»   » ഫഹദ് ഫാസില്‍ ഗുണ്ട ആയാല്‍ എങ്ങനെയുണ്ടാവും, ഒപ്പം സഹോദരന്മാരുണ്ട്! മണി രത്‌നത്തിന്റെ സിനിമ വരുന്നു..

ഫഹദ് ഫാസില്‍ ഗുണ്ട ആയാല്‍ എങ്ങനെയുണ്ടാവും, ഒപ്പം സഹോദരന്മാരുണ്ട്! മണി രത്‌നത്തിന്റെ സിനിമ വരുന്നു..

Posted By:
Subscribe to Filmibeat Malayalam
മണിരത്‌നം ബിഗ്ബജറ്റ് സിനിമയിൽ ഫഹദ് ഗുണ്ട

മണിരത്‌നത്തിന്റെ പുതിയ സിനിമയെ കുറിച്ച് പ്രഖ്യാപനം വന്നപ്പോള്‍ മുതല്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയില്‍ പ്രമുഖ താരനിര അണിനിരക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആരൊക്കെയാണ് നായകന്മാരായി അഭിനയിക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ജയറാം അഭിനയിക്കേണ്ട, ചുമ്മാ ഒന്നങ്ങ് നിന്നാല്‍ മതി! പിഷാരടിയുടെ സിനിമയിലെ ലുക്ക് പുറത്ത് വിട്ടു!!

ചിത്രത്തില്‍ നാല് നായകന്മാരുണ്ടെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. അഭിഷേക് ബച്ചന്‍, നാനി, രാം ചരണ്‍, ഫഹദ് എന്നിവരാണ് ആദ്യം ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് പറഞ്ഞത്. എന്നാല്‍ ഫഹദ്, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ചിമ്പു എന്നിവരാണ് സിനിമയിലെ നായകന്മാര്‍.

ഫഹദ് നായകനാവുന്നു..

ഫഹദ് ഫാസിലിന് ഇത് വിജയ സിനിമകളുടെ കാലമാണ്. ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിച്ച വേലൈക്കാരന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. പിന്നാലെ വരുന്നത് മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയാണ്. സിനിമയില്‍ നാല് നായകന്മാരാണ്. അവരുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഗുണ്ട സഹോദരന്മാര്‍

ചിത്രത്തില്‍ ഫഹദ് ഫാസില്‍, അരവിന്ദ് സ്വാമി, ചിമ്പു എന്നിവര്‍ ഗുണ്ടകളായ സഹോദരന്മാരായിട്ടാണ് അഭിനയിക്കുന്നത്. ഒപ്പം പ്രകാശ് രാജും ജയസുദയും ഇവരുടെ മാതാപിതാക്കളായിട്ടും അഭിനയിക്കുന്നു.

പോലീസുകാരന്‍

ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ വിജയ് സേതുപതി അതിഥി വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ്. എന്നാല്‍ താരം ഒരു പോലീസുകാരന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല സിനിമയിലെ പ്രധാന്യമുള്ള വേഷത്തില്‍ തന്നെയായിരിക്കും വിജയ് അഭിനയിക്കുന്നത്.

ബിഗ് ബജറ്റ് സിനിമ

ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മണി രത്‌നത്തിന്റെ സ്വന്തം നിര്‍മാണ കമ്പനിയായ മദ്രാസ് ടാക്കീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

പ്രധാന കഥാപാത്രങ്ങള്‍

ഫഹദ്, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ചിമ്പു എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ജ്യോതികയും ഐശ്വര്യ രാജേഷുമാണ് നായികമാരാവുന്നത്.

പല പേരുകളും

സിനിമയില്‍ നാല് നായകന്മാര്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ മുതല്‍ അതില്‍ പല താരങ്ങളുടെയും പേര് ഉയര്‍ന്ന് കേട്ടിരുന്നു. മലയാളത്തില്‍ നിന്നും ഫഹദിനൊപ്പം ദുല്‍ഖര്‍ സല്‍മാന്റെ പേരുമുണ്ടായിരുന്നു.

English summary
Vijay Sethupathi might play a cop in Mani Ratnam's next

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X