»   » തമിഴ് സിനിമയിലും കോപ്പിയടി! വിക്രം വേദയുടെ ബിജിഎം കോപ്പിയടിച്ചത് ലാലേട്ടന്റെ സിനിമയില്‍ നിന്നും!

തമിഴ് സിനിമയിലും കോപ്പിയടി! വിക്രം വേദയുടെ ബിജിഎം കോപ്പിയടിച്ചത് ലാലേട്ടന്റെ സിനിമയില്‍ നിന്നും!

By: Teresa John
Subscribe to Filmibeat Malayalam

സംഗീത സംവിധായകനായ ഗോപി സുന്ദര്‍ സിനിമയിലേക്കുള്ള പാട്ടുകള്‍ ഇംഗ്ലീഷ് സിനിമയില്‍ നിന്നും മറ്റും സിനിമകളില്‍ നിന്നും കോപ്പിയടിച്ചതാണെന്ന പേരില്‍ വലിയ വിവാദങ്ങള്‍ നടന്നിരുന്നു. എന്നാല്‍ വീണ്ടും വലിയൊരു കോപ്പിയടി കണ്ടെത്തിയിരിക്കുകയാണ്. ഇത്തവണ വിജയ് സേതുപതിയുടെ വിക്രം വേദ എന്ന സിനിമയിലെ ബിജിഎം ആണ് കോപ്പി അടിച്ചതായി കണ്ടെത്തിയിരിക്കുന്നത്.\

ഷാജി പാപ്പനും പിള്ളേരും ഇത്തവണ തിയറ്ററുകള്‍ കീഴടക്കും! ആട് ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തും!!

ഹിറ്റ് സിനിമയായ വിക്രം വേദയുടെ ത്രില്ലര്‍ തീം കൊണ്ടും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്ന വീഡിയോയില്‍ ചിത്രത്തിലെ സംഗീതവും മോഹന്‍ലാലിന്റെ സിനിമയിലെ ഒരു രംഗത്തിലെ മ്യൂസിക്കും തമ്മില്‍ എന്തോ സാമ്യം ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്.

വിക്രം വേദ

വിജയ് സേതുപതി, മാധവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വിക്രം വേദ.പുഷ്‌കര്‍, ഗായത്രി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത സിനിമ ജൂലൈ അവസാന ആഴ്ചയിലാണ് തിയറ്ററുകൡ റിലീസ് ചെയ്തിരുന്നത്.

കോപ്പിയടിയാണോ?

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ ഇതിലുപയോഗിച്ചിരിക്കുന്ന ബിജിഎം കോപ്പിയടിയാണെന്ന് കണ്ടുപിടിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് അതിന് സാമ്യമുള്ള സംഗീതം കണ്ടെത്തിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ സിനിമയില്‍ നിന്നും

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച 'മുകുന്ദേട്ട സുമിത്ര വിളിക്കുന്നു' എന്ന ചിത്രത്തിലെ ബാക്ക ഗ്രൗണ്ട് മ്യൂസിക്കുമായി വിക്രം വേദയ്ക്ക് സാമ്യമുണ്ടെന്നാ്ണ് കണ്ടെത്തിയിരിക്കുന്നത്.

കോമഡി രംഗം

പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച മോഹന്‍ലാലിന്റെ സിനിമയായിരുന്നു മുകുന്ദേട്ട സുമിത്ര വിളിക്കുന്നു. ചിത്രത്തില്‍ മുകുന്ദന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രം സുമിത്രക്കെഴുതിയ കത്ത് ജഗതിയുടെ വീട്ടിലേക്ക് വീണ് പോവുന്നത് രംഗം.

ഒരോ മ്യൂസിക്ക്


ആ കത്തെടുക്കാന്‍ മോഹന്‍ലാലിന്റെ വലിയ ശ്രമം പരാജയമായി മാറുകയാണ് ചിത്രത്തില്‍. എന്നാല്‍ ആ രംഗത്തെ കൂടുതല്‍ മനോഹരമാക്കിയിരുന്നത് ബാക്ക് ഗ്രൗണ്ടിലുണ്ടായിരുന്ന മ്യൂസിക്ക് ആയിരുന്നു.

സൂപ്പര്‍ ഹിറ്റായി മുന്നേറുന്നു

വിക്രം വേദ സൂപ്പര്‍ ഹിറ്റ് സിനിമയായി തിയറ്ററുകള്‍ കീഴടക്കി മുന്നേറി കൊണ്ടിരിക്കുകയാണ്. സിനിമയുടെ കഥയും നിര്‍മാണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

നായകന്മാര്‍

ചിത്രത്തില്‍ ആര്‍ മാധവനും വിജയ് സേതുപതിയുമാണ് നായകന്മാരായി അഭിനയിക്കുന്നത്. ചിതത്തിലെ അഭിനയം കൊണ്ട് ഇരുവരും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

English summary
vijay sethupathi's vikram vedha's bgm inspired from mohanlal's film.
Please Wait while comments are loading...

Malayalam Photos

Go to : More Photos