twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുത്തയ്യ മുരളീധരന്റെ അഭ്യര്‍ത്ഥന, '800'ല്‍ നിന്ന് വിജയ് സേതുപതി പിന്‍മാറി...

    |

    പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ക്രിക്കറ്ര് താരം മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന 800. ചിത്രത്തിൽ നിന്ന് നടൻ വിജയ് സേതുപതി പിൻമാറി.നടനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു വന്നിരുന്നു. ഇതിനെ തുടർന്നായിരുന്നു ചിത്രത്തിൽ നിന്ന് നടൻ പിൻമാറിയത്.

    vijaysethupatho

    മുത്തയ്യ മുരളീധരന്റെ വേഷം ചെയ്യുന്നതില്‍ വിജയ് സേതുപതിക്കെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ശ്രീലങ്കയിലെ തമിഴ് കൂട്ടക്കൊലയെ ന്യായീകരിച്ച വ്യക്തിയാണ് മുരളീധരനെന്ന് ആരോപിച്ചായിരുന്നു പ്രചരണം. കൂടാതെ മഹീന്ദ്ര രാജപക്‌സെ അനുകൂല നിലപാടാണ് മുരളീധരന്‍ സ്വീകരിച്ചതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ മുരളീധരന്‍ തന്നെ വിജയ് സേതുപതിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

    എന്റെ മേലുള്ള തെറ്റിദ്ധാരണ കാരണം 800 എന്ന സിനിമയില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് വിജയ് സേതുപതിയില്‍ ചിലര്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ കാരണം തമിഴ്‌നാട്ടിലെ ഒരു നല്ല കലാകാരന്‍ ബുദ്ധിമുട്ടേണ്ടി വരുന്നത് ആഗ്രഹിക്കുന്നില്ല. വിജയ് സേതുപതിയുടെ ഭാവിയിലെ സിനിമകള്‍ക്കും പ്രശ്‌നമുണ്ടാകരുത്. അതിനാല്‍ ഈ പടത്തില്‍ നിന്ന് പിന്‍മാറാനായി അദ്ദേഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്.

    തടസങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അതില്‍ ഞാന്‍ തളര്‍ന്നിട്ടില്ല. അതെല്ലാം നേരിട്ടുതന്നെയാണ് ഇതുവരെയും എത്തിയത്‌. യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനമായിരിക്കും എന്ന് കരുതിയാണ് എന്നെക്കുറിച്ച് സിനിമയെടുക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ അതിനും തടസം വന്നിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം മറികടന്നും ചിത്രം യാഥാര്‍ത്ഥ്യമായി അവരിലേക്കെത്തുമെന്നാണ്‌ പ്രതീക്ഷ. തുടര്‍ന്നുള്ള കാര്യങ്ങള്‍ അറിയിക്കാമെന്ന് പ്രൊഡക്ഷന്‍ കമ്പനി അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് എല്ലാവിധ പിന്‍തുണയും നല്‍കുന്നു. എല്ലാവര്‍ക്കും നന്ദി' . മുത്തയ്യ മുരളീധരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

    ഈ മാസം 8 നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പിക്ചറും പുറത്തുവന്നത്. അന്നുമുതല്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധവും ആരംഭിച്ചു. ട്വിറ്ററിലൂടെ ഷെയിം ഓൺ വിജയ് സേതുപതി എന്ന ഹാഷ്ടാഗും ഉയർന്നു വന്നിരുന്നു. രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിരുന്നു. വിജയ് സേതുപതി ചിത്രത്തിൽ നിന്ന് പിന്‍വാങ്ങണമെന്നും തമിഴ് വികാരം വ്രണപ്പെടുത്തിയുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ ഈ സിനിമ മാത്രമല്ല, ഇനി വരാനിരിക്കുന്ന സിനിമകളും അതിന്റെ തിക്ത ഫലം അനുഭവിക്കേണ്ടി വരുമെന്നും താരത്തിന് നേരെ മുന്നറിയിപ്പ് ഉയർന്നിരുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് താരം എന്നതിൽ അപ്പുറം തമിഴ് വംശജൻ കൂടിയാണ്.

    English summary
    Vijay Sethupathi Backout From sri lankan cricketer Muttiah Muralitharan bio-pic
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X