For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് അള്‍ട്ടിമേറ്റില്‍ നിന്നും ഇറങ്ങി പോയി; രമ്യ കൃഷ്ണ്‍ കാരണമെന്ന് ആരോപണം, മറുപടിയുമായി വനിത വിജയ്കുമാർ

  |

  തമിഴിലെ പ്രശസ്ത താരകുടുംബത്തില്‍ ജനിച്ച ആളാണ് വനിത വിജയ്കുമാര്‍. പ്രശസ്ത നടന്‍ വിജയ്കുമാറിന്റെ മകളാണെങ്കിലും വീട്ടുകാരുമായി അകന്ന് സ്വന്തമായി ജീവിക്കുകയാണ് നടി. 2020 ല്‍ സംവിധായകന്‍ പീറ്റര്‍ പോളുമായി മൂന്നാമതും വിവാഹിതയായതിന്റെ പേരിലാണ് വനിത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. വൈകാതെ ഇരുവരും ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് നടി വന്നിരുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് ഷോ യില്‍ നിന്നും പുറത്ത് പോയതിനെ പറ്റിയും നടി രമ്യ കൃഷ്ണനുമായിട്ടുള്ള പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ തുറന്ന് സംസാരിക്കുകയാണ് വനിത.

  'കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ മൂന്നാം സീസണിലാണ് വനിത വിജയ്കുമാര്‍ മത്സരിച്ചത്. ഇരുപത്തിയൊന്ന് ദിവസം വീടിനുള്ളില്‍ നിന്ന വനിത പുറത്താവുകയായിരുന്നു. ശേഷം അമ്പതാം ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീണ്ടും വീടിനുള്ളിലേക്ക് എത്തുകയും 84-ാമത്തെ ദിവസം വീണ്ടും പുറത്ത് പോവുകയുമായിരുന്നു. പിന്നീട് ബിഗ് ബോസ് നാലില്‍ അതിഥി താരമായിട്ടും വനിത എത്തിയിരുന്നു. ഇതിനിടെ ബിബി ജോഡികള്‍ എന് പരിപാടിയില്‍ നിന്നും വനിത പുറത്ത് പോയി. നടി രമ്യ കൃഷ്ണന്‍ കാരണമാണ് താന്‍ പിന്മാറുന്നത് എന്നാണ് വനിത അന്ന് പറഞ്ഞിരുന്നത്.

  നിലവില്‍ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് അള്‍ട്ടിമേറ്റ് എന്ന പരിപാടിയില്‍ നിന്നും വനിത പുറത്ത് പോയിരിക്കുകയാണ്. ഇരുപത്തിനാല് ദിവസത്തിനുള്ളിലാണ് നടി ഷോ പാതി വഴിയില്‍ ഉപേക്ഷിക്കുന്നത്. എന്ത് കൊണ്ടാണ് നടി പെട്ടെന്ന് ഇതില്‍ നിന്നും പിന്മാറിയതെന്ന് അന്വേഷിച്ചെത്തിയ ആരാധകര്‍ ചില ഊഹാപോഹങ്ങളും പടച്ചുവിട്ടു. ഇത്തരത്തില്‍ വാര്‍ത്തകള്‍ വന്ന് തുടങ്ങിയതോടെ വിശദീകരണം നല്‍കി കൊണ്ട് ട്വിറ്ററിലൂടെ വനിത തന്നെ എത്തിയിരിക്കുകയാണ്.

  ചില വിഡ്ഢികളായ ഗോസിപ്പ് പ്രചരിപ്പിക്കുന്നവര്‍ ഞാന്‍ ബിബി അള്‍ട്ടിമേറ്റില്‍ നിന്നും പുറത്ത് പോവാന്‍ കാരണം രമ്യ കൃഷ്ണന്‍ ആണെന്ന തരത്തില്‍ ബന്ധിപ്പിക്കാന്‍ വേണ്ടി ശ്രമിക്കുകയാണ്. ഞാന്‍ എന്നെ തന്നെ ബഹുമാനിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ എനിക്കിത് മാനസികമായ ആഘാതമാണ് ഉണ്ടാക്കിയത്. കൂടുതല്‍ കാര്യങ്ങളൊന്നും എനിക്ക് സഹിക്കാന്‍ സാധിച്ചില്ല. ധീരമായിട്ടുള്ള ഒരു തീരുമാനം എടുക്കാമെന്ന് ഞാന്‍ ധൈര്യമായി തന്നെ കരുതുകയും അത് തിരഞ്ഞെടുക്കുകയും ചെയ്തു. എന്റെ സാഹചര്യം മനസ്സിലാക്കി എന്നോട് സഹകരിച്ചതിന് എന്‍ഡെമോളിനും ഡിസ്‌നി ടീമിനോടും ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു.

  കുറ്റം എന്റെ തന്നെയാണ്; വേഷങ്ങള്‍ കിട്ടാത്തതിന് സിനിമയെ കുറ്റം പറയാന്‍ പറ്റില്ലെന്ന് നടി മഞ്ജു പിള്ള, കാരണമിത്

  ജീവിതം നമ്മള്‍ക്ക് തിരഞ്ഞെടുപ്പുകള്‍ നല്‍കുന്നു, നമുക്ക് അനുയോജ്യമായത് നമ്മള്‍ തന്നെ തിരഞ്ഞെടുത്തു. ഞാന്‍ എല്ലായ്‌പ്പോഴും ശക്തമായ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്, പക്ഷേ ഒരിക്കലും പശ്ചാത്തപിച്ചിട്ടില്ല. കാരണം എനിക്ക് എന്താണ് വേണ്ടതെന്നും എന്റെ മൂല്യം എന്താണെന്നും എനിക്കറിയാം. വളരെ നിസാരമായ കളികള്‍ക്ക് വേണ്ടിയാണ് വളര്‍ന്നത്. കുട്ടികള്‍ ആ നാടകം ആസ്വദിക്കട്ടേ എന്നാണ് വനിത വിജയ്കുമാര്‍ പറയുന്നത്.

  കാറിനുള്ളിലായിരുന്നു ഞങ്ങളുടെ പ്രണയം; നാല് വര്‍ഷം പ്രണയം വീട്ടില്‍ പറഞ്ഞതോടെ അച്ഛന്‍ മിണ്ടാതായെന്ന് നടി കാജോൾ

  Recommended Video

  KPAC ലളിതക്ക് യാത്രയയപ്പ് നൽകി കേരളക്കര | FilmiBeat Malayalam

  ബിഗ് ബോസ് അള്‍ട്ടിമേറ്റ് വീടിന്റെ വാതില്‍ തുറക്കണമെന്ന് വനിത ആവശ്യപ്പെടുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇതോടെ നടിയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ച് വരുത്തി. തന്റെ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വനിത ബിഗ് ബോസിനോട് പറഞ്ഞത്. അവിടുത്തെ എഗ്രിമെന്റിനെ കുറിച്ച് ഓര്‍മ്മയില്ലേ എന്ന് ബിഗ് ബോസ് ചോദിച്ചപ്പോള്‍ അത് തന്റെ വക്കില്‍ കൈകാര്യം ചെയ്യും എന്നാണ് നടി നല്‍കിയ മറുപടി.

  Read more about: vanitha വനിത
  English summary
  Vanitha Vijayakumar Opens Up The Real Reason Of Quitting The Bigg Boss Ultimate Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X