»   » വിജയ് സേതുപതി ചിത്രത്തില്‍ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എത്തുന്നു! എന്തിനെന്നോ?

വിജയ് സേതുപതി ചിത്രത്തില്‍ ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് എത്തുന്നു! എന്തിനെന്നോ?

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. മികച്ച അഭിനയ പാടവും കഥയും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയുമാണ് മറ്റ് താരങ്ങളില്‍ നിന്നും വിജയ് സേതുപതിയെ വ്യത്യസ്തനാക്കുന്നത്. വിജയ് സേതുപതിയുടെ 25ാം ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം കൈകോര്‍ക്കുന്ന സാങ്കേതിക വിദഗ്ദരില്‍ നിരവധി ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ നേടിയ ഹോളിവുഡ് മേക്കപ്പ്മാന്‍ ഗ്രെഗ് കാനോനും ഉണ്ട്.

ദേ 'പുള്ളിക്കാരന്‍' പിന്നേം തള്ളുന്നു... ഇക്കുറി കളക്ഷനിലല്ല, അതുക്കും മേലേ! തള്ളി തള്ളി ഇതെങ്ങോട്ടാ...

വിജയ് സേതുപതിയുടെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നായ നടുവിലെ കൊഞ്ചം പക്കാതെ കാണം എന്ന ചിത്രം സംവിധാനം ചെയ്ത ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത ചിത്രത്തിലാണ് ഗ്രെഗ് കാനോന്‍ എത്തുന്നത്. 75, 50, 30 എന്നീ വ്യത്യസ്ത പ്രായങ്ങളിലായി വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. സീതാകത്തി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

യുഎഇയിലെ ഓണം മോഹന്‍ലാലിനൊപ്പം! മൈക്കിള്‍ ഇടിക്കുളയ്ക്ക് മാസ് തുടക്കം, കണക്കുകള്‍ ഇങ്ങനെ...

vijay sethupathi

ആദ്യമായിട്ടില്ല ഗ്രെഗ് കാനോന്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഫാന്‍ എന്ന ചിത്രത്തില്‍ ഷാരുഖ് ഖാനും കപൂര്‍ ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തില്‍ റിഷി കപൂറിനും വേണ്ടി അദ്ദേഹം മേക്കപ്പ് ചെയ്തിട്ടുണ്ട്. മൂന്ന് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. മിസിസ്സ് ഡൗട്ട്ഫയര്‍, ദ ക്യൂരിയസ് കേസ് ഓഫ് ബഞ്ചിമിന്‍ ബട്ടണ്‍, ഡ്രാക്കുള എന്നീ ചിത്രങ്ങള്‍ക്കായിരുന്നു അത്. 

പുറത്തിറങ്ങാരിക്കുന്ന ചിത്രങ്ങളില്‍ 90 വയസുകാരനായും സ്ത്രീയായും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് വിജയ് സേതുപതി.

English summary
Vijay Sethupathi to work with a multiple Oscar award winner for his 25th movie Seethakathi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam