»   » വിക്രം വേദയ്ക്കും മേലെ കുതിക്കാന്‍ 'കറുപ്പന്‍' ഒരുങ്ങി!!! വിജയ് സേതുപതിയുടെ പുതിയ മുഖം...

വിക്രം വേദയ്ക്കും മേലെ കുതിക്കാന്‍ 'കറുപ്പന്‍' ഒരുങ്ങി!!! വിജയ് സേതുപതിയുടെ പുതിയ മുഖം...

Posted By: Karthi
Subscribe to Filmibeat Malayalam

മക്കള്‍ സെല്‍വന്‍ എന്ന ഓമനപ്പേരില്‍ തമിഴ് പ്രേക്ഷകര്‍ വിളിക്കുന്ന താരമാണ് വിജയ് സേതുപതി. വിക്രം വേദ എന്ന ചിത്രത്തില്‍ വില്ലനായി തിളങ്ങിയതിന് ശേഷം വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രമാണ് കറുപ്പന്‍. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി മുന്‍നിര താരമായി മാറിയ നടനാണ് വിജയ് സേതുപതി. നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷമാണ് കൂറ്റന്‍ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ സ്വന്തമാക്കാന്‍ തുടങ്ങിയത്. 

ദിലീപ് ജയിലില്‍ തന്നെ 'രാമലീല' പെട്ടിയിലും!!! റിലീസിന് ഇനിയുളള കടമ്പ, നിര്‍മാതാവ് പറയുന്നു!

തുടക്കം കസറി... ബോക്‌സ് ഓഫീസില്‍ ലാല്‍ മാന്ത്രികത വീണ്ടും!!! വീണ്ടും റെക്കോര്‍ഡ്?

karuppan

വിക്രം വേദയ്ക്ക് ശേഷം വിജയ് സേതുപതി നായകനാകുന്ന പുരിയാതെ പുതിര്‍ എന്ന ചിത്രം കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രം കറുപ്പന്റെ ട്രെയലിര്‍ പുറത്ത് വന്നിരിക്കുകയാണ്. നിരോധന നീക്കത്തിന് ശേഷം ജെല്ലിക്കെട്ട് ഇതിവൃത്തമാകുന്ന വില്ലേജ് ഡ്രാമയാണ് കറുപ്പന്‍. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് വിജയ് സേതുപതി എത്തുന്നത്. റെനിഗുണ്ട  എന്ന ചിത്രമൊരുക്കിയ പനീര്‍ ശെല്‍വമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് ചിത്രങ്ങളായ ആരംഭം, വേതാളം, യെന്നൈ അറിന്താല്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച എഎം രത്‌നം ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. 

ജെല്ലിക്കെട്ട് നിരോധന സമയത്തായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന കൊമ്പന്‍ എന്ന കാളക്കുറ്റനെ ഉപയോഗിച്ചതിനെതിരെ ഉടമ പ്രതിഷേധവുമായി എത്തിയിരുന്നു. 20 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രത്തില്‍ തന്‍യയാണ് നായിക. കീര്‍ത്തി സുരേഷ്, റിതികാ സിംഗ് എന്നിവരെയായിരുന്നു ആദ്യം നായികയായി പരിഗണിച്ചിരുന്നത്. 96 എന്ന ചിത്രത്തിലാണ് വിജയ് സേതുപതി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English summary
Vijay Sethupathi's Karuppan trailer released.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam