌സിനെതിരെ ആരോപണം

    സിനിമ വിജയകരമായി മുന്നേറുന്ന സമയത്താണ് ആരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തക എത്തിയിരുന്നത്. സൂപ്പര്‍ ഡീലക്‌സിലെ ഒരു സീന്‍ മുന്‍നിര്‍ത്തികൊണ്ടാണ് ഇവര്‍ സംസാരിച്ചിരുന്നത്. മുംബൈയില്‍ ജീവിക്കുന്ന കാലത്ത് രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി പിച്ചക്ക് ഇരുത്തുന്നതില്‍ താനും അറിയാതെ ഭാഗമായി പോയെന്ന് ശില്‍പ്പ കുറ്റസമ്മതം നടത്തുന്ന രംഗം ചിത്രത്തിലുണ്ട്. ഈ രംഗം ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് രേവതി പറയുന്നു.

    മറ്റുളളവരുടെ വികാരത്തെ മാനിക്കണം

    മറ്റുളളവരുടെ വികാരത്തെ മാനിക്കണം

    ഇതേക്കുറിച്ച് വിജയ് സേതുപതി സാറിനോട് മാത്രമാണ് എനിക്ക് പറയാനുളളതെന്ന് രേവതി പറയുന്നു. താങ്കളോട് അളവിലധികം മര്യാദയും സ്‌നേഹവും കാണിച്ചിരുന്നു. താങ്കള്‍ക്കും ഞങ്ങള്‍ അങ്ങനെ തന്നെയാണ് എന്നാണ് ഇതുവരെ കരുതിയിരുന്നത്. സിനിമ എടുക്കുന്നത് പണത്തിനാണ്. എന്നാല്‍ പോലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോല്‍ മറ്റുളളവരുടെ വികാരത്തെ മാനിക്കണം.രേവതി പറയുന്നു.

    അങ്ങനെ ഒരു ട്രാന്‍സ്‌ജെന്‍ഡറും ചെയ്യില്ല

    അങ്ങനെ ഒരു ട്രാന്‍സ്‌ജെന്‍ഡറും ചെയ്യില്ല

    ഏത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരാണ് മുംബൈയില്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്നത്. ആ തൊഴിലാണ് ഞങ്ങള്‍ അവിടെ ചെയ്യുന്നതെന്ന് താങ്കളോട് ആരാണ് പറഞ്ഞത്. സിനിമയില്‍ സാരി ധരിച്ച് താങ്കള്‍ ആദ്യമായി വീട്ടിലേക്ക് കയറിച്ചെല്ലുന്ന രംഗമുണ്ട്. അങ്ങനെ ഒരു ട്രാന്‍സ്‌ജെന്‍ഡറും ചെയ്യില്ല. അത്ര എളുപ്പമുളള കാര്യമല്ല അത്. എന്റെ ആത്മകഥ നോക്കൂ. അത് ഒരു രേവതിയുടെ കഥയല്ല. ആയിരക്കണക്കിന് രേവതിമാരുടെ കഥയാണ്. രേവതി പറയുന്നു.

    താങ്കള്‍ ഭാഗമായത് എന്ന വേദനിപ്പിക്കുന്നു

    താങ്കള്‍ ഭാഗമായത് എന്ന വേദനിപ്പിക്കുന്നു

    കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുടെ അച്ഛനായി പിന്നീട് ട്രാന്‍സ്‌ജെന്‍ഡറായി മാറുന്ന കഥാപാത്രമാണ് താങ്കളുടേത്. അതെങ്ങനെ സാധിക്കും. പതിമൂന്ന് വയസുളളപ്പോള്‍ എന്നിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ ആളാണ് ഞാന്‍. അത്രയും യാതനകള്‍ അനുഭവിച്ച ശേഷമാണ് ഞാന്‍ സ്ത്രീയായി മാറിയത്. ഇത്തരമൊരു സിനിമയില്‍ താങ്കള്‍ ഭാഗമായത് എന്ന വേദനിപ്പിക്കുന്നു. വീഡിയോയില്‍ രേവതി പറഞ്ഞു.

    വീഡിയോ കാണൂ

    ലൂസിഫറും പുലിമുരുകനും പോലെ തരംഗമായ സിനിമകള്‍! ലാലേട്ടന്റെ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ കാണൂലൂസിഫറും പുലിമുരുകനും പോലെ തരംഗമായ സിനിമകള്‍! ലാലേട്ടന്റെ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ കാണൂ

    അന്‍പതുകാരന്റെ വധുവായി 26കാരി; ദേ ദേ പ്യാര്‍ ദേയുടെ രസകരമായ ട്രെയിലര്‍ പുറത്ത്! കാണൂഅന്‍പതുകാരന്റെ വധുവായി 26കാരി; ദേ ദേ പ്യാര്‍ ദേയുടെ രസകരമായ ട്രെയിലര്‍ പുറത്ത്! കാണൂ

    English summary
    transgender activist revathi says against super deluxe
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X