»   » വിജയ് സേതുപതിയെ അമ്പരപ്പിച്ച മലയാള നടന്മാര്‍... അത് മോഹന്‍ലാലും മമ്മൂട്ടിയുമല്ല! പിന്നെയോ?

വിജയ് സേതുപതിയെ അമ്പരപ്പിച്ച മലയാള നടന്മാര്‍... അത് മോഹന്‍ലാലും മമ്മൂട്ടിയുമല്ല! പിന്നെയോ?

Posted By: Karthi
Subscribe to Filmibeat Malayalam

മക്കള്‍ ശെല്‍വം എന്നാണ് തമിഴ് മക്കള്‍ വിജയ് സേതുപതി എന്ന താരത്തിന് നല്‍കിയിരിക്കുന്ന വിളിപ്പേര്. തമിഴ്‌നാട്ടുകാര്‍ തങ്ങളുടെ പ്രിയതാരങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ വിളിപ്പേര് നല്‍കിയിട്ടുണ്ട്. അജിത്, വിജയ്, സൂര്യ, വിക്രം തുടങ്ങിയ താരങ്ങള്‍ തമിഴ് സിനിമ ലോകം അടക്കി വാഴുമ്പോഴായിരുന്നു ചെറിയ ചിത്രങ്ങളുമായി വിജയ് സേതുപതിയുടെ സിനിമ പ്രവേശം. 

മംമ്ത മോഹന്‍ദാസിനോട് പ്രണയം... ആ പ്രണയം എങ്ങനെ തുടങ്ങി? ആസിഫ് അലി വെളിപ്പെടുത്തുന്നു!

ഇഷ്ടതാരം മോഹന്‍ലാല്‍, പക്ഷെ സ്വപ്‌ന നായകന്‍ ഈ മലയാള യുവതാരം... ശെല്‍വരാഘവന്‍ പറയുന്നു!

ആ സിനിമകളെ ഓരോന്നും തമിഴ് പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്തു ഒപ്പം വിജയ് സേതുപതി എന്ന നടനേയും. അതിഭാവുകത്വങ്ങള്‍ നിറഞ്ഞ തമിഴ് സിനിമയില്‍ അഭിനയത്തിലും തിരഞ്ഞെടുക്കുന്ന സിനിമകളിലും വിജയ് സേതുപതി വ്യത്യസ്തനായി. തമിഴ് പ്രേക്ഷകര്‍ മാത്രമല്ല മലയാളികളും ഈ താരത്തെ ഏറ്റെടുത്തു.

സ്പര്‍ശിച്ച അഭിനേതാക്കള്‍

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന വിജയ് സേതുപതി എന്ന അഭിനേതാവിന് മലയാള സിനിമകളും ഏറെ ഇഷ്ടമാണ്. മലയാളത്തിലെ രണ്ട് നടന്മാരുടെ അഭിനയം തന്നെ വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ടെന്ന് വിജയ് സേതുപതി പറഞ്ഞു. മുരളി, തിലകന്‍ എന്നിവരാണ് ആ നടന്മാര്‍.

മലയാളത്തിലേക്കും

മലയാള സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളവരാണ് വിക്രം ഉള്‍പ്പെടെയുള്ള തമിഴ് താരങ്ങള്‍. വിജയ് സേതുപതിയും മലയാള ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി.

ആരും ക്ഷണിക്കുന്നില്ല

തമിഴിനൊപ്പം തന്നെ പല സിനിമകളും ഇപ്പോള്‍ കേരളത്തിലും ഒരേ സമയം റിലീസ് ചെയ്യുന്നുണ്ട്. ഈ സിനിമകളുടെ പ്രമോഷന് വേണ്ടി താരങ്ങളും അണിയറ പ്രവര്‍ത്തകരും കേരളത്തില്‍ എത്താറുണ്ട്. എന്നാല്‍ കേരളത്തില്‍ ഏറെ ആരാധകരുള്ള വിജയ് സേതുപതി ആദ്യമായി കേരളത്തിലേക്ക് എത്തിയത് വിക്രം വേദയ്ക്ക് വേണ്ടിയായിരുന്നു. തന്നെ ആരും കേരളത്തിലേക്ക് ക്ഷണിക്കാത്തതുകൊണ്ടാണ് വരാത്തതെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു.

സിനിമയ്ക്ക് ചേരാത്ത രൂപം

സിനിമയെ സ്വപ്‌നം കണ്ട് നടന്ന യുവാവായിരുന്നു വിജയ് സേതുപതി. എന്നാല്‍ തന്റെ രൂപത്തിന് ചേരുന്നതല്ല സിനിമയെന്ന് പറഞ്ഞ് തന്നെ പലരും കളിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. നടനാകാനുള്ള ലുക്കില്ല എന്ന് പറഞ്ഞ് പലരും കളിയാക്കിയ വ്യക്തിയായിരുന്നു ഇന്നത്തെ ഇളയദളപതി വിജയ്‌യും.

നടനാകാന്‍ മോഹിച്ച വിജയ് സേതുപതി

നടനാകാനാണ് വിജയ് സേതുപതി മോഹിച്ചത്. നായകനാകാന്‍ ആഗ്രഹിച്ചിട്ടില്ല. സിനിമയില്‍ തുടക്കും കുറിച്ചതും ചെറിയ വേഷങ്ങളിലൂടെയായിരുന്നു. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയിലൂടെ അഭിനയം തുടങ്ങിയ വിജയ് സേതുപതി ശ്രദ്ധിക്കപ്പെടുന്നത് സുന്ദരപാണ്ഡ്യന്‍, പിസ എന്നീ ചിത്രങ്ങളിലൂടെയായിരുന്നു.

കടം വീട്ടാനുള്ള വഴി

അച്ഛന്റെ പേരിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപയുടെ കടം വീട്ടാനും നല്ലൊരു ബിസിനസ് തുടങ്ങാനും പണം വേണമായിരുന്നു. അതിന് വിജയ് സേതുപതിയുടെ മനസില്‍ തെളിഞ്ഞ വഴിയാണ് സിനിമ. അങ്ങനെയാണ് സിനിമ മോഹം ഉള്ളില്‍ കുടിയതെന്ന് വിജയ് സേതുപതി പറഞ്ഞു.

റോളിനായി കാലുപിടിച്ചിട്ടുണ്ട്

സിനിമയില്‍ ഒരു റോളിനായി പലരുടേയും കാലുപിടിച്ച് നടന്നിട്ടുണ്ടെന്ന്. വെറുതെയെങ്കിലും ലൊക്കേഷനില്‍ നിര്‍ത്തുമോ എന്നു പോലും പലരോടും അപേക്ഷിച്ചിട്ടുണ്ടെന്നും വിജയ് സേതുപതി പറയുന്നു. എന്നാല്‍ ഇന്ന് തമിഴിലെ മികച്ച നടന്മാരുടെ പട്ടികയിലാണ് ഈ നടന്റെ സ്ഥാനം.

English summary
Vijay Sethupathi about Malayalam actors who touched his mind, they are Murali and Thilakan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam