»   » വിജയ് സേതുപതിയുടെ അഭിനയത്തെ കുറിച്ച് മാധവന്‍ പറഞ്ഞത്, ആരെങ്കിലും പറയുമോ ഇങ്ങനെ?

വിജയ് സേതുപതിയുടെ അഭിനയത്തെ കുറിച്ച് മാധവന്‍ പറഞ്ഞത്, ആരെങ്കിലും പറയുമോ ഇങ്ങനെ?

By: Rohini
Subscribe to Filmibeat Malayalam

ആര്‍ മാധവനെയും വിജയ് സേതുപതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്‌കര്‍ ഗായത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം വേദ. മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ വിക്രം വേദയുടെ വരവിനായി കാത്തിരിയ്ക്കുന്നു.

കൂടെ അഭിനയിച്ച നായികയെ പോലും രോമാഞ്ച പുളകിതയാക്കിയ മാധവന്റെ 'ഹോട്ട്' സെല്‍ഫി വൈറലാകുന്നു !!

മാധവന്‍ പൊലീസ് ഉദ്യോഗസ്ഥനായും വിജയ് സേതുപതി ഗ്യാങ്സ്റ്ററായിട്ടുമാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റേതായി ഇതുവരെ ഇറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറുകള്‍ക്കുമൊക്കെ മികച്ച സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

vikram-veda

അടുത്തിടെ പങ്കെടുത്ത ഒരു അഭിമുഖത്തില്‍ ഇരുവരും ചിത്രത്തെ കുറിച്ചും ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ചും സംസാരിക്കുകയുണ്ടായി. രണ്ട് പേരും ചിത്രത്തില്‍ പ്രതിനായ വേഷമാണ് ചെയ്യുന്നത് എന്ന് വിജയ് സേതുപതി പറയുന്നു.

എനിക്കൊരിക്കലും വിജയ് സേതുപതി ചെയ്ത വേദ എന്ന കഥാപാത്രം ചെയ്യാന്‍ കഴിയില്ല എന്നാണ് മാധവന്‍ പറയുന്നത്. തന്റെ ഏറ്റവും മികച്ച പ്രകടനമാണ് വിജയ് ഈ ചിത്രത്തില്‍ കാഴ്ചവച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് പ്രേക്ഷകര്‍ അദ്ദേഹത്തെ 'മക്കള്‍ സെല്‍വന്‍' എന്ന വിളിക്കുന്നതെന്നും മാഡി പറയുന്നു.

vikram-veda

സഹതാരങ്ങളെ കുറിച്ച് നല്ലത് പറയാന്‍ ഈഗോ സമ്മതിക്കാത്ത താരങ്ങള്‍ക്കിടയിലാണ് മാധവന്റെ പ്രശംസ ശ്രദ്ധേയമാകുന്നത്. വിക്രം എന്ന കഥാപാത്രത്തെയാണ് മാധവന്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്.

വിജയ് സേതുപതിയെയും മാധവനെയും കൂടാതെ വരലക്ഷ്മി ശരത്ത് കുമാര്‍, ശ്രദ്ധ ശ്രീനാഥ്, കതിര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ശിവകര്‍ത്തികേയനും ഷാറൂക് ഖാനും ചേര്‍ന്നായിരുന്നു വിക്രം വേദയുടെ ടീസര്‍ റിലീസ് ചെയ്തത്‌

English summary
Vijay Sethupathi Is A Better Actor Than Me – Madhavan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam