For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൂപ്പര്‍ ഡീലക്‌സില്‍ നിന്നും സംവിധായകന്‍ മാറ്റുമോയെന്ന് ഭയപ്പെട്ടു! തുറന്ന് പറഞ്ഞ് വിജയ് സേതുപതി

  |

  വിജയ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പയായി എത്തുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഫഹദ് ഫാസിലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിജയ് സേതുപതിയും ഫഹദും ആദ്യമായി ഒന്നിക്കുന്നത് കാണാന്‍ പ്രതീക്ഷകളോടെയാണ് മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്.

  ലാലേട്ടന് വേണ്ടി വഴിമാറിക്കൊടുത്ത പൃഥ്വി! ആരാധകന്റെ വീഡിയോ വൈറലാകുന്നു! കാണൂ

  മോഹന്‍ലാലിന്റെ ലൂസിഫര്‍ പുറത്തിറങ്ങുന്ന അതേദിവസം തന്നെയാണ് സൂപ്പര്‍ ഡീലക്‌സും പുറത്തിറങ്ങുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സൂപ്പര്‍ ഡീലക്സിനെക്കുറിച്ച് അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വിജയ് സേതുപതി സംസാരിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തനിക്കേറെ ടെന്‍ഷനുണ്ടാക്കിയിരുന്നതായി അഭിമുഖത്തില്‍ വിജയ് സേതുപതി തുറന്നുപറഞ്ഞിരുന്നു. ഫിലം കംപാനിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു സേതുപതി ഇക്കാര്യം പറഞ്ഞത്.

  സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രം

  സൂപ്പര്‍ ഡീലക്‌സ് എന്ന ചിത്രം

  തമിഴിലെ പ്രമുഖ സംവിധായകരില്‍ ഒരാളായ ത്യാഗരാജന്‍ കുമാരരാജയാണ് സൂപ്പര്‍ ഡീലക്‌സ് സംവിധാനം ചെയ്തിരിക്കുന്നത്. ത്രില്ലര്‍ ചിത്രമായിട്ടാണ് സംവിധായകന്‍ സിനിമയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. മക്കള്‍സെല്‍വനും ഫഹദിനും പുറമെ സാമന്ത,രമ്യാ കൃഷ്ണന്‍ തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മിഷ്‌കിന്‍ നളന്‍ കുമാരസാമി, നീലന്‍ കെ ശേഖര്‍,ത്യാഗരാജന്‍ കുമാരരാജ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കയെഴുതിയിരിക്കുന്നത്.

  വിജയ് സേതുപതി പറഞ്ഞത്

  വിജയ് സേതുപതി പറഞ്ഞത്

  സൂപ്പര്‍ ഡീലക്‌സ് ഷൂട്ടിംഗിനിടെയുണ്ടായ അനുഭവങ്ങളായിരുന്നു അടുത്തിടെ നടന്ന അഭിമുഖത്തില്‍ വിജയ് സേതുപതി പങ്കുവെച്ചത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ തനിക്കേറെ പരിഭ്രാന്തി സമ്മാനിച്ചിരുന്നുവെന്ന് നടന്‍ പറയുന്നു. സാധാരണ രണ്ടു മൂന്നു ദിവസം കൊണ്ട് ഓരോ ചിത്രത്തിലെയും കഥാപാത്രമായി മാറാന്‍ തനിക്ക് സാധിക്കാറുണ്ട്. എന്നാല്‍ സൂപ്പര്‍ ഡീലക്‌സിലെ അഭിനയം അത്ര ഈസിയായിരുന്നില്ല. വിജയ് സേതുപതി പറയുന്നു.

  എന്തൊക്കെ ചെയ്തിട്ടും ആ സമയത്ത്

  എന്തൊക്കെ ചെയ്തിട്ടും ആ സമയത്ത്

  എന്തൊക്കെ ചെയ്തിട്ടും ആ സമയത്ത് എനിക്ക് കഥാപാത്രമായി മാറാന്‍ കഴിഞ്ഞിരുന്നില്ല. സാരിയും വിഗ്ഗുമെല്ലാം ധരിച്ചെങ്കിലും അഭിനയിക്കുമ്പോള്‍ എന്റെ മാനറിസങ്ങള്‍ തന്നെയാണ് പുറത്തുവരുന്നത്. തനിക്കും കഥാപാത്രത്തിനു ഇടയില്‍ ഒരു മതിലുളളത് പോലെ പലപ്പോഴും തോന്നി. വല്ലാത്ത വിഷാദം സമ്മാനിക്കുന്ന അവസ്ഥയായിരുന്നു അപ്പോള്‍. എന്റെ പ്രകടനം ശരിയാകുന്നില്ലെന്ന് സെറ്റില്‍ എല്ലാവരുടെയും ഭാവവ്യത്യാസങ്ങളില്‍നിന്നും പ്രകടമായിരുന്നു. എന്നാല്‍ എന്താണ് മിസിംഗ് എന്ന് ആര്‍ക്കും ചൂണ്ടിക്കാണിച്ചു തരാന്‍ കഴിഞ്ഞില്ല.

  തന്നെ മാറ്റാന്‍ പോവുകയാണോ

  തന്നെ മാറ്റാന്‍ പോവുകയാണോ

  സംവിധായകന്‍ ഷെഡ്യൂള്‍ ബ്രേക്കിനു വിളിച്ചപ്പോള്‍ എനിക്ക് ഭയമായിരുന്നു. തന്നെ മാറ്റാന്‍ പോവുകയാണോ എന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. വിജയ് സേതുപതി പറയുന്നു. എന്നാല്‍ പിന്നീടൊരിക്കല്‍ കോസ്റ്റ്യൂം ഡിസൈനര്‍ മൗദി എന്നോട് കാലുകള്‍ അടുപ്പിച്ച് നടക്കാന്‍ ആവശ്യപ്പെട്ടു അതോടെയാണ് തന്റെ പോസ്‌ററര്‍ ശരിയായത്. അന്ന് മുതലാണ് എനിക്ക് കഥാപാത്രത്തെ പിടികിട്ടിയതെന്നും കാര്യങ്ങളെ ശില്‍പ്പ കാണുന്നതു പോലെ നോക്കി കാണുവാന്‍ സാധിച്ചതെന്നും വിജയ് സേതുപതി അഭിമുഖത്തില്‍ പറഞ്ഞു.

  വീഡിയോ കാണൂ

  പൊളിറ്റിക്കല്‍ ത്രില്ലറുമായി മിന്നിക്കാന്‍ നടിപ്പിന്‍ നായകന്‍! എന്‍ജികെയുടെ റിലീസ് തിയ്യതി പുറത്ത്!

  വിശ്വാസത്തിനു ശേഷം തരംഗമാകാന്‍ തല അജിത്ത്! നേര്‍കൊണ്ട പാര്‍വൈ റിലീസ് തിയ്യതി പുറത്ത്

  English summary
  vijay sethupathi says about super delux movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X