»   » മോഹന്‍ലാല്‍ ചിത്രം വിജയ് സേതുപതി ഒഴിവാക്കി, ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണു ആ സിനിമ...

മോഹന്‍ലാല്‍ ചിത്രം വിജയ് സേതുപതി ഒഴിവാക്കി, ബോക്‌സ് ഓഫീസില്‍ മൂക്കുംകുത്തി വീണു ആ സിനിമ...

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമ ലോകത്ത് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു താരമാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്ന വിജയ് സേതുപതി മികച്ച ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ളില്‍ വിജയ് സേതുപതിയുടെ പാടവം തന്നെയാണ് തമിഴില്‍ ഈ താരത്തെ ശ്രദ്ധേയനാക്കുന്നതും.

പറവ പറന്നുയരുന്നു... അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ നിന്നും നേടിയ കോടികള്‍ എത്രയെന്നോ?

മഞ്ജുവാര്യര്‍ ആരെയാണ് ഭയക്കുന്നത്? ജയിലില്‍ കിടക്കുന്ന ദിലീപിനേയോ, പുറത്തുള്ള ഫാന്‍സിനേയോ?

തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ആരാധകരുള്ള താരമാണ് വിജയ് സേതുപതി. സ്വാഭാവിക അഭിനയമാണ് മലയാളികള്‍ക്ക് വിജയ് സേതുപതി എന്ന നടനെ പ്രിയങ്കരനാക്കിയത്. മലയാളത്തിന്റെ മരുകനായ വിജയ് സേതുപതിക്ക് മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു.

മോഹന്‍ലാല്‍ ചിത്രത്തിലേക്ക്

മോഹന്‍ലാല്‍ നായകനായി എത്തിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന മേജര്‍ രവി ചിത്രത്തിലെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി വിജയ് സേതുപതിയെ സമീപിച്ചിരുന്നു. എന്നാല്‍ തിരക്കുകള്‍ മൂലം വിജയ് സേതുപതി അത് ഉപേക്ഷിക്കുകയായിരുന്നു.

കഥാപാത്രം വ്യക്തമല്ല

യുഎഇയില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയ് സേതുപതി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഏത് കഥാപാത്രത്തിലേക്കാണ് തന്നെ പരിഗണിച്ചതെന്ന് താരം വെളിപ്പെടുത്തിയില്ല. മോഹന്‍ലാലിനൊപ്പം ശ്രദ്ധേയമായ കഥാപാത്രം എന്ന് മാത്രമാണ് പറഞ്ഞത്.

അല്ലു സിരീഷിന്റെ കഥാപാത്രം

ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെലുങ്ക് താരം അല്ലു സിരിഷാണ്. തമിഴ്‌നാട്ടുകാരനായ കഥാപാത്രത്തേയാണ് അല്ലു സിരീഷ് അവതരപ്പിച്ചത്. ഈ കഥാപാത്രത്തിലേക്കായിരിക്കാം വിജയ് സേതുപതിയെ സമീപിച്ചതെന്നാണ് കണക്കാക്കുന്നത്.

മലയാളത്തോട് താല്പര്യം

മലയാളത്തോടും മലയാള ചിത്രങ്ങളോടും ഏറെ താല്പര്യമുള്ള താരമാണ് വിജയ് സേതുപതി. മലയാളത്തില്‍ തനിക്ക് അഭിനയിക്കാന്‍ താല്പര്യമുണ്ടെന്ന് നിരവധി അഭിമുഖങ്ങളില്‍ താരം വ്യക്തമാക്കിയിരുന്നു. താരത്തിന് ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടനും മോഹന്‍ലാലാണ്.

ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണു

ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയ പുലിമുരുകന്‍, 50 കോടി ക്ലബ്ബിലെത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് പക്ഷെ ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല.

വിക്രം വേദ

തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ഗംഭീര വിജയമായി മാറിയ ചിത്രമായിരുന്നു വിജയ് സേതുപതി വില്ലനായി എത്തിയ വിക്രം വേദ. വിജയ് സേതുപതി ചിത്രങ്ങളെ രണ്ട് കൈയും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകര്‍ വിക്രം വേദയേയും വിജയമാക്കി.

പുതിയ ചിത്രങ്ങള്‍

കൈ നിറയെ ചിത്രങ്ങളുമായി വിജയ് സേതുപതി തിരക്കിലാണ്. പുരിയാതെ പുതിര്‍ എന്ന ചിത്രമാണ് വിക്രം വേദയ്ക്ക് ശേഷം തിയറ്ററിലെത്തിയത്. കറുപ്പന്‍ എന്ന പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 99, മണിരത്‌നം ചിത്രം, ട്രാന്‍സ് ജന്‍ഡറായി അഭിനയിക്കുന്ന ചിത്രം അങ്ങനെ വ്യത്യസ്തമായ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

English summary
Vijay Sethupathi was initially approached to play a prominent role in 1971 Beyond Borders.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X